BTS: ബിടിഎസ് താരങ്ങളെ കണ്ടുപഠിക്കാം, ആരോഗ്യകരമായ ജീവിതശൈലിക്ക് ഈ ശീലങ്ങൾ പിന്തുടരാം

BTS Healthy Lifestyle: തിരക്കിട്ട ഷെഡ്യൂളുകൾക്കിടയിലും ആരോഗ്യവും സന്തോഷവും നിലനിർത്താൻ ബിടിഎസ് അംഗങ്ങൾ പിന്തുടരുന്ന അഞ്ച് പ്രധാനപ്പെട്ട ശീലങ്ങൾ അറിഞ്ഞാലോ...

BTS: ബിടിഎസ് താരങ്ങളെ കണ്ടുപഠിക്കാം, ആരോഗ്യകരമായ ജീവിതശൈലിക്ക് ഈ ശീലങ്ങൾ പിന്തുടരാം

BTS

Published: 

12 Oct 2025 21:59 PM

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുള്ള ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡാണ് ബിടിഎസ്. അവരുടെ പ്രശസ്തി സംഗീതത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കഠിനാധ്വാനം, അച്ചടക്കം, മാനസികാരോഗ്യം എന്നിവയിൽ അവർ പുലർത്തുന്ന ശ്രദ്ധ ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് ഇന്ന് പ്രചോദനമാണ്. അവരുടെ തിരക്കിട്ട ഷെഡ്യൂളുകൾക്കിടയിലും ആരോഗ്യവും സന്തോഷവും നിലനിർത്താൻ ബിടിഎസ് അംഗങ്ങൾ പിന്തുടരുന്ന അഞ്ച് പ്രധാനപ്പെട്ട ശീലങ്ങൾ അറിഞ്ഞാലോ..

സ്ഥിരമായ വ്യായാമം

ബിടിഎസ് അംഗങ്ങൾ അവരുടെ പരിപാടികൾക്കായി മണിക്കൂറുകളോളം നൃത്ത പരിശീലനം നടത്താറുണ്ട്. ഇത് അവരുടെ കായികക്ഷമത നിലനിർത്താൻ ഏറെ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു നിശ്ചിത സമയം കായിക പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നത് ശരീരത്തിന് ഊർജ്ജസ്വലത നൽകാനും മികച്ച ആരോഗ്യം നിലനിർത്താനും സഹായിക്കും. നൃത്തമായാലും വ്യായാമമായാലും ദിവസവും പിന്തുടരേണ്ടതാണ്.

മതിയായ ഉറക്കം

പരിശീലനത്തിനിടയിൽ ലഭിക്കുന്ന ചെറിയ ഇടവേളകളിൽ പോലും മതിയായ വിശ്രമം എടുക്കാൻ ബിടിഎസ് അംഗങ്ങൾ ശ്രമിക്കാറുണ്ട്. ഉറക്കത്തിന്റെ പ്രാധാന്യം അവർ എപ്പോഴും ഊന്നിപ്പറയാറുണ്ട്. അതുപോലെ തിരക്കുള്ള ജീവിതത്തിൽ, ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ദിവസവും 7-8 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം അനിവാര്യമാണ്.

മാനസികാരോഗ്യത്തിന് പ്രാധാന്യം

ബിടിഎസ് അംഗങ്ങൾ സമ്മർദ്ദങ്ങൾക്കിടയിലും പരസ്പരം പിന്തുണ നൽകുകയും മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ മാനസികാരോഗ്യം നിലനിർത്താൻ യോഗ, ധ്യാനം ചെയ്യുകയോ ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുകയോ ചെയ്യാവുന്നതാണ്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ALSO READ: ബിടിഎസ് താരം വരുന്നു, ഹോട്ടൽ വാടകയിൽ 200% കുതിപ്പ്!

പരസ്പരം പ്രചോദനം നൽകുക

ഒരു ടീം എന്ന നിലയിൽ, ബിടിഎസ് അംഗങ്ങൾ പരസ്പരം പ്രചോദനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് വ്യക്തിഗത വളർച്ചയ്ക്ക് മാത്രമല്ല, മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും സഹായകമാണ്. സൗഹൃദ ബന്ധങ്ങളിലും ജോലി സ്ഥലത്തും പരസ്പരം പിന്തുണ നൽകുന്നത് പോസിറ്റീവായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണക്രമം

സസ്യാഹാരം, വീട്ടിലുണ്ടാക്കിയ ഭക്ഷണം എന്നിവ ഉൾപ്പെടെ പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കാൻ അവർ ശ്രമിക്കാറുണ്ട്. എങ്കിലും ഇഷ്ടമുള്ള ഭക്ഷണങ്ങൾ പാടെ ഒഴിവാക്കാതെ, അവ അളവിൽ കുറച്ച് കഴിക്കുന്നു. ഇതുപോലെ സമീകൃതമായ ഭക്ഷണക്രമം ശീലമാക്കുക. വെള്ളം ധാരാളം കുടിക്കുക. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളോട് തീവ്രമായ വിമുഖത കാണിക്കുന്നതിനു പകരം അവ മിതമായി ഉപയോഗിക്കാൻ ശ്രമിക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും