AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil: വെളിച്ചെണ്ണ ഔട്ട്; പക്ഷെ മലയാളി തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാല്‍ പ്രശ്‌നക്കാരനാകുന്നവയെ

Cooking Oil Side Effects: വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പ് വലിയ അളവില്‍ തന്നെ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓക്‌സീകരണസ്ഥിരത ഉയര്‍ന്നതാണ്. ചൂടിലും ഗുണം നിലനിര്‍ത്താന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും.

Coconut Oil: വെളിച്ചെണ്ണ ഔട്ട്; പക്ഷെ മലയാളി തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാല്‍ പ്രശ്‌നക്കാരനാകുന്നവയെ
പ്രതീകാത്മക ചിത്രം Image Credit source: Moriyu/Getty Images
shiji-mk
Shiji M K | Published: 02 Aug 2025 09:39 AM

ലെളിച്ചെണ്ണയ്ക്ക് വില കൂടിയതോടെ പലരും ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറി. വില കുറഞ്ഞ എണ്ണ ഏതായാലും മതിയെന്ന ചിന്താഗതിയാണ് പലര്‍ക്കും. എന്നാല്‍ ഈ ഉപയോഗിക്കുന്നതെല്ലാം ശരീരത്തിന് നല്ലതാണോ എന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പ് വലിയ അളവില്‍ തന്നെ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓക്‌സീകരണസ്ഥിരത ഉയര്‍ന്നതാണ്. ചൂടിലും ഗുണം നിലനിര്‍ത്താന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും. മാത്രമല്ല മുലപ്പാലിലുള്ള ലോറിക് ആസിഡും വെളിച്ചെണ്ണയിലുണ്ട്. ഇത് ദഹനം, രോഗപ്രതിരോധം, പ്രധാന അവയവങ്ങളുടെ കരുതല്‍ എന്നിവയ്‌ക്കെല്ലാം സഹായിക്കും.

ചൂടില്‍ ലോറിക് ആസിഡ് ഒരിക്കലും വിഘടിക്കുകയുമില്ല. എന്നാല്‍ വെളിച്ചെണ്ണയ്ക്ക് പകരം നിങ്ങള്‍ ഉപയോഗിക്കുന്ന സണ്‍ഫ്‌ളവര്‍ ഓയില്‍ ആളൊരു പ്രശ്‌നക്കാരനാണ്. ചൂടാകുന്നതിന് അനുസരിച്ച് സൂര്യകാന്തി എണ്ണ ശരീരത്തിന് ഹാനികരമാണ്. ചൂടാകുമ്പോള്‍ അതിലുള്ള അപൂരിത കൊഴുപ്പില്‍ രാസമാറ്റം സംഭവിക്കുന്നു.

ഈ രാസമാറ്റം വഴിയുണ്ടാകുന്ന ആല്‍ഡിഹൈഡുകളും സ്വതന്ത്ര റാഡിക്കലുകളും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ പാമോയില്‍ വെളിച്ചെണ്ണ പോലെ ഉയര്‍ന്ന ചൂടിലും ഉപയോഗിക്കാം. പക്ഷെ അതിലുള്ള ലോങ് ചെയിന്‍ പാല്‍മിറ്റിക് ആസിഡ് എന്ന പൂരിതകൊഴുപ്പ് ഹൃദായാരോഗ്യം ദുര്‍ബലമാക്കും.

Also Read: Coconut Oil Price Hike: ഒരു ലിറ്റർ വെളിച്ചെണ്ണ 200 രൂപയ്ക്ക്, വാങ്ങേണ്ടത് ഇവിടെ നിന്ന്….

ഒലിവ് എണ്ണ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെങ്കിലും അത് ചൂടാക്കാതെ ഉപയോഗിക്കുന്നതാണ് ഉചിതം. പ്രകാശം പോലും ഒലിവ് ഓയിലിനെ മോശമായി ബാധിക്കുന്നു. തുറന്നുവെച്ച അന്തരീക്ഷ താപനിലയില്‍ പോലും ഒലിവ് ഓയിലിന് ഘടനാപരമായ മാറ്റങ്ങള്‍ സംഭവിക്കും. കുപ്പി തുറന്ന ഉടന്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.