AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samosa Healthy Recipe : സമൂസ ആരോഗ്യത്തിന് ഹാനികരമാകില്ല’; ആരോഗ്യകരമായ രീതിയിൽ സമൂസ എങ്ങനെ തയാറാക്കാം

Healthy and Crunchy Samosa Recipe:സി​ഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും മുന്നറിയിപ്പ് നൽകണമെന്നാണ് കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് കേട്ട് ടെൻഷൻ അടിക്കേണ്ട. ആരോഗ്യകരമായ രീതിയിൽ സമൂസ തയാറാക്കാം! എങ്ങനെ എന്നല്ലേ?

Samosa Healthy Recipe : സമൂസ ആരോഗ്യത്തിന് ഹാനികരമാകില്ല’; ആരോഗ്യകരമായ രീതിയിൽ  സമൂസ എങ്ങനെ തയാറാക്കാം
സമൂസImage Credit source: Jupiter images/The Image Bank/Getty Images
sarika-kp
Sarika KP | Published: 14 Jul 2025 18:16 PM

മിക്ക ആളുകൾക്കും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് സമൂസ. ഉള്ളിൽ നിറച്ച് വച്ച ഫില്ലിങ്ങും മൊരിഞ്ഞിരിക്കുന്ന പുറംപാളിയുമാണ് സമൂസയെ രുചികരമാക്കുന്നത്. എന്നാൽ എണ്ണയിൽ വറുത്തു കോരിയെടുക്കുന്ന പലഹാരമായതുകൊണ്ട് തന്നെ സമൂസ കഴിക്കുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ സി​ഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും മുന്നറിയിപ്പ് നൽകണമെന്നാണ് കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് കേട്ട് ടെൻഷൻ അടിക്കേണ്ട. ആരോഗ്യകരമായ രീതിയിൽ സമൂസ തയാറാക്കാം! എങ്ങനെ എന്നല്ലേ?

സമൂസയ്ക്ക് പ്രധാനമായും ഉപയോ​ഗിക്കുന്ന ചേരുവയാണ് മൈദ. പരത്തിയ മൈദയിൽ മസാലകൾ നിറച്ചാണ് സമൂസ തയ്യാറാക്കുന്നത്. എന്നാൽ മൈദയിലെ കാർബോഹൈഡ്രേറ്റ് അനാരോഗ്യകരമാണ്. അതുകൊണ്ട് മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കുന്നത് നല്ലതാണ്. സമൂസ രൂചികരമാക്കുന്നത് അതിനുള്ളിലെ ഫില്ലിങാണ്. ഇതിനു പ്രധാനമായും ഉപയോ​ഗിക്കുന്നത് ഉരുളക്കിഴങ്ങാണ്. ഇതിനു പുറമെ പനീർ, പച്ചക്കറികളായ കാരറ്റ്, ക്യാപ്‌സിക്കം, എന്നിവയും ഫില്ലിങ്ങായി ഉപയോഗിക്കുന്നത് നല്ലതാണ്.

Also Read:ജിലേബിയ്ക്കും സമോസയ്ക്കും നിയന്ത്രണം, സി​​ഗരറ്റു പോലെന്നു കേന്ദ്രം, ലഡു പിന്നാലെ എത്തിയേക്കും

സാധാരണയായി എണ്ണയിൽ വറുത്തു കോരിയാണ് സമൂസ തയ്യാറാക്കുന്നത്. എന്നാൽ ഇത് ആരോ​ഗ്യത്തിന് നല്ലതല്ല. ഇതുമൂലം ശരീരത്തിലെത്തുന്ന കാലറി ഏറെ കൂടുതലായിരിക്കും. പ്രത്യേകിച്ചും കടകളിൽ ഉപയോ​ഗിക്കുന്ന എണ്ണ. ഇതിനു പകരം എണ്ണയിൽ വറുത്തെടുക്കുന്നതിനു പകരമായി എയർ ഫ്രൈയറോ ഓവനോ ഉപയോഗിക്കാം. സമൂസ കൂടുകൽ കഴിക്കുന്നത് നല്ലതല്ല. ശരീരത്തിൽ അധിക കാലറി എത്തുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.