AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

World Idli Day 2025: ‘ഇഡ്‌ഡലി’ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല! പിന്നിൽ ഒളിഞ്ഞു കിടക്കുന്നത് സ്വാദേറിയ ചരിത്രം

Story Behind World Idli Day 2025: 12-ാം നൂറ്റാണ്ടില്‍ ഇന്തോനീഷ്യയിലെ ഒരു ഭക്ഷണവിഭവമായിരുന്നു ഇഡ്ഡലി. എന്നാൽ അവിടങ്ങളിൽ ഇതിന്റെ പേര് കെഡ്ലി എന്നായിരുന്നു. ഇന്തോനീഷ്യക്കാർ ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഒപ്പം കെഡ്ലിയെയും കൊണ്ടുവന്നു.

World Idli Day 2025: ‘ഇഡ്‌ഡലി’ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല! പിന്നിൽ ഒളിഞ്ഞു കിടക്കുന്നത് സ്വാദേറിയ ചരിത്രം
Idli Image Credit source: social media
Sarika KP
Sarika KP | Published: 30 Mar 2025 | 11:36 AM

തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. ഹോസ്റ്റലുകളിലും, വീടുകളിലും ഇഡ്ഡലി പ്രധാന പ്രഭാത ഭക്ഷണമാണ്. അങ്ങനെയുള്ള ഇഡ്ഡലിക്കും ഒരു ദിവസമാണ്. ആ ദിവസമാണ് ഇന്ന്. അതേ ഇന്ന് ലോക ഇഡ്ഢലി ദിനം. രാമശ്ശേരി ഇഡ്‍ഡലി, പൊടി ഇഡ്‍ഡലി, ബട്ടർ ഇഡ്‍ഡലി, റവ ഇഡ്‍ഡലി, പംകിന്‍ ഇഡ്‍ഡലി അങ്ങനെ വൈവിധ്യമായ ഒട്ടേറെ ഇഡ്ഡലിയാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇഡ്‍ഡലിയുടെ ചരിത്രം എവിടെ നിന്നാണ് തുടങ്ങുന്നത്. ഇഡ്‍ഡലിക്ക് എങ്ങനെയാണ് ഇഡ്‍ഡലി എന്ന പേരുവന്നത്.

ഇഡ്ഡലിയുടെ കഥ
12-ാം നൂറ്റാണ്ടില്‍ ഇന്തോനീഷ്യയിലെ ഒരു ഭക്ഷണവിഭവമായിരുന്നു ഇഡ്ഡലി. എന്നാൽ അവിടങ്ങളിൽ ഇതിന്റെ പേര് കെഡ്ലി എന്നായിരുന്നു. ഇന്തോനീഷ്യക്കാർ ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഒപ്പം കെഡ്ലിയെയും കൊണ്ടുവന്നു. ആ രുചി ഇഷ്ടപ്പെട്ട ഇന്ത്യക്കാർ ഇന്തോനീഷ്യയുടെ ഇ കൂടി ചേർത്ത് കെഡ്ലിയെ ഇഡ്ലിയെന്ന് വിളിച്ചു.

Also Read:ഈ പെരുന്നാളിന് വെറൈറ്റി മട്ടാഞ്ചേരി ബീഫ് ബിരിയാണിയായല്ലോ? ഇതാ പിടിച്ചോ റെസിപ്പി

ഇഡ്ഡലിക്കായി ഒരു ദിനം

2015 ലാണ് ഇഡ്ഡലിക്കായി ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയത്. ചെന്നൈയിൽ ഇഡ്‍ഡലി കാറ്ററിങ് നടത്തുന്ന തമിഴ്‌നാട് സ്വദേശി എം. ഇനിയവൻ‌ ഇത്തരം ഒരു ആശയത്തിനു പിന്നിൽ.ഇതേ വർഷം മാര്‍ച്ച് 30ന് 1328 തരം ഇഡ്‍ഡലിയുണ്ടാക്കി അദ്ദേഹം ലോകശ്രദ്ധ നേടി. അങ്ങനെയാണ് മാർച്ച് 30ന് ലോക ഇഡ്‍ഡലി ദിനം ആഘോഷിക്കാൻ ആരംഭിച്ചത്.

അതേസമയം രുചിയിൽ മാത്രമല്ല ​ഗുണത്തിലും മുൻപന്തിയിൽ തന്നെയാണ് ഇഡ്‍ഡലിയുടെ സ്ഥാനം. നല്ല അളവിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ യാതൊരു തരത്തിലുള്ള ഓയിലോ എണ്ണയോ ഉപയോഗിക്കുന്നില്ല. കാലറിയും കുറവാണ് ദഹിക്കാനും എളുപ്പം. ഗ്ലൂട്ടൻ രഹിതവും ലാക്റ്റോസ് രഹിതവുമായ ഭക്ഷണമാണ്. അതുകൊണ്ട് തന്നെ