AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VR Fitness: ഇതാണ് ഏറ്റവും പുതിയ വിആര്‍ ഫിറ്റ്‌നസ്… ജെൻസികൾക്കിടയിൽ താരമായ ഡിജിറ്റൽ രീതി

The Latest Digital Workout Trend: ഇമ്മേഴ്‌സീവ് ഗെയിമിങ്, പെട്ടന്നുള്ള ഫീഡ്ബാക്ക്, ഇൻ്ററാക്ടിവിറ്റി എന്നീ കാരണങ്ങൾകൊണ്ടാണ് വി.ആർ. ഫിറ്റ്നസ് ഇന്ന് ജെൻസികൾക്കിടയിൽ പ്രചാരം നേടുന്നത്.

VR Fitness: ഇതാണ് ഏറ്റവും പുതിയ വിആര്‍ ഫിറ്റ്‌നസ്… ജെൻസികൾക്കിടയിൽ താരമായ ഡിജിറ്റൽ രീതി
V R FitnessImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 16 Nov 2025 21:02 PM

ഒരു വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ആളുകൾ ബോക്സിങ് ചെയ്യുന്നതും ക്രിക്കറ്റ് കളിക്കുന്നതും കാണുമ്പോൾ, നാം പൂർണ്ണമായും മറ്റൊരു ലോകത്താണ്. വ്യായാമം ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന തിരിച്ചറിവ് വർധിച്ചതോടെ, പതിവ് വ്യായാമ രീതികൾ വിരസമാകുന്നവർക്ക് രസകരവും ആകർഷകവുമായ വർക്കൗട്ട് രീതികൾ എത്തിയിരിക്കുകയാണ്. എല്ലാം വെർച്വലാകുന്ന കാലത്ത് ഫിറ്റ്നസ് മാത്രമെന്തിന് മാറ്റി നിർത്തണം. ഇപ്പോൾ ഇതാ എത്തിയിരിക്കുകയാണ് വി.ആർ. ഫിറ്റ്‌നസ്.

 

ജെൻസികളുടെ ഇഷ്ട്ടം: ഗെയിമിഫിക്കേഷൻ

 

ഇമ്മേഴ്‌സീവ് ഗെയിമിങ്, പെട്ടന്നുള്ള ഫീഡ്ബാക്ക്, ഇൻ്ററാക്ടിവിറ്റി എന്നീ കാരണങ്ങൾകൊണ്ടാണ് വി.ആർ. ഫിറ്റ്നസ് ഇന്ന് ജെൻസികൾക്കിടയിൽ പ്രചാരം നേടുന്നത്. വെർച്വൽ റിയാലിറ്റി ഉപയോഗിച്ച്, ഒരു ഭിത്തിക്ക് അഭിമുഖമായി വെച്ചിട്ടുള്ള സാധാരണ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുമ്പോൾ പോലും ഐസ്‌ലാൻഡിലെ ഒരു പർവതത്തിൽ കയറുന്നതുപോലെയുള്ള അനുഭവം നൽകാൻ സാധിക്കും.

Also read – മുട്ടയോ ചിക്കനോ… ഇവരിലാരാണ് ശരീരഭാരം കുറയ്ക്കാൻ കേമൻ?

വി.ആർ. ഫിറ്റ്‌നസിൻ്റെ ഏറ്റവും വലിയ നേട്ടം ഗെയിമിഫിക്കേഷൻ ആണ്. പോയിന്റുകൾ നേടുക, ലെവലുകൾ അൺലോക്ക് ചെയ്യുക, അല്ലെങ്കിൽ വെർച്വലായി മറ്റ് കളിക്കാരുമായി മത്സരിക്കുക എന്നിങ്ങനെ വ്യായാമത്തെ ഒരു ഗെയിമായി മാറ്റുമ്പോൾ, സ്ഥിരമായി വ്യായാമം ചെയ്യാത്ത വ്യക്തികൾ പോലും കൂടുതൽ സ്ഥിരതയുള്ളവരായി മാറുന്നതായി റിപ്പോർട്ടുകളുണ്ട്.

സ്ട്രോമിംഗ് പ്ലാറ്റ്‌ഫോമുകൾ ടിവി കാണുന്ന ശീലങ്ങളെ മാറ്റിയെഴുതിയതുപോലെ, വി.ആർ. ഫിറ്റ്‌നസ് വ്യായാമത്തിൻ്റെ ഭാവി നിർവചിക്കാൻ ഒരുങ്ങുകയാണ്. ഇത് ജിമ്മുകൾക്ക് പൂർണ്ണമായും പകരമാകില്ലെങ്കിലും, ഫിറ്റ്‌നസ് മേഖലയിൽ ഇതിനോടകം തന്നെ ഈ ഡിജിറ്റൽ രീതി ശ്രദ്ധേയമായി കഴിഞ്ഞു.