AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Moru Curry: മോര് കറിക്ക് എന്താ മഞ്ഞ നിറം? പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ രഹസ്യം! അറിയാം

Turmeric Benefits In Moru Curry: മോര് കറിക്ക് എന്താ മഞ്ഞ നിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിൽ എന്താ ഇത്രയും ചിന്തിക്കാനുള്ളത് എന്നാകും ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത്.

Moru Curry: മോര് കറിക്ക് എന്താ മഞ്ഞ നിറം? പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ രഹസ്യം! അറിയാം
Moru CurryImage Credit source: Getty Images
Sarika KP
Sarika KP | Published: 21 Nov 2025 | 08:58 PM

മലയാളികളുടെ ഉച്ച ഭക്ഷണത്തിനൊപ്പം സ്ഥിരമായി കാണുന്ന ഒന്നാണ് മോര് കറി. പെട്ടെന്ന് തയാറാക്കാവുന്ന മോര് കറിക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ മോര് കറിക്ക് എന്താ മഞ്ഞ നിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിൽ എന്താ ഇത്രയും ചിന്തിക്കാനുള്ളത് എന്നാകും ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത്. മഞ്ഞള്‍പ്പൊടി ചേർക്കുന്നത് കൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിറം കിട്ടാൻ മാത്രമാണോ ഈ മഞ്ഞൾപ്പൊടി ചേർക്കുന്നത്.

മലയാളികൾ എല്ലാ കറികൾക്കൊപ്പവും മഞ്ഞൾ ഉപയോ​ഗിക്കാറുണ്ട്. നിറത്തിനും മണത്തിനും വേണ്ടി മാത്രമല്ല ഇത് ചേർക്കുന്നത്, ​ഗുണത്തിനും കൂടിയാണ്. പ്രോട്ടീനും വിറ്റാമിനും കാല്‍സ്യവും ഇരുമ്പും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായും മഞ്ഞള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്.

Also Read:അരിയേക്കാൾ മികച്ചതോ അവിൽ… അറിയാത്ത ​ഗുണങ്ങൾ ഇവയെല്ലാം

എന്നാൽ മോര് കറിയിൽ മഞ്ഞൾ ചേർക്കുന്നതിലൂടെ കറിക്ക് നല്ല മഞ്ഞനിറം ലഭിക്കുകയും രുചികരമാവുകയും ചെയ്യും. ഇതിനു പുറമെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനും തടി കുറയ്ക്കാനും വയറിനു ചുറ്റുമുള്ള കൊഴുപ്പിനെ അലിയിച്ചു കളയാനുമൊക്കെ മഞ്ഞൾ നല്ലതാണ്. രുചി ബാലൻസ് ചെയ്യാനും മഞ്ഞൾ നല്ലതാണ്. വാതം, ആസിഡിറ്റി എന്നിവ കുറയ്ക്കാനും വയറിളക്കം തടയാനും ഇത് സഹായിക്കുന്നു. കറിയിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാൻ മഞ്ഞൾ സഹായിക്കും. പാലിൽ നിന്നാണ് മോര് തയ്യാറാക്കുന്നത്. അതിനാൽ ഇത് പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മഞ്ഞൾ ചേർത്താൽ സുരക്ഷിതമാണ്.

മോര് കറി ഉണ്ടാക്കാം

ചേരുവകൾ:

തൈര് – 2 കപ്പ്
ചെറിയ ഉള്ളി – 1
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
തേങ്ങാ ചിരകിയത് – 1/4 കപ്പ്
പച്ചമുളക്ക് – 1
എണ്ണ – 1/2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

കടുക് വറുക്കാൻ

കടുക് – 1 ടീസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് – 2
വറ്റൽ മുളക് – 2
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യം മികസിയുടെ ജാറിലേക്ക് തേങ്ങാ ചിരകിയത്, ജീരകം, പച്ചമുളക്ക്, മഞ്ഞൾപ്പൊടി, ചെറിയ ഉള്ളി, 1/2 കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ബാക്കി തൈരും 1/2 കപ്പ് വെള്ളവും ചേർത്തു അരയ്ക്കണം. തുടർന്ന് ഒരു പാൻ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച ശേഷം കടുക്ക് ഇട്ട് പൊട്ടിക്കണം. ഇതിലേക്ക് വറ്റൽ മുളക്ക് ഉള്ളി ചേർത്ത് മൂപ്പിച്ചെടുത്ത് തീ ഓഫ് ചെയ്യുക. ചൂട് പോയതിനു ശേഷം അരച്ചെടുത്ത തൈര് ഒഴിക്കണം. തീ ചെറുതായി വച്ചിട്ട് ആവശ്യത്തിന് ഉപ്പ് ഇട്ട് യോജിപ്പിക്കണം. രുചികരമായ മോര് കറി റെഡി.