ആലപ്പുഴയിൽ ശക്തമായ മഴയിൽ തെങ്ങ് വീണ് സ്ത്രീ മരിച്ചു

Woman Dies in Alappuzha in Heavy Rain: മല്ലിക വീടിന്റെ മുറ്റത്ത് നിൽക്കുന്ന സമയത്ത് ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

ആലപ്പുഴയിൽ ശക്തമായ മഴയിൽ തെങ്ങ് വീണ് സ്ത്രീ മരിച്ചു

മല്ലിക

Published: 

22 Mar 2025 21:26 PM

പൂച്ചാക്കൽ (ആലപ്പുഴ): മഴയ്ക്ക് പിന്നാലെ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് വൃന്ദാ ഭവനിൽ മല്ലിക (53) ആണ് തെങ്ങ് ദേഹത്തേക്ക് വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മല്ലിക വീടിന്റെ മുറ്റത്ത് നിൽക്കുന്ന സമയത്ത് ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

അതേസമയം, തൃശൂർ മാളയിൽ കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആണ് സംഭവം. കൊമ്പ് ദേഹത്തേക്ക് വീണ് താടിയെല്ലിനും കാലിലും പരിക്കേറ്റ വിഷ്ണു എന്ന യുവാവിനെ മാള ബിലീവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലഡൂരിലെ മിൽസ് കൺട്രോൾ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. പറമ്പിൽ നിന്നിരുന്ന പ്ലാവിന്റെ കൊമ്പ് ഒടിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.

ALSO READ: അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി; സംഭവം കൊല്ലത്ത്

ഇതിന് പുറമെ, തിരുവനന്തപുരം പാറശാലയിൽ അഞ്ചലിക്കോണത്ത് ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര തകർന്ന് വീണു. വിശുദ്ധ സഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. അപകടമുണ്ടാകുന്ന സമയത്ത് പള്ളിക്കകത്ത് വിശ്വാസികൾ ഇല്ലാത്തതിരുന്നതിനാൽ ആളപായം ഒഴിവായി. കുടപ്പനംകോട്, അമ്പൂരി തുടങ്ങി തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചമുതൽ ശക്തമായ കാറ്റ് വീശിയിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും