Sooji Recipes: ഇഡ്‌ലി,ദോശ! റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല, ഇനി ഇതും ഉണ്ടാക്കാം, റെസിപ്പി ഇതാ..

Sooji Recipes: ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് റവ കൊണ്ടുള്ള ഉപ്പുമാവ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഇതിനുള്ളത്. എന്നാൽ റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല അൽപം വ്യത്യസ്തമായി ചില കിടുക്കന്‍ പലഹാരങ്ങളും ഉണ്ടാക്കാം.

Sooji Recipes: ഇഡ്‌ലി,ദോശ! റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല, ഇനി ഇതും ഉണ്ടാക്കാം, റെസിപ്പി ഇതാ..

Sooji Recipes

Published: 

02 Aug 2025 13:57 PM

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ബ്രേക്ക്ഫാസ്റ്റ് ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും ഒറ്റവാക്കിൽ പറയുന്ന ഒന്നാണ് ഉപ്പുമാവ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് റവ കൊണ്ടുള്ള ഉപ്പുമാവ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഇതിനുള്ളത്. എന്നാൽ റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല അൽപം വ്യത്യസ്തമായി ചില കിടുക്കന്‍ പലഹാരങ്ങളും ഉണ്ടാക്കാം. അത് എന്തൊക്കെ എന്ന് നോക്കാം.

റവ ഇഡ്ലി

മലയാളികൾക്ക് ഇഷ്ടപ്പെട്ട പ്രഭാ​തഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. എന്നാൽ പൊതുവെ അരിയും ഉഴുന്നും ഉപയോഗിച്ചാണ് വീടുകളില്‍ നമ്മള്‍ ഇഡലി ഉണ്ടാക്കുന്നത്. എന്നാൽ അല്പം വെറൈറ്റിക്ക് റവ ഉപയോഗിച്ച് ഇഡലി ഉണ്ടാക്കി നോക്കിയാലോ.ഇതിനായി റവ അല്‍പം ബേക്കിങ് സോഡയോ, അല്ലെങ്കില്‍ യീസ്‌റ്റോ ചേര്‍ത്ത് വെള്ളത്തില്‍ മാവ് തയ്യാറാക്കുക. ഇനി സാധാരണ അരിമാവ് ഉപയോഗിക്കുന്നത് പോലെ ഇഡ്‌ലി തട്ടില്‍ ചൂടോടെ ഇഡ്‌ലികള്‍ ചുട്ടെടുക്കുക. റവ ഇഡ്ലി റെഡി.

റവ ദോശ

മിക്ക വീടുകളിലും സാധാരണയായി ഉണ്ടാക്കാറുള്ള മറ്റൊരു പ്രഭാത ഭക്ഷണമാണ് ദോശ. അരിയും ഉഴുന്നും ഉപയോഗിച്ചാണ് നമ്മള്‍ സാധാരണയായി ദോശ ചുടുന്നത്. എന്നാൽ റവ ഉപയോ​ഗിച്ചും നല്ല രുചികരമായ ഒരു റവ ദോശ ഉണ്ടാക്കാം. റവ അല്‍പം തൈരും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാവ് തയ്യാറാക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം അല്‍പ സമയം മാറ്റി വയ്ക്കുക. ഇനി ദോശക്കല്ല ചൂടാക്കിയ ശേഷം സാധാരണ ദോശ ചുടുന്നത് പോലെ ഓരോന്നായി ചുട്ടെടുക്കുക. രുചികരമായ റവ ദോശ നിങ്ങളെ നിരാശപ്പെടുത്തില്ല.

Also Read:വെളിച്ചെണ്ണ ഔട്ട്; പക്ഷെ മലയാളി തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാല്‍ പ്രശ്‌നക്കാരനാകുന്നവയെ

ഊത്തപ്പം

മലയാളികളുടെ അടുക്കളകളിൽ അത്ര സുപരിചിതമല്ലാത്ത ഭക്ഷണമാണ് ഊത്തപ്പം. എന്നാൽ കടകളിലും മറ്റും ഇത് സുലഭമായി ലഭിക്കും.ഊത്തപ്പം സാധാരണയായി അരികൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിനു പകരം റവ കൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ. രുചികരവും ഏറെ ആരോ​ഗ്യകരവുമാണ്. കുതിര്‍ത്ത അരി, ഉഴുന്ന്, റവ എന്നിവയാണ് റവ ഊത്തപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവകള്‍. റവയും അരിയും ഉഴുന്നും ചേര്‍ത്ത് അരച്ച് ഊത്തപ്പത്തിന്റെ മാവ് തയ്യാറാക്കുക. ശേഷം നന്നായി ചൂടായ ദോശക്കല്ലില്‍ ദോശയെക്കാള്‍ കനത്തില്‍ ഊത്തപ്പം ചുടുക. അപ്പത്തിന് മുകളില്‍ ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ക്കുക. നന്നായി വെന്തതിന് ശേഷം കറിയോടൊപ്പം വിളമ്പാവുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും