R Madhavan: ജിമ്മിൽ പോയില്ല, ഈ അഞ്ചുകാര്യങ്ങൾ മാത്രം ചെയ്തു; ‘ഡയറ്റ് പ്ലാൻ’ വെളിപ്പെടുത്തി നടൻ മാധവൻ
R. Madhavan’s Diet Plan: ജിമ്മിൽ പോവാതെ, കടുത്ത വ്യായാമമുറകൾ പരീക്ഷിക്കാതെ സിംപിൾ ഡയറ്റ് പ്ലാൻ വഴി വെറും 21 ദിവസം കൊണ്ടാണ് താരം അമിത ഭാരം കുറച്ചത്. ഇപ്പോഴിതാ ഡയറ്റ് പ്ലാൻ എന്തെന്ന് വിശദീകരിക്കുകയാണ് താരം.

R R. Madhavan
നിരവധി ആരാധകരുള്ള താരമാണ് നടൻ ആർ മാധവൻ. ഇപ്പോഴിതാ വണ്ണം കുറച്ച് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള നടന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിമ്മിൽ പോവാതെ, കടുത്ത വ്യായാമമുറകൾ പരീക്ഷിക്കാതെ സിംപിൾ ഡയറ്റ് പ്ലാൻ വഴി വെറും 21 ദിവസം കൊണ്ടാണ് താരം അമിത ഭാരം കുറച്ചത്. ഇപ്പോഴിതാ ഡയറ്റ് പ്ലാൻ എന്തെന്ന് വിശദീകരിക്കുകയാണ് താരം. ക്യുയർലി ടെയ്‍ൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
കടുത്ത ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണ് മാധവൻ പിന്തുടരുന്നത്. ഒരു നിശ്ചിത സമയം ഭക്ഷണം കഴിക്കാതിരിക്കുന്ന രീതിയാണിത്. . 16 മണിക്കൂർ ഉപവസിക്കുകയും എട്ടു മണിക്കൂർ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഈ ഫാസ്റ്റിങ്ങിലെ ഏറ്റവും സാധാരണമായ രീതി. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധ ശേഷി കൂട്ടാനും സാധിക്കുമെന്നാണ് പറയപ്പെടുന്നത്. നടൻ വൈകീട്ട് 6.45ന് ശേഷം ഒന്നും കഴിക്കില്ല. ഇതിനുപുറമെ വൈകിട്ട് മൂന്ന് മണിക്ക് ശേഷം കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കും.
Also Read:നാരങ്ങാവെള്ളം ഒരു ശീലമാക്കേണ്ട! ഈ ദോഷഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം
ഭക്ഷണം നന്നായി ചവച്ചരച്ചാണ് കഴിക്കുക. ഇത് ദഹനം എളുപ്പമാക്കാനും ആവശ്യമായ പോഷകാഹാരങ്ങൾ ശരീരത്തിലേക്ക് എത്താനും സഹായിക്കും. ഇത് വഴി ഭക്ഷണത്തിന്റെ അളവ് കുറക്കാനും ശരീരഭാരം കുറക്കാനും സഹായിക്കുമെന്നാണ് പഠനം. തന്റെ ശരീരഭാരം കുറച്ചതിൽ പ്രഭാത നടത്തത്തിന് വലിയ പങ്കുണ്ടെന്ന് നടൻ സമ്മതിക്കുന്നു. മറ്റ് വ്യായാമ മുറകളൊന്നും നടൻ പിന്തുടർന്നതുമില്ല. നന്നായി ഉറങ്ങുകയാണ് ഭാരം കുറയ്ക്കാനുള്ള മറ്റൊരു വഴിയെന്നാണ് നടൻ പറയുന്നത്. ഉറങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മൊബൈലും ടി.വിയുമൊക്കെ ഓഫാക്കി വെക്കും. ഇത് പെട്ടെന്ന് ഉറക്കം കിട്ടാൻ സഹായിക്കുമെന്നാണ് നടൻ പറയുന്നത്.
Intermittent fasting, heavy chewing of food 45-60 times( drink your food and chew your water) .. last meal at 6.45 pm .( only cooked food -nothing raw AT ALL post 3 pm ) .. early morning long walks and early night deep sleep( no screen time 90 min before bed) … plenty of fluids… https://t.co/CsVL98aGEj
— Ranganathan Madhavan (@ActorMadhavan) July 18, 2024
നന്നായി വെള്ളം കുടിക്കും. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിച്ചുവെന്നാണ് താരം പറയുന്നത്. ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ തന്നെ പച്ചനിറത്തിലുള്ള പച്ചക്കറികൾക്കാണ് പ്രാധാന്യം നൽകിയത്. മെറ്റബോളിസം വർധിപ്പിക്കാൻ അത് സഹായിച്ചു. സംസ്കരിച്ച ഭക്ഷണവും പാടെ ഒഴിവാക്കി.