Kollam Drug Case: ക്യാൻസർ ഗുളിക വെള്ളത്തിൽ കലർത്തി, സിറിഞ്ചിൽ നിറച്ച് കുത്തിവയ്ക്കും; വിൽപന കോളേജ് വിദ്യാർത്ഥികൾക്ക്, ലഹരിയുമായി കൊല്ലത്ത് ഒരാൾ പിടിയിൽ

Youth Arrested with Tydol Tablets in Kollam: ഉറക്കക്കുറവ് ഉള്ളവർക്ക് കഴിക്കാനായി ഡോക്ടർമാർ നിർദേശിക്കുന്ന ഗുളികയാണ് നൈട്രോസെപാം. ക്യാൻസർ ചികിത്സയ്ക്കും മറ്റ് അസഹനീയമായ വേദനകൾക്കും ഉപയോഗിക്കുന്ന മരുന്നാണ് ടൈഡോൾ.

Kollam Drug Case: ക്യാൻസർ ഗുളിക വെള്ളത്തിൽ കലർത്തി, സിറിഞ്ചിൽ നിറച്ച് കുത്തിവയ്ക്കും; വിൽപന കോളേജ് വിദ്യാർത്ഥികൾക്ക്, ലഹരിയുമായി കൊല്ലത്ത് ഒരാൾ പിടിയിൽ

രാജീവ്, പ്രതീകാത്മക ചിത്രം

Published: 

22 Mar 2025 | 05:12 PM

കൊല്ലം: കൊല്ലത്ത് മാരക ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൊല്ലം ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടത്തിൽ രാജീവിനെ (39) പോലീസ് അറസ്റ്റ് ചെയ്തു. ഉറക്കക്കുറവുള്ളവർ ഉപയോഗിക്കുന്ന 27.148 ഗ്രാം നൈട്രോസെപ്പം, 380 ടൈഡോൾ ടാബ്ലറ്റ് എന്നിവയാണ് ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

ഉറക്കക്കുറവ് ഉള്ളവർക്ക് കഴിക്കാനായി ഡോക്ടർമാർ നിർദേശിക്കുന്ന ഗുളികയാണ് നൈട്രോസെപാം. ക്യാൻസർ ചികിത്സയ്ക്കും മറ്റ് അസഹനീയമായ വേദനകൾക്കും ഉപയോഗിക്കുന്ന മരുന്നാണ് ടൈഡോൾ. ലഹരിക്കായി ഈ ഗുളികൾ ആണ് ഇവർ ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിൽ ലയിപ്പിച്ച ശേഷം പഞ്ഞിയിൽ മുക്കി സിറിഞ്ചിൽ നിറച്ച് ശരീരത്തിൽ കുത്തിവയ്ക്കുന്നതാണ് രീതി.

ALSO READ: ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ നിന്ന് പുറത്തെടുത്തു; കൊല്ലപ്പെട്ടത് തട്ടിക്കൊണ്ടുപോയ വാഹനത്തിൽവെച്ച്?

രാജീവിനെ പോലീസ് അറസ്റ്റ് ചെയ്ത സമയത്ത് തന്നെ നിരവധി ആവശ്യക്കാർ ഇയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഞെട്ടിച്ച വിവരം ഫോൺ വിളിച്ചവരിൽ ഏറ്റവും കൂടുതൽ പേരും വിദ്യാർത്ഥികൾ ആയിരുന്നെന്നതാണ്. വാട്സാപ്പ് വഴിയാണ് ഇയാളുമായി വിദ്യാർഥികൾ ആശയവിനിമയം നടത്തിയിരുന്നത്.

ഒരു ഗുളികയ്ക്ക് രണ്ടു രൂപയിൽ താഴെ മാത്രമാണ് വില വരുന്നത്. എന്നാൽ, വിദ്യാർത്ഥികളിൽ നിന്നും ഇയാൾ കൈപ്പറ്റുന്നത് 900 രൂപ വരെയാണ്. പ്രതിക്ക് ഗുളിക എത്തിച്ചവരെ സംബന്ധിച്ച വിവരം ലഭിച്ചതായി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി ശങ്കർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രിഡ് ഷഹാലുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എക്സൈസ് കൊല്ലം റേഞ്ച് ഓഫിസ് ഒപ്പേറഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് മാരക ലഹരി ഗുളികകൾ പിടിച്ചെടുത്തത്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്