Kidney Stone Diet: കിഡ്നി സ്റ്റോണുള്ളവരാണോ? വീണ്ടും വരാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
Kidney Stone Diet: മൂത്രത്തിൽ കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ ചില ഘടകങ്ങൾ അധിമായി കാണുമ്പോൾ ഇവ വൃക്കയിൽ അടിഞ്ഞുകിടക്കുന്നതാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. എന്നാൽ ചില ഭക്ഷണം ഒഴിവാക്കുന്നതിലൂടെയും ചിലത് കഴിക്കുന്നതിലൂടെയും ഈ പ്രശ്നത്തെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താനാകും.
മൂത്രാശയ കല്ല് അഥവാ കിഡ്നി സ്റ്റോൺ (Kidney Stone) ധാരാളം പേരെ ബാധിക്കുന്ന ഒരു അസുഖമാണ്. വളരെയധികം ശാരീരിക ബുദ്ധിമുട്ടുകൾ ഈ രോഗത്തിലൂടെ നേരിടേണ്ടി വരാറുണ്ട്. മൂത്രത്തിൽ കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ ചില ഘടകങ്ങൾ അധിമായി കാണുമ്പോൾ ഇവ വൃക്കയിൽ അടിഞ്ഞുകിടക്കുന്നതാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. എന്നാൽ ചില ഭക്ഷണം ഒഴിവാക്കുന്നതിലൂടെയും ചിലത് കഴിക്കുന്നതിലൂടെയും ഈ പ്രശ്നത്തെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താനാകും.
ലക്ഷണങ്ങൾ എന്തെല്ലാം?
കിഡ്നി സ്റ്റോണിൻ്റെ ആദ്യത്തെ ചില ലക്ഷണങ്ങൾ കണ്ടെത്താൻ അല്പം പ്രയാസമായിരിക്കും. എന്നാൽ നേരത്തെ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ കൃത്യമായ ചികിത്സ നൽകുന്നത് കഠിനമായ വേദന, ഭാവിയിൽ വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ എന്നിവ തടയാൻ സഹായിക്കുന്നു. നിർജലീകരണം (ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥ), മോശം ഭക്ഷണരീതി, പാരമ്പര്യം എന്നിങ്ങനെയുള്ള കാരണങ്ങളാണ് പ്രധാനമായും കിഡ്നി സ്റ്റോണിലേക്ക് നയിക്കുന്നത്.
ജീവിതശൈലിയിലെ മാറ്റങ്ങൾ, നിർജ്ജലീകരണം, അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ കാരണമാകുന്നു.
പുറകിന്റെ ഒരു വശത്തോ അടിവയറ്റിലോ വേദന (വേദന സ്ഥിരമായിരിക്കില്ല)
മൂത്രത്തിന് പിങ്ക്, ചുവപ്പ് പോലുള്ള നിറവ്യത്യാസം കാണാം
യാതൊരു കാരണവും കൂടാതെ ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
എന്തെല്ലാം കഴിക്കാം?
വെള്ളം കുടിക്കുക: വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കണം. കിഡ്‌നിയിലെ കല്ലുകൾ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ഇതാണ്. ഓരോ ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
നാരങ്ങ: നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. കൂടാതെ നിങ്ങളുടെ കിഡ്ണിയിൽ രൂപപ്പെട്ട കല്ലുകളെ നശിപ്പിക്കാനും ഇവ സഹായിക്കും. ഇതിനായി നിങ്ങൾ കുടിക്കുന്ന വെള്ളത്തിൽ കുറച്ചു നാരങ്ങാനീര് ചേർത്താൽ മതി.
ALSO READ: ഫാറ്റി ലിവർ രോഗം ചർമ്മത്തെ ബാധിക്കുമോ? ലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം
ധാന്യങ്ങൾ: മിക്ക ധാന്യങ്ങളും ആരോഗ്യകരമായ ഭാരം നൽകുന്നവയാണ്. ഇത് വൃക്കയിലെ കല്ലുകൾ തടയുന്നതിനും സഹായിക്കുന്നു.
കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ?
ഉയർന്ന ഓക്സലേറ്റ് ഉള്ളവ: ചീര, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, മത്തൻ, നട്സ് (ബദാം, നിലക്കടല), ചോക്ലേറ്റ്, ചായ എന്നിവ ഒഴിവാക്കണം.
അമിതമായ ഉപ്പ് (Sodium): സംസ്കരിച്ച ഭക്ഷണങ്ങൾ, പാക്കറ്റ് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോസുകൾ എന്നിവയിലെല്ലാം ഉപ്പ് കൂടുതലായിരിക്കും. അതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.
അനിമൽ പ്രോട്ടീൻ: റെഡ് മീറ്റ് (മാംസം), കോഴിയിറച്ചി, മുട്ട, മത്സ്യം എന്നിവയുടെ അമിത ഉപയോഗം കല്ലുകൾ രൂപപ്പെടാൻ കാരണമാകും (പ്രത്യേകിച്ച് യൂറിക് ആസിഡ് സ്റ്റോൺ ഉള്ളവർ).
അധിക വിറ്റാമിൻ സി: ചില സപ്ലിമെന്റുകൾ (1000 mg-ൽ കൂടുതൽ) ഓക്സലേറ്റ് വർദ്ധിപ്പിക്കാം. കിവി, തക്കാളി, ഓറഞ്ച് എന്നിവയുടെ അമിത ഉപയോഗവും ഒഴിവാക്കണം.
അധിക പഞ്ചസാരയും ഫ്രക്ടോസും: പഞ്ചസാര ചേർത്ത പാനീയങ്ങൾ, മധുരപലഹാരങ്ങൾ, ഉയർന്ന ഫ്രക്ടോസ് അടങ്ങിയവ എന്നിവയെല്ലാം ഒഴിവാക്കണം.