AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tirunelveli Halwa: കയ്യില്‍ ഒട്ടിപിടിക്കില്ല, വായിലിട്ടാല്‍ അലിഞ്ഞുപോകും; രുചികരമായ തിരുനല്‍വേലി ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

Tirunelveli Halwa Recipe: കയ്യിൽ ഒട്ടിപിടിക്കാത്ത, വായിലിട്ടാൽ അലിഞ്ഞുപോകുന്ന പരുവമാണ് ഇവിടുത്തെ ​ഹൽവയുടെ പ്രത്യേകത. രുചിക്കുപുറമെ നീണ്ട ചരിത്രം കൂടി പറയാനുണ്ട് തിരുനൽവേലി ഹൽവയ്ക്ക്.

Tirunelveli Halwa: കയ്യില്‍ ഒട്ടിപിടിക്കില്ല, വായിലിട്ടാല്‍ അലിഞ്ഞുപോകും; രുചികരമായ തിരുനല്‍വേലി ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?
Tirunelveli HalwaImage Credit source: facebook
Sarika KP
Sarika KP | Published: 27 Apr 2025 | 09:44 AM

ഹൽവ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. രുചികരമായ ഹൽവ എവിടെ കിട്ടിയാലും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. അത്തരത്തിൽ രുചികരമായ ഹൽവയാണ് തിരുനൽവേലി ഹൽവ. കയ്യിൽ ഒട്ടിപിടിക്കാത്ത, വായിലിട്ടാൽ അലിഞ്ഞുപോകുന്ന പരുവമാണ് ഇവിടുത്തെ ​ഹൽവയുടെ പ്രത്യേകത. രുചിക്കുപുറമെ നീണ്ട ചരിത്രം കൂടി പറയാനുണ്ട് തിരുനൽവേലി ഹൽവയ്ക്ക്.

ചരിത്രം

1800 കളിലാണ് തിരുനൽവേലി ഹൽവയുടെ കഥ ആരംഭിക്കുന്നത്. ചൊൽക്കാംപെട്ടി എന്ന നാട്ടുരാജ്യത്തെ അന്നത്തെ രാജാവ് കാശിയിൽ പോയപ്പോൾ കഴിച്ച ഒരു ഹൽവ വളരെയധികം ഇഷ്ടപ്പെട്ടു. ഇതോടെ രജപുത്രനായ പാചകക്കാരൻ ജഗൻസിംഗിനെ രാജാവ് തിരുനൽവേലിയിലേക്ക് കൂട്ടികൊണ്ടുവന്നു. അങ്ങനെയാണ് ആ ഹൽവയുടെ രൂചി തിരുനൽവേലിയിലേക്ക് എത്തുന്നത്. തിരുനൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെ ഒഴുകുന്ന താമരഭരണി പുഴയിലെ ജലം ചേർത്ത് കുറുക്കി എടുത്താണ് പാരമ്പര്യമായി തിരുനൽവേലി ഹൽവ നിർമ്മിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടാണ് അവിടെ നിർമ്മിക്കുന്ന ഹൽവയ്ക്ക് ഇത്രയും രുചികരമെന്നാണ് പറയപ്പെടുന്നത്.

Also Read:പതിവായി വാഴപ്പഴം കഴിക്കാം; ഗുണങ്ങള്‍ പലതാണ്

തിരുനൽവേലി ഹൽവ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

ചേരുവകൾ
തവിട് കളയാത്ത ഗോതമ്പ്-ഒരു കപ്പ്(ഒരു ദിവസം വെള്ളത്തിൽ കുതിർത്തത്)
പഞ്ചസാര-രണ്ട് കപ്പ്
വെള്ളം-അര കപ്പ്
കശുവണ്ടിപ്പരിപ്പ്- കാൽ കപ്പ്
നെയ്യ്- മുക്കാൽ കപ്പ്
ഏലക്കാപ്പൊടി- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഹൽവ തയ്യാറാക്കാനായി കുതിർത്ത് വച്ച ​ഗോതമ്പ് കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് അരിപ്പയിൽ അരിച്ച് പാത്രത്തിലേക്ക് മാറ്റുക. ഇത് ഒരിക്കൽ കൂടി അരച്ച് അരിപ്പയിൽ അരിച്ച് പാത്രത്തിലേക്ക് ഒഴിക്കുക. ഇത് നന്നായി അടച്ച് വച്ച ഒരു രാത്ര മുഴുവൻ സൂക്ഷിക്കുക. അടിവശം കട്ടിയുളള പാത്രത്തിൽ വെളളവും പഞ്ചസാരയും എടുത്ത് ചെറിയ തീയിൽ പഞ്ചസാര പാനിയാകുന്നതുവരെ തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് പാനിയായി കഴിയുമ്പോൾ തീ കുറച്ച ശേഷം അതിലേക്ക് ഗോതമ്പ് അരിച്ചെടുത്തത് ഒഴിക്കാം. ഇത് കട്ടിയായി തുടങ്ങുമ്പോൾ ഏലയ്ക്കാപൊടിച്ചതും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തിളക്കുക. ഇങ്ങനെ ഓരോ മിനിറ്റ് ഇടവിട്ട് ഒരു ടേബിൾ സ്പൂൺ നെയ്യ് വീതം ചേർത്ത് കാൽകപ്പ് നെയ്യ് മുഴുവൻ ചേർക്കണം. ഹൽവ കട്ടിയായി കഴിയുമ്പോൾ കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി വാങ്ങി വയ്ക്കാം. ഇത് ഒരു പ്ലയിറ്റിലേക്ക് മാറ്റി മുറിച്ച് വിളമ്പാം.