വര്‍ഷം മുഴുവൻ മാമ്പഴ രുചി ആസ്വദിക്കാം; നടി അഞ്ജു കുര്യന്റെ ഈ റെസിപ്പി പരീക്ഷിച്ചോളൂ
Manga Thera Recipe:വീഡിയോയിൽ നല്ല പേസ്റ്റ് രൂപത്തിലാക്കിയ പഴുത്ത മാങ്ങ ചെറിയ പായയില്‍ പുരട്ടി വെയിലത്തിട്ട് ഉണക്കുന്നതാണ് കാണാൻ പറ്റുന്നത്. ഉണക്കിയെടുത്ത മാങ്ങാ തെര മിഠായി പോലെ കഴിക്കുന്നതും വീഡിയോയിൽ കാണാം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മാമ്പഴം. മാമ്പഴ സീസൺ ആണ് ഇപ്പോൾ. പച്ചയ്ക്കും പഴുത്തും കഴിക്കാവുന്ന മാമ്പഴം വച്ച് പലതരത്തിലുള്ള പരീക്ഷണങ്ങളാണ് മിക്കവരും നടത്താറുള്ളത്. അത്തരത്തിലുള്ള ഒരു വിഭവമാണ് മാങ്ങാ തെര. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നു പറയുന്നത് പോലെ സുലഭമായി മാമ്പഴം കിട്ടുന്ന ഈ സമയത്ത് മാങ്ങാ തെര ഉണ്ടാക്കി സൂക്ഷിച്ചാൽ വര്‍ഷം മുഴുവൻ മാമ്പഴ രുചി ആസ്വദിക്കാം.
ഇപ്പോഴിതാ നടി അഞ്ജു കുര്യന്റെ മാങ്ങാ തെര റെസിപ്പിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ വീട്ടില്‍ മാങ്ങാ തെര എന്ന പലഹാരമുണ്ടാക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ വേനല്‍ദിനങ്ങളില്‍ മാമ്പഴത്തിന്റെ മാധുര്യം നിറയട്ടെ, സ്വാദേറിയ, പോഷകങ്ങളാല്‍ സമ്പന്നമായ മാങ്ങാ തെര വീട്ടിലുണ്ടാക്കാവുന്ന ലഘുഭക്ഷണമാണ്. മാങ്ങയുടെ രുചി വേനലിനുശേഷവും കാത്തുവെക്കാനുള്ള ഒരു മികച്ച മാര്‍ഗമാണിതെന്ന് പറഞ്ഞാണ് അഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read:നല്ല എരിവുള്ള കുടംപുളിയിട്ട ഷാപ്പിലെ ഒരടിപൊളി മീൻകറി തയ്യാറാക്കിയാലോ?…
വീഡിയോയിൽ നല്ല പേസ്റ്റ് രൂപത്തിലാക്കിയ പഴുത്ത മാങ്ങ ചെറിയ പായയില്‍ പുരട്ടി വെയിലത്തിട്ട് ഉണക്കുന്നതാണ് കാണാൻ പറ്റുന്നത്. ഉണക്കിയെടുത്ത മാങ്ങാ തെര മിഠായി പോലെ കഴിക്കുന്നതും വീഡിയോയിൽ കാണാം.
View this post on Instagram
ചേരുവകൾ
പഴുത്ത മാങ്ങ – 3 എണ്ണം
പഞ്ചസാര – 5 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
മാങ്ങാ തെര തയ്യാറാക്കുന്ന വിധം
നല്ല പഴുത്ത മാങ്ങ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞി കഷ്ണങ്ങളാക്കി മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ഇതിനു ശേഷം അടി കട്ടിയുള്ള ഒരു പാനിൽ മാങ്ങ പൾപ്പ് ചേർത്ത് മീഡിയം ഫ്ളയിമിൽ വെച്ച് കുറുക്കിയെടുക്കുക. കുറുകി വരുന്ന മാങ്ങാ പൾപ്പിലേക്ക് ഏലയ്ക്കാപ്പൊടിയും നെയ്യും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ചു പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ വെണ്ണ തടവിയ പാത്രത്തിലോ പായയിലോ പരത്തി കൊടുക്കുക. ഇതിനു ശേഷം വെയിലത്ത് ഉണക്കിയെടുത്ത് മുറിച്ച് സൂക്ഷിക്കുക.