Eating after Bath: ഉണ്ടിട്ടു കുളിക്കുന്നോരെ കണ്ടാൽ കുളിക്കണോ? പഴംചൊല്ല് ശരിയോ തെറ്റോ… ഉത്തരം ശാസ്ത്രം പറയും
Ayurveda Warning: ഈ ശീലം, തുടർന്നുപോരുന്നത് ശരീരത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. ദഹനപ്രക്രിയയിലെ ഈ താളപ്പിഴകൾ കാലക്രമേണ ശരീരഭാരം വർധിക്കാനും അമിതവണ്ണത്തിനും കാരണമായേക്കാം. അമിതവണ്ണം പലപ്പോഴും കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്.

eating after bath
‘കഴിച്ചിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം’ എന്നൊരു ചൊല്ല് നമ്മുടെയിടയിൽ പ്രചാരത്തിലുണ്ട്. ഇത് ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നതിന്റെ അനാരോഗ്യകരമായ വശങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ മറ്റൊരു വശവും വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ട്. കുളിച്ച ശേഷം ഉടൻ തന്നെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നാണ് അവരുടെ നിരീക്ഷണം. ഒരു കുളി പാസാക്കിയ ശേഷം നേരെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പല ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആയുർവേദപ്രകാരം കുളി കഴിയുമ്പോൾ സ്വാഭാവികമായും ശരീരത്തിലെ ഊഷ്മാവ് കുറവായിരിക്കും. ഈ കുറഞ്ഞ താപനില കാരണം, ദഹനപ്രക്രിയ സുഗമമായി നടക്കില്ല. അതുകൊണ്ടാണ്, കുളി കഴിഞ്ഞും അതുപോലെ കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയിൽ കുറഞ്ഞത് 2 മുതൽ 3 മണിക്കൂർ വരെ ഇടവേള നിർബന്ധമാണെന്ന് ആയുർവേദത്തിലും മറ്റ് ആരോഗ്യ വിദഗ്ധരും പറയുന്നത്.
Also Read: ഫ്രിഡ്ജിൽ വച്ച ചപ്പാത്തി മാവ് വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമോ?
ഈ ശീലം, തുടർന്നുപോരുന്നത് ശരീരത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. ദഹനപ്രക്രിയയിലെ ഈ താളപ്പിഴകൾ കാലക്രമേണ ശരീരഭാരം വർധിക്കാനും അമിതവണ്ണത്തിനും കാരണമായേക്കാം. അമിതവണ്ണം പലപ്പോഴും കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്.
എന്നാൽ, രാവിലെയുള്ള തിരക്കുകൾക്കിടയിൽ കുളിയും ഭക്ഷണവും തമ്മിൽ രണ്ട്-മൂന്ന് മണിക്കൂർ ഇടവേള എന്നത് പലർക്കും പ്രായോഗികമായേക്കില്ല. അത്തരക്കാർക്ക് വിദഗ്ധർ ഒരു ബദൽ നിർദ്ദേശം നൽകുന്നുണ്ട്. തണുത്ത വെള്ളം പൂർണ്ണമായും ഒഴിവാക്കി, ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരതാപനില പെട്ടെന്ന് കുറയുന്നത് തടയുകയും, അതുവഴി ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനും സഹായിക്കും.