AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turmeric Ginger Tea Recipe: ചായപ്പൊടി ചേർക്കാതെ ഒരു സ്പെഷൽ ചായ! കര്‍ക്കടകത്തില്‍ ശരീരത്തെ ശുദ്ധമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ബെസ്റ്റ്

Turmeric Ginger Tea Recipe for Karkidakam: ടീ എന്നു വിശേഷണമുണ്ടെങ്കിലും ഇതിൽ ചായപ്പൊടി അൽപം പോലും ചേർക്കുന്നില്ലെന്നതാണ് ഇതിന്റെ സവിശേഷത.

Turmeric Ginger Tea Recipe: ചായപ്പൊടി ചേർക്കാതെ ഒരു സ്പെഷൽ ചായ! കര്‍ക്കടകത്തില്‍ ശരീരത്തെ ശുദ്ധമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ബെസ്റ്റ്
Turmeric Ginger Tea RecipeImage Credit source: FREEPIK
sarika-kp
Sarika KP | Updated On: 21 Jul 2025 11:20 AM

കർക്കിടകം ആരംഭിക്കാൻ ഈ രണ്ട് നാൾ മാത്രം. പുണ്യ മാസത്തിൽ മനസും ശരീരവും ശുദ്ധമാക്കാൻ കിട്ടുന്ന അവസരമാണ് ഇത്. അതുകൊണ്ട് തന്നെ നല്ല ഭക്ഷണ കഴിക്കുന്നത് ഈ മാസത്തിൽ ഏറ്റവും പ്രധാനമാണ്. ഈ വർഷങ്ങളിലേക്ക് വേണ്ട പ്രതിരോധ ശക്തിയും ഊർജവും കൈവരിക്കേണ്ടതും കർക്കടക മാസത്തിലാണ്. പല തരത്തിലുള്ള രോ​ഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എന്തുകൊണ്ടും ആരോ​ഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. അതാണ് കർക്കിടകത്തിൽ പ്രതിരോ​ധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ മുതിർന്നവർ പറയുന്നത്.

ശരീരത്തെ ശുദ്ധമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിവുള്ള ഏറ്റവും നല്ല സാധാനമാണ് മഞ്ഞളും കുരുമുളകും. ഇത് ഉൾപ്പെടെയുള്ള ചേരുവുകൾ ചേർത്തു തയാറാക്കുന്ന ടർമറിക് ജിഞ്ചർ ടീ കർക്കിടക മാസത്തിൽ ഏറ്റവും നല്ലതാണ്. ടീ എന്നു വിശേഷണമുണ്ടെങ്കിലും ഇതിൽ ചായപ്പൊടി അൽപം പോലും ചേർക്കുന്നില്ലെന്നതാണ് ഇതിന്റെ സവിശേഷത. ഇത് കർക്കിടകത്തിൽ കുടിക്കുന്നത് ശരീരത്തിലെ വിഷം പോലുള്ളവ പുറത്ത് കളയാനും പ്രതിരോധ ശക്തി നൽകാനും സഹായിക്കും.

Also Read:സമൂസ ആരോഗ്യത്തിന് ഹാനികരമാകില്ല’; ആരോഗ്യകരമായ രീതിയിൽ സമൂസ എങ്ങനെ തയാറാക്കാം

ടർമറിക് – ‍ജിഞ്ചർ ടീ തയാറാക്കുന്ന വിധം

ചേരുവകൾ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

ചെറിയ കഷ്ണം കറുവപ്പട്ട പൊടിച്ചത്

കുരുമുളക് പൊടി – കാൽ ടീസ്പൂൺ

ശർക്കര -ഒരു ടീസ്പൂൺ

നാരങ്ങ -ഒരു ടീസ്പൂൺ

ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ

വെള്ളം – ഒരു കപ്പ്

പാകം ചെയുന്ന വിധം

ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുത്ത് ചൂടാക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. അതിന് ശേഷം ഇഞ്ചി ചതച്ചത് ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് കുരുമുളകു പൊടിയും, കറുവപ്പട്ട പൊടിച്ചതും ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . അൽപം ചൂടറിയതിനു ശേഷം അരിച്ചെടുക്കുക അതിലേക്ക് നാരങ്ങാ നീര് കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കാം.