AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Memory Boosting: ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ

Foods to Improve Brain Health and Memory: ബുദ്ധിവികാസത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്താനുമായി പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

Memory Boosting: ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ
Representational ImageImage Credit source: Freepik
nandha-das
Nandha Das | Published: 09 Feb 2025 17:41 PM

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് തലച്ചോറ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും ഭക്ഷണ കാര്യത്തിൽ നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിനായി ഡയറ്റിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുത്തേണ്ടത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അത്തരത്തിൽ ബുദ്ധിവികാസത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്താനുമായി പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

1.മുട്ട

മുട്ട പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ്. ഇതിനുപുറമെ മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി വികസിപ്പിക്കാൻ വളരെ നല്ലതാണ്. അതിനാൽ ദിവസവും ഒരു മുട്ട കഴിക്കുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്തും.

2.നിലക്കടല

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് നിലക്കടല. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ആണ് ഇതിന് സഹായിക്കുന്നത്. അതിനാൽ, നിയന്ത്രിത അളവിൽ എല്ലാ ദിവസവും നിലക്കട കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഗുണം ചെയ്യും.
സരസഫലങ്ങൾ

3.ബെറി പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, പോലുള്ള ബെറി പഴങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും മികച്ചതാണ്. ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകലാണ് ഇതിന് സഹായിക്കുന്നത്. അതിനാൽ, ഡയറ്റിൽ ബെറികൾ ഉൾപ്പെടുത്തുന്നത് തലച്ചോറിനെ ആരോഗ്യകരവും സജീവവുമായി നിലനിർത്താൻ സഹായിക്കും.

ALSO READ: നമ്മൾ കഴിക്കുന്നതെല്ലാം കഴിക്കാൻ പാടില്ലാത്തവ; എയിംസ് പഠനം

4.പയറുവർഗങ്ങൾ

തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമായ പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് പയറുവർഗങ്ങൾ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

5.പാൽ

കാൽസ്യത്തിന്റെ പ്രധാന ഉറവിടമായ പാല് എല്ലുകൾക്ക് മാത്രമല്ല തലച്ചോറിനും ഗുണം ചെയ്യും. പാലിൽ വിറ്റാമിൻ ബിയും അടങ്ങിയിട്ടുണ്ട്. ഇത് ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

6.കൊഴുപ്പുള്ള മത്സ്യം

സാൽമൺ, മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓര്‍മ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

7.ഇലക്കറികൾ

താലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണമാണ് ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികൾ. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളും നാരുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇലക്കറികൾ പതിവായി കഴിക്കുന്നതും ലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

8.അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയ പഴമാണ് അവക്കാഡോ. ഇതും തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.