Youtuber Thoppi: സുഹൃത്തുക്കൾ ചതിച്ചെന്ന് തൊപ്പി; അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്

Police File Chargesheet Against Youtuber Thoppi: ഒപ്പമുണ്ടായിരുന്നസുഹൃത്തുക്കൾ ചതിച്ചതാണെന്നാണ് തൊപ്പിയുടെ പ്രതികരണം. പരസ്പരമുള്ള തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് വിവരം. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ ശ്രദ്ധ നേടിയ തൊപ്പിയും സംഘവും പലപ്പോഴും ഉപയോഗിച്ചിരുന്ന ഭാഷയും ശൈലിയും കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Youtuber Thoppi: സുഹൃത്തുക്കൾ ചതിച്ചെന്ന് തൊപ്പി; അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്

യൂട്യൂബർ തൊപ്പി

Updated On: 

02 Nov 2026 | 10:40 AM

കൊച്ചി: സുഹൃത്തുക്കളുടെ അശ്ശീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ‘തൊപ്പി’ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിൽ റൂറൽ സൈബർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തൊപ്പിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തൊപ്പിയുടെ പ്രതികരണം

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചതാണെന്നാണ് തൊപ്പിയുടെ പ്രതികരണം. പരസ്പരമുള്ള തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് വിവരം. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആലുവ റൂറല്‍ പോലീസാണ് കേസെടുത്തത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തുടര്‍ന്ന് പോലീസ് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

ഒളിവില്‍ പോയ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും ഇറക്കിയിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ ശ്രദ്ധ നേടിയ തൊപ്പിയും സംഘവും പലപ്പോഴും ഉപയോഗിച്ചിരുന്ന ഭാഷയും ശൈലിയും കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനിടയിലാണ് യൂട്യൂബ് വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലുകളും ഉണ്ടായത്.

ALSO READ: സിസിടിവി ചതിച്ചു! അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയും ഫെനി ​നൈനാനും പ്രതിപ്പട്ടികയിലേക്ക്

മമ്മുവിനെതിരെയും കേസ്

നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങിനുമെതിരെ നിരവധി കേസുകളാണ് ഉള്ളത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് ഷമീറും പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലും തൊപ്പി പ്രതിയാണ്.

തൊപ്പിക്കെതിരെ മമ്മുവും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് ആരോപണം. ലൈവിലൂടെ തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

ആരാണ് തൊപ്പി?

ചുരുങ്ങിയ കാലം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തൊപ്പി വൈറലായത്. കണ്ണൂർ സ്വദേശിയായ തൊപ്പിയുടെ mrz thoppi എന്ന യൂട്യൂബ് ചാനലിന് ആറു ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. 18 വയസിന് താഴെയുള്ള കുട്ടികളാണ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന് ആരോപിച്ചുകൊണ്ട് അധ്യാപകരടക്കം പലരും രംഗത്തുവന്നിരുന്നു.

English Summary:

Police have filed a chargesheet against popular YouTuber Muhammad Nihad, popularly known as ‘Thoppi’, in a case involving the alleged circulation of obscene videos of his friends on social media. The Ernakulam Rural Cyber Police submitted the chargesheet before the Ernakulam Chief Judicial Magistrate Court, invoking various sections of the Information Technology Act.

Loading...
Unable to load recommendations.
Follow Us
Related Stories
‘ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം’; ഭർതൃവീട്ടിൽ 26 വയസുകാരി മരിച്ച നിലയിൽ
സിസിടിവി ചതിച്ചു! അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയും ഫെനി ​നൈനാനും പ്രതിപ്പട്ടികയിലേക്ക്
Traffic Restrictions: റോഡ് അറ്റകുറ്റപ്പണികൾ; വിവിധ ജില്ലകളിൽ ഇന്ന് ഗതാഗതനിയന്ത്രണങ്ങൾ
Kerala Weather Update: മുരശു ചുഴലിക്കാറ്റ് പണിതരുമോ? ഇടിമിന്നൽ മഴ ഇന്നും; ശ്രദ്ധിക്കേണ്ടത് 6 ജില്ലക്കാർ
Cheranalloor Accident: ജ‍ഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു, ചേരാനല്ലൂർ അപകടത്തിൽ പോലീസിൽ പരാതി
കുറിപ്പുകളില്‍ മുഴുവന്‍ മകനെക്കുറിച്ചുള്ള ആശങ്കകള്‍; വില്ലനായത് ഓണ്‍ലൈന്‍ ഗെയ്‌മോ? ചങ്ങനാശേരിയിലെ കൂട്ടാത്മഹത്യയില്‍ അന്വേഷണം
ബിസ്കറ്റിനേക്കാൾ ആരോഗ്യകരമായ ഇന്ത്യൻ സ്നാക്കുകൾ
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം