5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sleeping Tips: ഉറക്കം വന്നില്ലെങ്കിൽ എന്ത് ചെയ്യണം? കഴിക്കേണ്ട ഭക്ഷണങ്ങളും, ചെയ്യേണ്ട ശീലങ്ങളും

Easy Sleeping Tips: പകർ സമയത്ത് ഉറങ്ങുന്ന ശീലമുള്ളവരിൽ രാത്രിയിൽ അല്പം വൈകി മാത്രമെ ഉറക്കം വരുകയുള്ളൂ. ചിലരിൽ പകർ ഉറങ്ങിയില്ലെങ്കിലും രാത്രിയിൽ ഉറക്കം കുറവായിരിക്കും. പല കാരണങ്ങൾക്കൊണ്ടും രാത്രിയിൽ നല്ല ഉറക്കം കിട്ടാതെ വരാം.

Sleeping Tips: ഉറക്കം വന്നില്ലെങ്കിൽ എന്ത് ചെയ്യണം? കഴിക്കേണ്ട ഭക്ഷണങ്ങളും, ചെയ്യേണ്ട ശീലങ്ങളും
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 22 Feb 2025 18:11 PM

ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ഏറ്റവും അനുവാര്യമായ കാര്യമാണ് ഉറക്കം. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ അതിൻ്റെ അനന്തരഫലം വളരെ വലുതാണ്. ശരീരത്തിനെ മാത്രമല്ല മറിച്ച് നിങ്ങളുടെ മനസ്സിനെയും അത് കാര്യമായി ബാധിക്കുന്നു. ഒരു വ്യക്തി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ആ​രോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നന്നായി ഉറങ്ങിയില്ലെങ്കിൽ രാവിലെ എഴുന്നോൽക്കുമ്പോൾ ക്ഷീണം, ദേഷ്യം, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം തുടങ്ങി നിരവധി കാര്യങ്ങൾ നിങ്ങളെ ബാധിക്കുന്നു.

അതേസമയം ഉറക്കം കൂടിയാലും പ്രശ്നമാണ്. പകർ സമയത്ത് ഉറങ്ങുന്ന ശീലമുള്ളവരിൽ രാത്രിയിൽ അല്പം വൈകി മാത്രമെ ഉറക്കം വരുകയുള്ളൂ. ചിലരിൽ പകർ ഉറങ്ങിയില്ലെങ്കിലും രാത്രിയിൽ ഉറക്കം കുറവായിരിക്കും. പല കാരണങ്ങൾക്കൊണ്ടും രാത്രിയിൽ നല്ല ഉറക്കം കിട്ടാതെ വരാം. പകൽ സമയങ്ങളിലെ സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. ഉറക്കം തീരെയില്ലാത്തവർ പലപ്പോഴും മരുന്ന് കഴിച്ച് വരെ ഉറങ്ങേണ്ട അവസ്ഥ വരാറുണ്ട്. എന്നാൽ നല്ല ഉറക്കത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളും ചില പൊടികൈകളും നോക്കിയാലോ.

രാത്രി സമയങ്ങളിൽ ഉറക്കം വരാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക് ചില കഠിനമല്ലാത്ത ജോലികൾ ചെയ്യുന്നതിലൂടെ ഉറക്കം ലഭിക്കും. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ് തുടങ്ങിയവ മാറ്റിവയ്ക്കുക. പുസ്തകം വായിക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ അല്പം സമയം വായിക്കുന്നതിലൂടെ ഉറക്കം ലഭിക്കും. ഇനി പാട്ടി കേൾക്കാനാണ് ഇഷ്ടമെങ്കിൽ വളരെ കുറഞ്ഞ ശബ്ദത്തിൽ നിങ്ങൾ നല്ല പാട്ടുകൾ കേൾക്കാവുന്നതാണ്. മെഡിറ്റേഷനിലൂടെയും നല്ല ഉറക്കം ലഭിക്കും. എന്നാൽ ഓരോരുത്തർക്കും ഓരോ രീതിയിലാണ് ഉറക്കം ലഭിക്കുന്നത്. അതെന്താണെന്ന് മനസ്സിലാക്കി ചെയ്യണം. എന്താണ് വേണ്ടതെന്ന് നമ്മൾ തന്നെയാണ് കണ്ടെത്തേണ്ടത്.

ഉറക്കം ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

പാൽ

ചിലരിൽ പാൽ കുടിക്കുന്നത് ഉറക്കം കിട്ടാൻ സഹായിക്കും. ഒരു ഗ്ലാസ് ചൂട് പാൽ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യമാണ് ഇതിന് കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് വേ​ഗമെത്തിക്കാൻ കാത്സ്യത്തിന് കഴിയും.

ബദാം

ബദാമിൽ മഗ്നീഷ്യം നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ബദാം കഴിക്കുന്നതിലൂടെ ശരീരത്തിന് മ​ഗ്നീഷ്യം ലഭിക്കുന്നു. ചിലരിൽ മഗ്നീഷ്യത്തിൻ്റെ അളവ് കുറയുമ്പോൾ ഉറക്കക്കുറവ് ഉണ്ടായേക്കാം. ബദാം കഴിക്കുമ്പോൾ ഈ മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം നിയന്ത്രിക്കുന്നു.

മത്തൻ വിത്ത്

വറുത്തെടുത്ത മത്തൻ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുന്നു.

കിവി

വൈറ്റമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ഒന്നാണ് കിവി. വൈറ്റമിൻ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും കിവിയിൽ അടങ്ങിയിട്ടുണ്ട്. കിവിയിലുള്ള ആൻറി ഓക്‌സിഡൻറിൻറെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്തുന്നു. അതിനാൽ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവി പഴം കഴിക്കാം.