Fatty Liver: ഫാറ്റി ലിവർ രോഗം ചർമ്മത്തെ ബാധിക്കുമോ? ലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം
Fatty Liver Diseases Symptoms: മദ്യം കഴിക്കാത്ത ധാരാളം ആളുകളിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFL) കാണപ്പെടാറുണ്ട്. നമ്മുടെ ജീവിതശൈലി തന്നെയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. കൂടാതെ ദീർഘനേരമിരുന്ന ജോലി ചെയ്യുന്നവരിലും ഫാറ്റി ലിവറുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇന്ന് ചെറുപ്പക്കാരിൽ ഉൾപ്പെടെ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. പലരും രോഗം ഉണ്ടാകുമ്പോൾ അമിതമായ മദ്യപാനത്തെയാണ് പഴി ചാരുന്നത്. എന്നാൽ അത് മാത്രമാണോ ഫാറ്റി ലിവറിന് കാരണമാകുന്നത്? മദ്യം കഴിക്കാത്ത ധാരാളം ആളുകളിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFL) കാണപ്പെടാറുണ്ട്. നമ്മുടെ ജീവിതശൈലി തന്നെയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. കൂടാതെ ദീർഘനേരമിരുന്ന ജോലി ചെയ്യുന്നവരിലും ഫാറ്റി ലിവറുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്ന ഫാറ്റി ലിവർ നിങ്ങളുടെ ചർമ്മത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ ഫാറ്റി ലിവർ ഉള്ളവരെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ. നിങ്ങളിൽ ഫാറ്റി ലിവറുണ്ടെന്ന് കണ്ടെത്താൻ ചർമ്മത്തിൽ കണ്ടുവരുന്ന അത്തരം ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.
മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ഫാറ്റി ലിവറിന്റെ ലക്ഷണമായി വിദഗ്ധർ സൂചിപ്പിക്കുന്നു. കരളിന് ബിലിറൂബിൻ പ്രോസസ്സ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ചർമ്മത്തിൽ ഇളം മഞ്ഞ നിറം കാണപ്പെടുന്നു. കണ്ണുകളിലും ഈ നിറമാറ്റം പ്രകടമായി കാണാറുണ്ട്. ഈ അവസ്ഥ വഷളാകുന്നതിന് മുമ്പ് തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. അല്ലാത്തപക്ഷം ജീവൻ വരെ അപകടത്തിലായേക്കാം.
Also Read: ഉണർന്നാലുടൻ ഫോണിലേക്കാണോ കണ്ണുകൾ; ഈ ശീലങ്ങൾ പ്രായം കൂട്ടും
ചൊറിച്ചിൽ
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD)ൻ്റെ ഒരു സാധാരണ ലക്ഷണമാണ് ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ. ശരീരത്തിൽ പിത്തരസം ആസിഡുകൾ അടിഞ്ഞുകൂടുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് കരളാണ്. അതിനാൽ, കരളിൻ്റെ പ്രവർത്തനത്തിലെ തടസ്സങ്ങൾ ശരീരത്തിൽ പിത്തരസം ആസിഡുകൾ അടിഞ്ഞുകൂടുന്നതിന് കാരണമാകും. അങ്ങനെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നു.
കറുത്ത പാടുകൾ
അകാന്തോസിസ് നൈഗ്രിക്കൻസ് എന്നും അറിയപ്പെടുന്ന ഈ അവസ്ഥ, കഴുത്തിലും കക്ഷങ്ങളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കറുത്ത പാടുകളുടെ രൂപപ്പെടുന്നു. ഇൻസുലിൻ പ്രതിരോധമാണ് ഇതിന്റെ കാരണം.
ചുവപ്പ് നിറം
ശരീരത്തിലെ അധിക ഈസ്ട്രജൻ മൂലമുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഈ അവസ്ഥയ്ക്ക് കാരണമാണ്. അതിൽ കൈപ്പത്തികളിൽ അസാധാരണമാംവിധം ചുവപ്പ് നിറമുണ്ടാകുന്നു. കരളിന് ഉണ്ടാകുന്ന പ്രശ്നം മൂലമാണ് ഇത്തരത്തിൽ കൈകളിൽ ചുവപ്പ് നിറം രൂപപ്പെടുന്നത്.
പ്രതിരോധം എങ്ങനെ?
ജലാംശം നിലനിർത്തുക, ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക എന്നിവയിലൂടെ താൽക്കാലിക ആശ്വാസം കണ്ടെത്താനാകും. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർ ഭക്ഷണത്തിൽ നിന്ന് ചോളം, സോയാബീൻ, സൂര്യകാന്തി എണ്ണ, കുങ്കുമപ്പൂവ്, നിലക്കടല എണ്ണ തുടങ്ങിയ ഒമേഗ -6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. മാംസം, മത്സ്യം, മറ്റ് പ്രോട്ടീൻ ശ്രോതസുകൾ, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര എന്നിവയും മിതമായി മാത്രം കഴിക്കുക. ഇടയ്ക്കിടെ രക്ത പരിശോധനകൾ നടത്തേണ്ടതും അത്യാവശ്യമാണ്.