5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Smartphone using issues : സ്‌മാർട്ട്‌ഫോൺ ഉപയോഗം തലച്ചോറിലെ കാൻസറിന് കാരണമാകുമോ? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ…

Excessive use of smartphones: കനത്ത മൊബൈൽ ഉപയോക്താക്കൾക്കിടയിൽ തലയിലെ ട്യൂമർ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് വിദഗ്ധർ കണ്ടെത്തി.

Smartphone using issues : സ്‌മാർട്ട്‌ഫോൺ ഉപയോഗം തലച്ചോറിലെ കാൻസറിന് കാരണമാകുമോ? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ…
Smartphone use – representative image, news9
Follow Us
aswathy-balachandran
Aswathy Balachandran | Published: 04 Sep 2024 14:41 PM

ന്യൂഡൽഹി: പലരുടെയും ദിനചര്യകളിൽ മൊബൈൽ ഫോണുകൾക്കും സ്‌മാർട്ട്‌ഫോണുകൾക്കും സോഷ്യൽ മീഡിയകൾക്കും വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ജോലിക്കാര്യത്തിനു മുതൽ വാഷ്‌റൂം വരെ, ആളുകൾ എല്ലായിടത്തും സ്‌മാർട്ട്‌ഫോണുകൾ ഉപയോ​ഗിക്കുന്നു. വീഡിയോകളും വെബ് സീരീസുകളും കാണാനും പാട്ട് കേൾക്കാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്താനും മണിക്കൂറുകളാണ് ഫോണിൽ ചെലവഴിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട റേഡിയേഷൻ കാരണം മസ്തിഷ്ക കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ 28 വർഷത്തെ ഗവേഷണം കാണിക്കുന്നത് ഇത് സത്യമായിരിക്കണമെന്നില്ല എന്നാണെന്നതും മറ്റൊരു ശ്രദ്ധേയമായി വിഷയം. 1994 മുതൽ 2002 വരെയുള്ള 63 പഠനങ്ങൾ വിലയിരുത്താൻ WHO ഒരു പുനരവലോകനത്തിന് ഉത്തരവിട്ടിരുന്നു.

ഇത് അനുസരിച്ച് കനത്ത മൊബൈൽ ഉപയോക്താക്കൾക്കിടയിൽ തലയിലെ ട്യൂമർ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് വിദഗ്ധർ കണ്ടെത്തി. ഗാഡ്‌ജെറ്റുകളുടെ റേഡിയോ തരംഗങ്ങൾ ബ്രെയിൻ ട്യൂമറുകളുടെയും രക്താർബുദത്തിൻ്റെയും തോതിനെയോ ഉമിനീർ, പിറ്റ്യൂട്ടറി ഗ്രന്ഥികളിലെ അർബുദ വളർച്ചയെയോ ബാധിക്കില്ലെന്നും പഠനങ്ഹൾ പറയുന്നു.

10 വർഷത്തിലേറെയായി എക്സ്പോഷർ ചെയ്‌താലും അപകടസാധ്യത വർദ്ധിക്കുന്നില്ലെന്ന് ഓക്ക്‌ലൻഡ് സർവകലാശാലയിലെ പഠനത്തിൻ്റെ ​ഗവേഷകർ കണ്ടെത്തി. ഈ പഠനങ്ങളിൽ, ഭൂരിഭാഗം ഫോണുകളും 1G അല്ലെങ്കിൽ 2G ആണ്. 3G, 4G എന്നിവയ്ക്ക് റേഡിയോ ഫ്രീക്വൻസി എമിഷൻ കുറവാണ്.

ഓരോ ദിവസവും ശരാശരി 2 മണിക്കൂറും 50 മിനിറ്റും ആളുകൾ ഇൻ്റർനെറ്റ് ആപ്പുകളിൽ ചെലവഴിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആസ്‌ത്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ആശുപത്രി സ്‌കാനറുകൾ, റേഡിയോ, വൈഫൈ, ബേബി മോണിറ്ററുകൾ എന്നിവയും റേഡിയോ ഫ്രീക്വൻസി തരംഗങ്ങളുമായുള്ള സമ്പർക്കം വർധിപ്പിക്കുന്നതായി കണ്ടെത്തി.

ഇവ വികിരണത്തിൻ്റെ ദുർബലമായ രൂപങ്ങളാണ്. ഇത്തരക്കാർ അത്ര പ്രശ്നക്കാരല്ല. എന്നാൽ ന്യൂക്ലിയർ ബോംബുകളിൽ നിന്നുള്ളതു പോലുള്ള വികിരണങ്ങൾ ശക്തമായ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്.

ബ്രെയിൻ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ

  • തലവേദന
  • രോഗിയായിരിക്കുന്നു എന്ന തോന്നൽ
  • വ്യക്തിത്വത്തിലെ മാറ്റങ്ങൾ
  • സംസാര പ്രശ്നങ്ങൾ
  • മെമ്മറി പ്രശ്നങ്ങൾ
  • കാഴ്ച പ്രശ്നങ്ങൾ
  • ശരീരത്തിൻ്റെ ഒരു വശത്ത് പക്ഷാഘാതം

Latest News