Hair Growth Tips: ഒരു സ്പൂൺ തേയിലപ്പൊടിക്ക് ഇത്രയും ഗുണമോ?; മുട്ടോളം മുടി നേടാം ഇങ്ങനെ ഉപയോഗിച്ചാൽ
Tea Powder Benefits For Hair: മുടികൊഴിച്ചിൽ മാറ്റി, വേരുകൾക്ക് ബലം നൽകി, മുട്ടോളം നീളത്തിൽ നല്ല മുടി വളരാൻ തേയിലവെള്ളം ഉപയോഗിച്ചാൽ മതിയാകും. പലർക്കും അറിയാമെങ്കിലും വേണ്ട രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയണമെന്നില്ല. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും കഫീനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ ഇരട്ടിയാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം
അടുക്കളയിൽ ചായത്തിളപ്പിക്കാനോ കട്ടനുണ്ടാക്കാനോ അല്ലാതെ ചായപ്പൊടികൊണ്ട് മറ്റെന്താണ് ഗുണം…. ഇങ്ങനെ ചിന്തിക്കുന്നതവർ ധാരാളമാണ്. എന്നാൽ അതിനുമപ്പുറം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒന്നാണ് തേയിലപ്പൊടി. മുടികൊഴിച്ചിൽ മാറ്റി, വേരുകൾക്ക് ബലം നൽകി, മുട്ടോളം നീളത്തിൽ നല്ല മുടി വളരാൻ തേയിലവെള്ളം ഉപയോഗിച്ചാൽ മതിയാകും. പലർക്കും അറിയാമെങ്കിലും വേണ്ട രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയണമെന്നില്ല. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും കഫീനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ ഇരട്ടിയാക്കുകയും ചെയ്യും. അത്തരത്തിൽ നിങ്ങളുടെ മുടിവളർച്ചയ്ക്ക് തെയിലപ്പൊടി എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.
ALSO READ: കഫം തുപ്പികളയാതെ വീണ്ടും ഇറക്കാറുണ്ടോ? ഈ ശീലം ഉണ്ടാക്കുന്ന വിപത്തുകൾ അറിയാമോ
മുടി വളർത്താൻ തേയിലപ്പൊടി
ഇനി പറയുന്ന രീതിയിൽ തേയിലപ്പൊടി ഉപയോഗിച്ചാൽ, അവ മുടിയുടെ തിളക്കം കൂട്ടാനും മുടികൊഴിച്ചിൽ പെട്ടെന്ന് നിർത്താനും സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗ്ഗമാണ്. ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേയിലപ്പൊടി ചേർത്ത് 5 മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം അത് ചൂടാറാൻ അനുവദിക്കുക. ഈ വെള്ളം അരിച്ചെടുത്ത് മാറ്റിവെക്കുക. അതിന് ശേഷം നിങ്ങൾ സാധാരണ പോലെ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകിയതിന് പിന്നാലെ, അവസാനമായി ഈ തേയിലവെള്ളം തലയോട്ടിയിലും മുടിയിലും നന്നായി ഒഴിച്ച് മസ്സാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽമുടി കഴുകിയെടുക്കാം.
കറിവേപ്പില – തേയില ഹെയർ മാസ്ക്
മുടിയുടെ നീളം കൂട്ടാനും പുതിയ മുടികൾ വളരാനും ഈ മാസ്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം. നല്ല കടുപ്പമേറിയ രീതിയിൽ തയ്യാറാക്കിയ തേയിലവെള്ളത്തിലേക്ക് ഒരു പിടി കറിവേപ്പില കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയുടെ അറ്റം വരെയും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയാം.
തേയിലപ്പൊടിയുടെ ഗുണങ്ങൾ
- നിങ്ങൾ സ്ഥിരമായി തേയിലവെള്ളം മുടിയിൽ ഉപയോഗിക്കുമ്പോൾ ശരിക്കും മുടിയിഴകളിൽ മാറ്റം കണ്ടുതുടങ്ങുന്നു. തേയിലയിലെ കഫീൻ, മുടികൊഴിച്ചിലിന് കാരണമാകുന്ന ‘DHT’ (Dihydrotestosterone) എന്ന ഹോർമോണിനെ പ്രതിരോധിക്കുകയും മുടിയുടെ വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു.
- കട്ടൻ ചായയിലെ പ്രകൃതിദത്ത പിഗ്മെൻ്റുകൾ മുടിക്ക് നല്ല കടും കറുപ്പ് നിറം നൽകാൻ സഹായിക്കും. കെമിക്കൽ ഡൈകൾക്ക് പകരമായി നരച്ച മുടിയെ ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
- ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകൾ, താരൻ, കടുത്ത ചൊറിച്ചിൽ എന്നിവ പരിഹരിച്ച് തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നു.
- മുടിയിലെ പിഎച്ച് (pH Level) നിലനിർത്താൻ തേയിലവെള്ളം വളരെയധികം സഹായിക്കുന്നു. ഇത് വരണ്ടതും ജീവനില്ലാത്തതുമായ മുടിയെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കട്ടൻ ചായ വെള്ളം അമിതമായി ഉപയോഗിച്ചാൽ ചിലരിൽ മുടി വരണ്ടുപോകാൻ സാധ്യതയുണ്ട്. അതിനാൽ ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ ഉപയോഗിക്കരുത്.
- കട്ടൻ വെള്ളം ഉപയോഗിച്ച് മുടി കഴുകിയ ശേഷം മുടി വല്ലാതെ കട്ടിയായി തോന്നുകയാണെങ്കിൽ അല്പം ഹെയർ കണ്ടീഷണറോ സീറമോ ഉപയോഗിക്കുന്നത് നന്നായിരിക്കും.
- ബ്ലാക്ക് ടീയ്ക്ക് പകരം ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമടങ്ങിയ ഗ്രീൻ ടീയുടെ പൊടി ഇതേ രീതിയിൽ മുടി വളർത്താൻ ഉപയോഗിക്കാവുന്നതാണ്.
English Summary:
Discover how a simple black tea rinse can dramatically reduce your hair lossing, block hair-loss hormones, and stimulate deep follicle growth for stronger, longer hair naturally. Check Here is how to use one tea spoon of tea powder.