Chakkakkomban fight : ചക്കകൊമ്പന്റെ 15-ാം കുത്തിൽ മുറിവാലൻ ചെരിഞ്ഞു; ചക്കക്കൊമ്പൻ ചിന്നക്കനാലിൽ തന്നെ
Wild Elephant Murivalan Komban: ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടാനകളാണ് ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും എന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
തൊടുപുഴ: ആനകൾ തമ്മിൽ മത്സരവും തല്ലുകൂടുന്നതും പുതിയ വാർത്തയല്ല. അരിക്കൊമ്പൻ ചർച്ചയായപ്പോൾ കൂടെ പ്രശസ്തനായ ചക്കക്കൊമ്പനാണ് ഇത്തവണ വില്ലൻ. ചക്കക്കൊമ്പൻ കൊമ്പു കോർത്തതിനെ തുടർന്നു പരിക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലൻ എന്നാണ് വിവരം.
കൊമ്പു കോർക്കലിൽ പരിക്കേറ്റ് അവശ നിലയിലായ മുറിക്കൊമ്പന് വനം വകുപ്പ് അധികൃതർ ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് വിവരം. ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടാനകളാണ് ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും എന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കാട്ടാനകൾ പരസ്പരം ഏറ്റുമുട്ടിയതും മുറിവാലൻ വീണതും. ശനിയാഴ്ച പുലർച്ചയോടെ ചിന്നക്കനാൽ വലക്കിനു സമീപത്തുള്ള അറുപതേക്കർ ചോലയിലാണ് ആനയെ പരിക്കേറ്റു വീണ നിലയിൽ അധികൃതർ കണ്ടെത്തിയത്. ആനയുടെ ദേഹത്ത് 15 കുത്തുകൾ ഏറ്റിരുന്നു എന്നാണ് വിദഗ്ധ പരിശോധനയിൽ മനസ്സിലായത്. പിൻഭാഗത്തും കാലിനുമേറ്റ പരിക്ക് ഗുരുതരമായിരുന്നു.
ALSO READ – തീവ്ര ന്യുനമര്‍ദ്ദം; ‘അസ്‌ന’ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ
21നും ആനകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു എന്നാണ് വിവരം. അന്ന് ഇടത്തെ കാലിനു മുറിവാലന് പരിക്കേറ്റിരുന്നു. ഇതിനേത്തുടർന്ന് മുറിവാലന് നടക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് വനം വകുപ്പ് ആനയെ നിരീക്ഷിക്കാൻ തുടങ്ങിയത്. ആനകൾ തമ്മിൽ പിന്നീടും ഏറ്റുമുട്ടിയിരിക്കാമെന്നാണ് കരുതിയാണ് നിരീക്ഷണം തുടർന്നത്. വെള്ളിയാഴ്ച പകൽ ചിന്നക്കനാൽ ഭാഗത്ത് മറിവാലനെ നാട്ടുകാർ കണ്ടിരുന്നു എന്നാണ് വിവരം.
ആ സമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് അവശ നിലയിലായ ആന ശനിയാഴ്ച പുലർച്ചെയോടെയാണ് വീണതെന്നും പറയപ്പെടുന്നു. ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ് എന്നാണ് വിവരം.