AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shajan Skariah: ‘ഗുണ്ടകളെ പോലെ പൊലീസെത്തി, ക്രൈം എന്താണെന്ന് പോലും പറഞ്ഞില്ല’; ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

Shajan Skariah gets bail: മാതാപിതാക്കള്‍ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പൊലീസ് എത്തിയതെന്ന് ഷാജന്‍. ഗുണ്ടകള്‍ കയറുന്നതുപോലെ ഒരു സംഘം അകത്തേക്ക് കയറി. ഒരു ക്രൈം നമ്പര്‍ പറഞ്ഞിട്ട്, അത് പ്രകാരം അറസ്റ്റു ചെയ്യാന്‍ വന്നതാണെന്ന് അവര്‍ അറിയിച്ചു. താന്‍ ഉടുപ്പ് പോലും ഇട്ടിട്ടില്ലായിരുന്നു. ഉടുപ്പ് വാങ്ങിത്തരാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ തന്നെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും, പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ഷാജന്‍

Shajan Skariah: ‘ഗുണ്ടകളെ പോലെ പൊലീസെത്തി, ക്രൈം എന്താണെന്ന് പോലും പറഞ്ഞില്ല’; ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം
ഷാജന്‍ സ്‌കറിയ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 06 May 2025 06:36 AM

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മാഹി സ്വദേശിനി നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ഓണ്‍ലൈന്‍ ചാനലുടമ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. രാത്രി വൈകി ഷാജന് ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചായിരുന്നു ഷാജനെതിരെ യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 23ന് പുറത്തുവിട്ട വീഡിയോയിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലായിരുന്നു ഷാജന്റെ അറസ്റ്റ്. തിരുവനന്തപുരത്തെ വസതിയില്‍ നിന്നാണ് ഷാജനെ പൊലീസ് അറസ്റ്റു ചെയ്തത്.

അതേസമയം, മാതാപിതാക്കള്‍ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പൊലീസ് എത്തിയതെന്ന് ഷാജന്‍ പറഞ്ഞു. ഗുണ്ടകള്‍ കയറുന്നതുപോലെ ഒരു സംഘം അകത്തേക്ക് കയറി. ഒരു ക്രൈം നമ്പര്‍ പറഞ്ഞിട്ട്, അത് പ്രകാരം അറസ്റ്റു ചെയ്യാന്‍ വന്നതാണെന്ന് അവര്‍ അറിയിച്ചു. താന്‍ ഉടുപ്പ് പോലും ഇട്ടിട്ടില്ലായിരുന്നു. ഉടുപ്പ് വാങ്ങിത്തരാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ തന്നെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും, പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ഷാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വണ്ടിയില്‍ കയറിയപ്പോള്‍ അടിപൊളി ഷര്‍ട്ട് വാങ്ങിത്തന്നു. തന്റെ ഷര്‍ട്ടേ ഇടാന്‍ പറ്റൂവെന്ന് താന്‍ അവരോട് പറഞ്ഞു. ക്രൈം എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആരാണ് പരാതിക്കാരിയെന്നും പറഞ്ഞിട്ടില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിക്കെതിരെയും മകള്‍ക്കെതിരെയും ധാരാളം വാര്‍ത്ത കൊടുക്കുന്നുണ്ട്. അഗ്രസീവായാണ് കൊടുക്കുന്നത്. മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ട്. ഈ മാസപ്പടി കേസൊക്കെ വന്നപ്പോള്‍ താന്‍ രണ്ട് ദിവസം ജയിലില്‍ കിടന്നാല്‍ രക്ഷപ്പെടാമല്ലോ എന്ന് കരുതിയാണ് ഇത് ചെയ്തതെന്ന് കരുതുന്നുവെന്നും ഷാജന്‍ ആരോപിച്ചു.

Read Also: Pinarayi Vijayan: വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി; പ്രധാനമന്ത്രിയോട് പിണറായി വിജയന്‍

മുഖ്യമന്ത്രിയായിരിക്കാം കേസിന് പിന്നില്‍. താന്‍ ശബ്ദിക്കാതിരിക്കണമെന്നത് പിണറായി വിജയന് കുറേക്കാലമായുള്ള ആഗ്രഹമാണ്. ഡിജിപിയുടെ പകയുമായിരിക്കാമെന്നും ഷാജന്‍ ആരോപിച്ചു. നേരത്തെ ‘പിണറായിസം തുലയട്ടെ’യെന്ന് ഷാജന്‍ മുദ്രാവാക്യം വിളിച്ചിരുന്നു.