Curd: രാത്രിയില്‍ തൈര് കഴിക്കാമോ? ഒന്നല്ല പലതാണ്, പ്രശ്‌നങ്ങള്‍
Eating Curd At Night: തൈര് ശരീരത്തിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. തൈരിൽ കാൽസ്യം, പ്രോട്ടീൻ എന്നിവയും കൂടുതലാണ്. അസ്ഥികള്‍ക്കും പേശികള്‍ക്കും ഇത് ഗുണം ചെയ്യും
ഭക്ഷണകാര്യങ്ങളിലെ നിയന്ത്രണം ആരോഗ്യത്തിന് അനിവാര്യ ഘടകമാണ്. അതീവ രുചികരമായ പല ഭക്ഷണവും നമുക്ക് കുറയ്‌ക്കേണ്ടി വന്നേക്കാം. രാത്രിയില്‍ തൈര് കഴിക്കുന്നതും അത്തരത്തില്‍ ഒഴിവാക്കേണ്ട ഒന്നാണ്.
തൈര് പലര്‍ക്കും പ്രിയപ്പെട്ടതാണ്. അല്ലെങ്കിലും തൈര് കൂട്ടി ഒരു പിടി പിടിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? എന്നാല്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ദഹനപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ രാത്രി തൈര് കഴിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഫാറ്റ്, പ്രോട്ടീന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. രാത്രിയില്‍ മെറ്റബോളിസം കുറവായതിനാല്‍ ഇത് ദഹിക്കാനും പ്രയാസമാകും.
തൈര് ശരീരത്തിലെ കഫശല്യം വര്‍ധിപ്പിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. രാത്രിയില്‍ കഫശല്യം പൊതുവെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ തൈര് കൂടി കഴിച്ചാല്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാലും ഈ പ്രശ്‌നങ്ങള്‍ എല്ലാവരിലും ഒരുപോലെയാകണമെന്നില്ല. ആസ്മ, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കുകയാണ് ഉചിതം. രാവിലെയോ ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നതാണ് അനുയോജ്യം.




അനുയോജ്യമായ സമയത്ത് കഴിച്ചാല്‍ തൈര് ശരീരത്തിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. തൈരിൽ കാൽസ്യം, പ്രോട്ടീൻ എന്നിവയും കൂടുതലാണ്. അസ്ഥികള്‍ക്കും പേശികള്‍ക്കും ഇത് ഗുണം ചെയ്യും. മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും തൈര് നല്ലതാണ്.
Also Read: Coconut Water: തേങ്ങാവെള്ളം എല്ലാവരും കുടിക്കരുത്? ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നത് എപ്പോൾ
പ്രോബയോട്ടിക്‌സിന്റെ ഉറവിടം കൂടിയാണ് തൈര്. വീട്ടിൽ തന്നെ തയ്യാറാക്കിയ പുതിയ തൈര് കഴിക്കുന്നതാണ് അഭികാമ്യം. തൈര് പൊതുവെ എല്ലാവര്‍ക്കും ഗുണം ചെയ്യുമെങ്കിലും പാലുല്‍പ്പന്നങ്ങളോട് അലര്‍ജിയുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. വൃക്ക സംബന്ധമായ പ്രശ്നങ്ങളോ ഉയർന്ന കൊളസ്ട്രോളോ ഉള്ളവർ മിതമായ അളവിൽ മാത്രം തൈര് കഴിക്കുക.
നിരാകരണം: പബ്ലിക് ഡൊമെയ്‌നുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ ലേഖനമാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുക.