Double Chin: ഡബിൾ ചിൻ ഈസിയായി മാറ്റാം; ഈ വ്യായാമങ്ങൾ മുഖത്ത് പരീക്ഷിച്ച് നോക്കൂ

Double Chin Removing Remedies: നിങ്ങളുടെ പ്രായം, ജനിതകപരമായ കാരണങ്ങൾ, ഭക്ഷണക്രമം എന്നിവയും പ്രധാന കാരണങ്ങളാണ്. എന്നാൽ എന്ത് കാരണമായാലും ഇത് മാറ്റാൻ ചില സൂത്രപണികളുണ്ട്. അത്തരത്തിൽ നിങ്ങളുടെ ഡബിൾ ചിൻ ഒഴിവാക്കാൻ പറ്റുന്ന ചില വ്യായാമങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Double Chin: ഡബിൾ ചിൻ ഈസിയായി മാറ്റാം; ഈ വ്യായാമങ്ങൾ മുഖത്ത് പരീക്ഷിച്ച് നോക്കൂ

Double Chin

Published: 

04 Jun 2025 11:00 AM

അത്യാവശ്യം നല്ല തടിയുള്ളവരിൽ സാധാരണയായി കാണുന്ന ഒന്നാണ് ഡബിൾ ചിൻ അഥവാ ഇരട്ടത്താടി. ഇത് ഉണ്ടാകുന്നതിന് കൊഴുപ്പുകൊണ്ട് മാത്രമാണെന്ന് പറയാനും കഴിയില്ല. നിങ്ങളുടെ പ്രായം, ജനിതകപരമായ കാരണങ്ങൾ, ഭക്ഷണക്രമം എന്നിവയും പ്രധാന കാരണങ്ങളാണ്. എന്നാൽ എന്ത് കാരണമായാലും ഇത് മാറ്റാൻ ചില സൂത്രപണികളുണ്ട്. അത്തരത്തിൽ നിങ്ങളുടെ ഡബിൾ ചിൻ ഒഴിവാക്കാൻ പറ്റുന്ന ചില വ്യായാമങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഈ ഫേസ് മസാജിലൂടെ പ്രത്യേകിച്ച് താടിയിലും താടിയെല്ലിലും ഉണ്ടാകുന്ന വീക്കവും തൂങ്ങലും കുറയ്ക്കാൻ വളരെ നല്ലതാണ്. ഇതിലേക്ക് കടക്കുന്നതിനു മുമ്പ്, ഫേഷ്യൽ മസാജ് എങ്ങനെയാണ് ഫലപ്രദമാകുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ മുഖത്ത് 40-ലധികം പേശികളുണ്ട്. ഈ മസാജ് ചെയ്യുന്നതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ലിംഫറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നു, വിഷവസ്തുക്കളെ പുറന്തള്ളാനും, കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

മസാജ് ചെയ്യേണ്ടത് എങ്ങനെ?

നിങ്ങളുടെ താടിയിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ, കഴുത്ത് വട്ടത്തിൽ പതിയെ കറക്കുക. ഈ വ്യായാമം നിങ്ങളുടെ താടിയിലെയും കഴുത്തിലെയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതാണ്.
മസാജ് ചെയ്യുമ്പോൾ മുഖവും കൈകളുെ വൃത്തിയുള്ളതായിരിക്കണം. കാരണം ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സുഷിരങ്ങളിലേക്ക് അഴുക്കോ ബാക്ടീരിയയോ കയറുന്നത് ഒഴിവാക്കാം.

ഒരു ഫേഷ്യൽ ഓയിൽ അല്ലെങ്കിൽ സെറം മുഖത്ത് പുരട്ടുക. ‌ശേഷം നിങ്ങളുടെ താടിയുടെ മധ്യഭാഗത്ത് നിന്ന് ചെവിയുടെ ഭാ​ഗത്തേക്ക് സൗമ്യമായി തടവുക. ഇങ്ങനെ 5-10 തവണ വരെ ആവർത്തിക്കുക. ശേഷം നിങ്ങൾ മുഷ്ടികൾ മടക്കി വിരലിൻ്റെ മുട്ടുകൾ കൊണ്ട് താടിക്ക് കീഴിൽ മസാജ് ചെയ്യുക. ചെവിയുടെ ഭാ​ഗത്തേക്ക് വേണം മസാജ് ചെയ്യാൻ. ഓരോ വശത്തും 1-2 മിനിറ്റ് ഇത് ചെയ്യുക. ഈ രീതി കൊഴുപ്പ് അകറ്റാൻ സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

 

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ