AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kattakkada Stabbing: കല്യാണ മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചതില്‍ തർക്കം; യുവാവിന് കഴുത്തിൽ കുത്തേറ്റു

Kattakkada Stabbing: ഇന്നലെ രാത്രി ഏഴരയോടെയാണ് കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം ഉണ്ടായത്.

Kattakkada Stabbing: കല്യാണ മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചതില്‍ തർക്കം; യുവാവിന് കഴുത്തിൽ കുത്തേറ്റു
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Published: 06 May 2025 06:34 AM

തിരുവനന്തപുരം: കാട്ടാക്കട വിവാഹസൽക്കാരത്തിനിടെ നടന്ന തർക്കത്തിൽ യുവാവിന് കഴുത്തിൽ കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. ബിയർകുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെയാണ് കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. സംഭവത്തിൽ കണ്ടല കാട്ടുവിള സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുത്തേറ്റയാളെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാനന്തവാടിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വയനാട് വാളാട് പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാനിറങ്ങിയ വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.  ഇരുവരും ഒമ്പത്, പത്ത് ക്ലാസ് വിദ്യാർത്ഥികളാണ്.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്താൻ സാധിച്ചു.