Drumstick Pickle: മുരിങ്ങയ്ക്ക വെച്ചും അച്ചാറോ? വായിൽ കപ്പലോടിക്കും രുചി എളുപ്പത്തിൽ തയ്യാറാക്കാം

Drumstick Pickle at Home easy recipe: മാങ്ങയോ നാരങ്ങയോ പോലെ തന്നെ അതീവ രുചികരമായി മുരിങ്ങയ്ക്ക കൊണ്ടും അച്ചാർ തയ്യാറാക്കാം. ധാരാളം ഔഷധഗുണങ്ങളുള്ള മുരിങ്ങയ്ക്ക അച്ചാർ രൂപത്തിൽ ഉപയോഗിക്കുന്നത് ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. മുരിങ്ങയ്ക്ക അച്ചാറ്‍ എങ്ങനെ ഇടുമെന്നോർത്ത് ആശങ്കപ്പെടേണ്ട. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണിത്.

Drumstick Pickle: മുരിങ്ങയ്ക്ക വെച്ചും അച്ചാറോ? വായിൽ കപ്പലോടിക്കും രുചി എളുപ്പത്തിൽ തയ്യാറാക്കാം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 20 Apr 2026 | 06:04 PM

അച്ചാറുകൾ പലതരത്തിലുണ്ട്. എന്നാൽ മുരിങ്ങക്ക കൊണ്ട് അച്ചാറിടാമോ? മുരിങ്ങയ്ക്ക കേവലം ഒരു പച്ചക്കറി മാത്രമല്ല, ഒരു സൂപ്പർ ഫുഡ് കൂടിയാണ്. സാധാരണയായി സാമ്പാറിലും തീയലിലുമാണ് നമ്മൾ മുരിങ്ങയ്ക്ക ഉപയോഗിക്കാറുള്ളത്. എന്നാൽ മാങ്ങയോ നാരങ്ങയോ പോലെ തന്നെ അതീവ രുചികരമായി മുരിങ്ങയ്ക്ക കൊണ്ടും അച്ചാർ തയ്യാറാക്കാം. ധാരാളം ഔഷധഗുണങ്ങളുള്ള മുരിങ്ങയ്ക്ക അച്ചാർ രൂപത്തിൽ ഉപയോഗിക്കുന്നത് ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. മുരിങ്ങയ്ക്ക അച്ചാറ്‍ എങ്ങനെ ഇടുമെന്നോർത്ത് ആശങ്കപ്പെടേണ്ട. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണിത്.

ആവശ്യമായ ചേരുവകൾ

  • മുരിങ്ങയ്ക്ക
  • കടുക് പൊടിച്ചത് – 3 ടീസ്പൂൺ
  • ചുവന്ന മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഉലുവ – 1 ടീസ്പൂൺ
  • പെരുംജീരകം – 1/2 ടീസ്പൂൺ
  • കായം – 2 നുള്ള്
  • വിനാഗിരി – 1 ടീസ്പൂൺ
  • എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുരിങ്ങയ്ക്ക കഷണങ്ങൾ വെള്ളത്തിലിട്ട് 5 മിനിറ്റ് തിളപ്പിച്ച് ഊറ്റിയെടുക്കുക. പിന്നീട് ഒരു ഗ്ലാസ് പാത്രത്തിൽ കടുക് പൊടിച്ചതും ഉപ്പും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ മുരിങ്ങയ്ക്ക ഇട്ട് 3 ദിവസം അടച്ചു വയ്ക്കുക. മൂന്ന് ദിവസത്തിന് ശേഷം അച്ചാർ പുളിച്ചു വരുമ്പോൾ കഷണങ്ങൾ പുറത്തെടുത്ത് കഴുകി 3-4 മണിക്കൂർ വെയിലത്ത് ഉണക്കുക.

Also Read – മുരിങ്ങ എടുത്തോ, മുടിക്കൊഴിച്ചിലിനെ പമ്പ കടത്താം

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കായം ചേർത്ത് തീ ഓഫ് ചെയ്യുക. എണ്ണ തണുക്കുമ്പോൾ കടുക്, ഉലുവ, മഞ്ഞൾപ്പൊടി, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ഉണങ്ങിയ മുരിങ്ങയ്ക്ക കഷണങ്ങൾ, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. തയ്യാറാക്കിയ അച്ചാർ വീണ്ടും ഒരു ഗ്ലാസ് പാത്രത്തിൽ നിറച്ച് 2-3 ദിവസം സൂക്ഷിച്ച ശേഷം ഉപയോഗിക്കാം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാൻ ഇത് ഏറെ സ്വാദിഷ്ടമാണ്.

Follow Us
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്