Bun maska kerala: ബൺ മസ്കയും ചായയും ഇങ്ങ് കേരളത്തിലും ഹിറ്റാ… കാരണക്കാർ ഇവർ
maska and chai: മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഇറാനി കഫേകളിൽ നിന്നാണ് ഈ വിഭവം പ്രശസ്തമായത്.
കേരളത്തിൽ ഓരോ സമയത്തും ഭക്ഷണ വിഷയത്തിൽ ഓരോ ട്രെൻഡ് ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ കേരളത്തിലെ താരം ബൺ മസ്കയാണ്. കൂടെ ചൂട് ചായയും. നെയ്യിൽ മുക്കിയ മൃദുവായ ബൺ ചായയിൽ മുക്കി കഴിക്കുമ്പോൾ അതൊരു ചെറുകടി എന്നതിലുപരി, വയറും മനസും നിറയ്ക്കുന്ന അനുഭവമാകുന്നു. 50-രൂപയിൽ താഴെ മാത്രം വിലയുള്ള ഈ കോംബോ എല്ലാവർക്കും വാങ്ങി കഴിക്കാവുന്ന ഒന്നാണ്.
ബൺ മസ്‌ക
ബൺ മസ്‌ക എന്നാൽ അക്ഷരാർത്ഥത്തിൽ ബ്രെഡും വെണ്ണയുമാണ്. ‘മസ്ക’ പേർഷ്യയിൽ നിന്നുള്ള ‘മഖൻ’ അഥവാ വെണ്ണയെ സൂചിപ്പിക്കുന്നു. മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഇറാനി കഫേകളിൽ നിന്നാണ് ഈ വിഭവം പ്രശസ്തമായത്. കട്ടിയുള്ള പാലും മസാലയും ചേർത്ത ചായയിൽ മൃദുവായ ബൺ മുക്കിക്കഴിക്കുന്ന ഈ പഴയ ശീലം സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കേരളത്തിൽ ഒരു പുതിയ തരംഗമായി മാറിയിരിക്കുന്നു.
Also read – ഒരേയിരുപ്പ് ഇരിക്കുന്നവരാണോ നിങ്ങൾ? നടുവേദന മാറില്ല; ഇത് ശീലമാക്കൂ
കൊച്ചിയിലെ ‘ചായ് കപ്പിൾ’
കൊച്ചിയിൽ ഈ തരംഗത്തിന് നേതൃത്വം നൽകുന്നത് ശ്രീ ലക്ഷ്മിയും ശരണുമാണ്. ബെൽജിയത്തിലും കാനഡയിലുമായി ദീർഘകാലം വിദേശത്ത് ജോലി ചെയ്ത ഇരുവരും, ആ ജീവിതം ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയാണ് ഈ ലളിതമായ സംരംഭം ആരംഭിച്ചത്. ഇവർ 20 കപ്പ് ചായയും 20 ബണ്ണുമായിരുന്നു ആദ്യ ദിനം വിറ്റത്. ഇപ്പോൾ ഇവർ ദിവസവും സ്ഥലം മാറ്റി പോപ്പ്-അപ്പ് കഫേ നടത്തുന്നു. ലളിതമായ മെനുവാണ് ഇവർക്കുള്ളത്. ബൺ മസ്കയും ചായയും മാത്രം. കസ്റ്റമേഴ്സ് ആദ്യമായി ബൺ ചായയിൽ മുക്കി കഴിക്കുമ്പോഴുണ്ടാകുന്ന സന്തോഷമാണ് തങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമെന്ന് ഇവർ പറയുന്നു.