വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Young Man Was Arrested In The case of Torturing Plus One student: താന്‍ പറ്റിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതും പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് പ്രകാരമാണ് പോലീസ് ഷിറോസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

Published: 

28 Jan 2025 | 11:24 PM

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചുവെന്നാണ് യുവാവിനെതിരെയുള്ള കേസ്. സംഭവത്തില്‍ ബാലരാമപുരം വഴിമുക്ക് സ്വദേശി ഷിറോസ് (20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2023ലാണ് കേസിനാസ്പദമായ സംഭവം. നഗ്ന ചിത്രം മറ്റുള്ളവരെ കാണിക്കുമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി നേമം പോലീസില്‍ പരാതി നല്‍കിയത്. വിവാഹാഭ്യര്‍ഥന നല്‍കി ഷിറോസ് തന്നെ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

താന്‍ പറ്റിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതും പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് പ്രകാരമാണ് പോലീസ് ഷിറോസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി അദ്വൈതാണ് പിടിയിലായത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ അദ്വൈത് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. അദ്വൈതിന്റെ പെരുമാറ്റത്തെ തുടര്‍ന്ന് കാറില്‍ നിന്നും പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ജനുവരി 24) സംഭവമുണ്ടാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ യുവതിയും അദ്വൈതും ഇടയ്ക്കിടെ കാണാറുണ്ട്. തൃശൂര്‍ സ്വദേശിനിയായ യുവതിയെ കാണാനായി അദ്വൈത് പലതവണ തൃശൂരില്‍ പോയിട്ടുണ്ട്. എന്നാല്‍ ജനുവരി 24ന് അദ്വൈതിനെ കാണുന്നതിനായി യുവതി ആറ്റിങ്ങലിലേക്ക് വന്നു.

Also Read: Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

തുടര്‍ന്ന് യുവതിയും അദ്വൈതും രണ്ട് സുഹൃത്തുക്കളോടൊപ്പം വര്‍ക്കലയിലേക്ക് പോയി. അവിടെ നിന്നും 11 മണിയോടെ കാറില്‍ ആറ്റിങ്ങലിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും യുവതി കാറില്‍ നിന്ന് പുറത്തേക്ക് ചാടുകയും ചെയ്തു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് അദ്വൈതിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്