Angelina Jolie: ബ്രെസ്റ്റ് ക്യാൻസർ ശസ്ത്രക്രിയയുടെ പാടുകൾ ഇവിടുണ്ട്, ശ്രദ്ധേയമാകുന്നു ആഞ്ജലീന ജോളിയുടെ ഫോട്ടോഷൂട്ട്
Time Magazine France Cover: ടൈം മാഗസിൻ ഫ്രാൻസിൻ്റെ കവർ പേജിന് വേണ്ടിയാണ് ജോളി ഈ ധീരമായ നിലപാട് സ്വീകരിച്ചത്. താൻ കടന്നുപോയ വേദനയുടെയും അതിജീവനത്തിന്റെയും പാടുകൾ മറച്ചുവെക്കേണ്ടതല്ല എന്ന സന്ദേശമാണ് ഇതിലൂടെ താരം നൽകുന്നത്.

Angelina Jolie On Showing Her Mastectomy Scars
പാരിസ്: ഹോളിവുഡ് താരം ആഞ്ജലീന ജോളി വീണ്ടും ലോകശ്രദ്ധ നേടുകയാണ്. തന്റെ സ്തന ശസ്ത്രക്രിയയുടെ (Mastectomy) അടയാളങ്ങൾ ആദ്യമായി ഒരു ഫോട്ടോഷൂട്ടിലൂടെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ടൈം മാഗസിൻ ഫ്രാൻസിൻ്റെ കവർ പേജിന് വേണ്ടിയാണ് ജോളി ഈ ധീരമായ നിലപാട് സ്വീകരിച്ചത്. താൻ കടന്നുപോയ വേദനയുടെയും അതിജീവനത്തിന്റെയും പാടുകൾ മറച്ചുവെക്കേണ്ടതല്ല എന്ന സന്ദേശമാണ് ഇതിലൂടെ താരം നൽകുന്നത്.
എന്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ?
ശസ്ത്രക്രിയയുടെ പാടുകൾ കാണിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് ആഞ്ജലീന പറഞ്ഞു. ഞാൻ സ്നേഹിക്കുന്ന ഒട്ടേറെ സ്ത്രീകൾക്ക് ഇതേ അടയാളങ്ങളുണ്ട്. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് സ്ത്രീകൾക്ക് ഇത് ആത്മവിശ്വാസം നൽകുമെങ്കിൽ ഈ തുറന്നുപറച്ചിൽ അർത്ഥവത്താണ്, എന്ന് താരം വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് പിന്നിലെ കാരണം
2013-ലാണ് താൻ ഡബിൾ മാസ്റ്റെക്ടമിക്ക് വിധേയയായ വിവരം ജോളി ലോകത്തെ അറിയിച്ചത്. താരത്തിന്റെ അമ്മ മാർസെലിൻ ബെർട്രാൻഡ് കാൻസർ ബാധിച്ചാണ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്തനാർബുദം വരാനുള്ള സാധ്യത 87 ശതമാനമായി എന്നു കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ ഈ സാധ്യത 5 ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ താരത്തിന് സാധിച്ചു. 2015-ൽ അണ്ഡാശയ അർബുദ സാധ്യത ഒഴിവാക്കാനായി അണ്ഡാശയങ്ങളും താരം നീക്കം ചെയ്തിരുന്നു.
പരിശോധനകൾ എല്ലാവർക്കും ലഭ്യമാകണം
ക്യാൻസർ മുൻകൂട്ടി കണ്ടെത്താനുള്ള ജനിതക പരിശോധനകൾ സാധാരണക്കാർക്കും ലഭ്യമാകണമെന്ന് ആഞ്ജലീന തന്റെ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. പണമുള്ളവർക്ക് മാത്രം ലഭ്യമാകുന്ന ഒന്നാകരുത് ഇത്തരം ചികിത്സാ രീതികൾ. ഓരോ സ്ത്രീക്കും തന്റെ ആരോഗ്യകാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ ആവശ്യമായ അറിവും പരിശോധനാ സൗകര്യങ്ങളും കുറഞ്ഞ ചിലവിൽ നൽകണമെന്നും താരം പറഞ്ഞു.
ജോളിയുടെ ഈ പ്രവൃത്തി ലോകമെമ്പാടുമുള്ള സ്ത്രീകളെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ബോധവതികളാക്കുമെന്നാണ് കരുതപ്പെടുന്നത്. സ്തനാർബുദ പരിശോധനകളെക്കുറിച്ചും ജനിതക മാറ്റങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഇത് ഇതിനോടകം തുടക്കമിട്ടു കഴിഞ്ഞു.
🆕 Angelina Jolie, exclusively for TIME France: “Life is stronger. Courage is meant to be shared.” pic.twitter.com/6n7Yh7UXOD
— Maxine Walker 🍿🫶🏻 (@angeltresjolie_) December 15, 2025