Youth Found Death: കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Youth Found Death in Kozhikode: കൊല്ലം സ്വദേശി സോളമൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ബേപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് സംശയം.

Found Death (1)
ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജ് മുറിയിൽ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ബേപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകമാണെന്നാണ് സംശയം. സോളമൻ വലപ്പണിക്കാരനാണ്. മറ്റൊരു ലോഡ്ജിൽ താമസിച്ചിരുന്ന സോളമൻ ഇന്നലെയാണ് രാത്രി കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയിൽ എത്തിയത്. നാല് പേർ മുറിയിലുണ്ടായിരുന്നു എന്നാണ് വിവരം.
രാവിലെ ജീവനക്കാർ വൃത്തിയാക്കാനെത്തിയപ്പോൾ മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പുറത്ത് രക്തം കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അനീഷ് രാത്രി തന്നെ ലോഡ്ജിൽ നിന്ന് പോയതായി ഉടമ പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബേപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷനോജ് പ്രകാശ്, എസ്‌ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.