Turmeric: ചർമപ്രശ്നങ്ങൾക്ക് പലതരം മരുന്ന് വേണ്ട, വീട്ടിലുള്ള ഈ ഒരൊറ്റ സാധനം മതി
Turmeric for skin: ക്രീമുകളിലെ കെമിക്കലുകൾ നിങ്ങളുടെ ചർമത്തിന് ദോഷം ചെയ്തേക്കാം. എന്നാൽ ഒരു പൈസയുടെയും ചെലവില്ലാതെ തന്നെ ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?
മുഖക്കുരു, കറുത്ത പാട് തുടങ്ങി മുഖത്തിന് ഉണ്ടാകുന്ന ചർമപ്രശ്നങ്ങൾ നിരവധിയാണ്. ഇതിനെല്ലാം പരിഹാരമായി പലതരം മരുന്നുകളും ക്രീമുകളും ഉപയോഗിക്കാറുമുണ്ട്. ഇവയിലെ കെമിക്കലുകൾ നിങ്ങളുടെ ചർമത്തിന് ദോഷം ചെയ്തേക്കാം. എന്നാൽ ഒരു പൈസയുടെയും ചെലവില്ലാതെ തന്നെ ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?
ഏറെ ആരോഗ്യഗുണങ്ങളുടെ സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. ആയുർവേദത്തിലും സൗന്ദര്യസംരക്ഷണത്തിലും മഞ്ഞളിന് എന്നും വലിയ സ്ഥാനമാണുള്ളത്. മഞ്ഞളിലെ ‘കുർകുമിൻ’ എന്ന ഘടകമാണ് ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നത്. ക്രീമുകൾക്ക് പകരം വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ചേർത്ത് ചർമസംരക്ഷണത്തിന് മഞ്ഞൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ….
മഞ്ഞളും തൈരും
മഞ്ഞൾപ്പൊടിയും കുറച്ച് തൈരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മഞ്ഞൾ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
മഞ്ഞളും തേനും
മുഖക്കുരുവും പാടുകളും അലട്ടുന്നുണ്ടെങ്കിൽ മഞ്ഞളും തേനും ചേർത്ത മിശ്രിതം മികച്ചതാണ്. തേനിന്റെ ആന്റി-ബാക്ടീരിയൽ ഗുണങ്ങളും മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചേർന്ന് ചർമ്മത്തിലെ അണുബാധകൾ കുറയ്ക്കുന്നു.
ALSO READ: ഉണർന്നാലുടൻ ഫോണിലേക്കാണോ കണ്ണുകൾ; ഈ ശീലങ്ങൾ പ്രായം കൂട്ടും
മഞ്ഞളും പാലും
വരണ്ട ചർമ്മമുള്ളവർക്ക് പാലും മഞ്ഞളും ചേർത്ത പാക്ക് ഉപയോഗിക്കാം. പാലിലെ കൊഴുപ്പ് ചർമ്മത്തിന് ഈർപ്പം നൽകുന്നു. ഇത് ചർമ്മം മൃദുവാകാനും ആരോഗ്യമുള്ളതാകാനും സഹായിക്കും.
മഞ്ഞളും കടലമാവും
ചർമ്മത്തിലെ അഴുക്കും അധിക എണ്ണമയവും നീക്കം ചെയ്യാൻ മഞ്ഞളും കടലമാവും വെള്ളമോ റോസ് വാട്ടറോ ചേർത്ത് ഉപയോഗിക്കാം. ഇത് ഒരു മികച്ച നാച്ചുറൽ ഫേസ് വാഷ് ആയി പ്രവർത്തിക്കുന്നു.
മഞ്ഞളും നാരങ്ങാനീരും
മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാൻ അല്പം മഞ്ഞളിൽ നാരങ്ങാനീര് ചേർത്ത് പുരട്ടുന്നത് ഫലപ്രദമാണ്. എന്നാൽ സെൻസിറ്റീവ് ചർമ്മമുള്ളവർ നാരങ്ങാനീര് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.
മഞ്ഞളും കറ്റാർവാഴയും
സൂര്യപ്രകാശമേറ്റ് ചർമ്മം ചുവന്നുതടിക്കാനോ അസ്വസ്ഥതകളോ ഉണ്ടെങ്കിൽ മഞ്ഞളും കറ്റാർവാഴ ജെല്ലും ചേർത്ത് പുരട്ടുക. ഇത് ചർമ്മത്തിന് തണുപ്പ് നൽകുകയും മുറിവുകളോ തടിപ്പോ ഉണ്ടെങ്കിൽ അത് വേഗത്തിൽ ഭേദമാക്കുകയും ചെയ്യുന്നു.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.