Summer Kids Health: സമ്മറിൽ കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകരുത്; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
Summer Kids Healthcare Tips: വേനൽക്കാലത്ത് കുട്ടികളുടെ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കണം. നല്ലതെന്ന് നിങ്ങൾ കരുതുന്ന പല ഭക്ഷണങ്ങളും കുട്ടികളിൽ വില്ലന്മാരാകാറുണ്ട്. അല്ലെങ്കിൽ പല രോഗങ്ങളും അതുവഴി ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. അത്തരത്തിൽ വേനലിൽ കുട്ടികൾക്ക് എന്തെല്ലാം ഭക്ഷണം നൽകാമെന്നും എന്തെല്ലാം ഒഴിവാക്കണമെന്നും വിശദമായി പരിശോധിക്കാം.

Summer Kids Healthcare
വേനലെത്തിയാൽ പ്രായഭേദമന്യം എല്ലാവരും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികളിൽ. പരീക്ഷ കഴിഞ്ഞ് കളിച്ച് നടക്കുന്ന കുട്ടികളുടെ ആരോഗ്യത്തിന് ആവശ്യമായത് വേണം ഈ സമയം നൽകാൻ. അല്ലെങ്കിൽ പല രോഗങ്ങളും അതുവഴി ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. മുതിർന്നവരേക്കാൾ വേഗത്തിൽ കുട്ടികളിൽ നിർജ്ജലീകരണവും ദഹനപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ട് തന്നെ വേനൽക്കാലത്ത് അവരുടെ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കണം. നല്ലതെന്ന് നിങ്ങൾ കരുതുന്ന പല ഭക്ഷണങ്ങളും കുട്ടികളിൽ വില്ലന്മാരാകാറുണ്ട്. അത്തരത്തിൽ വേനലിൽ കുട്ടികൾക്ക് എന്തെല്ലാം ഭക്ഷണം നൽകാമെന്നും എന്തെല്ലാം ഒഴിവാക്കണമെന്നും വിശദമായി പരിശോധിക്കാം.
ALSO READ: പനിയും തൊണ്ടവേദനയും വിട്ടുമാറുന്നില്ലേ? ഗ്രാമ്പൂ വെള്ളം കുടിച്ചു നോക്കൂ; മാറ്റം കണ്ടറിയാം
കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകരുത്
കാർബണേറ്റഡ് പാനീയങ്ങളും സോഡകളും: വേനലായാൽ ദാഹം സ്വാഭാവികമാണ്. കുട്ടികൾക്ക് ദാഹിക്കുമ്പോൾ ആദ്യം വാങ്ങി നൽകുന്നത് പലപ്പോഴും കൂൾഡ്രിങ്ക്‌സ് ആയിരിക്കാം. കൂടാതെ പല നിറങ്ങളിലുള്ള വെള്ളത്തിനോട് അവർ വാശിപിടിച്ചെന്നും ചെയ്യാം. എന്നാൽ ഇവയിലെ അമിതമായ പഞ്ചസാരയും കഫീനും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുകയും അതുപോലെ തന്നെ ദാഹം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ കുട്ടികളുടെ ആരോഗ്യത്തെയും കാര്യമായി ബാധിച്ചേക്കാം.
എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ: പുറത്തിറങ്ങുമ്പോൾ കുട്ടികൾ പല ഭക്ഷണങ്ങളോടും താല്പര്യം പ്രകടിപ്പിച്ചേക്കാം. ചിക്കൻ ഫ്രൈ, ചിപ്‌സ്, സമോസ തുടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഈ സമയത്ത് ഒഴിവാക്കുക. വറുത്ത ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും വയറിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു. ദഹനക്കുറവിനും മലബന്ധത്തിനും ഇത് കാരണമായേക്കാം.
അമിതമായ മധുരപലഹാരങ്ങൾ: വേനലിൽ കഴിവതും കുട്ടികൾക്ക് ചോക്ലേറ്റുകളും മിഠായികളും നൽകാതിരിക്കുക. കാരണം ഇത് ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാക്കി ചൂട് ഉൽപ്പാദിപ്പിക്കുന്നു. കൂടാതെ, വേനലിൽ ഇവ അമിതമായി കഴിക്കുന്നത് കുട്ടികളിലെ ഊർജ്ജം ഇല്ലാതാക്കുകയും ചെയ്യും.
മസാലകൾ നിറഞ്ഞതും എരിവുള്ളതുമായ ഭക്ഷണങ്ങൾ: പൊതുവെ ചൂട് കൂടുതലായതിനാൽ എരിവും മസാലയും അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകരുത്. കാരണം ഇവയുടെ അമിതമായ ഉപയോഗം അസിഡിറ്റി ഉണ്ടാക്കാനും ശരീര താപനില ഉയർത്താനും കാരണമാകും. ഇത് കുട്ടികളിൽ വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകുന്നു.
വേനലിൽ എന്ത് നൽകാം?
ഇളനീർ, തണ്ണിമത്തൻ, മോരും തൈരും, ഞ്ചസാര ചേർക്കാത്ത വീട്ടിൽ തന്നെ തയ്യാറാക്കിയ ജ്യൂസുകൾ എന്നിവ കുട്ടികൾ നൽകാവുന്നതാണ്. എപ്പോഴും ജലാംശം നിലനിർത്തുന്നവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ അമിതമായി വെയിലത്ത് കളിക്കാൻ വിടരുത്. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. എപ്പോഴും തിളപ്പിച്ച് ആറിയ വെള്ളം മാത്രം കൊടുക്കുക. കൃത്യമായ ഇടവേളകളിൽ അവർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.