AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Food Style: നമ്മൾ കഴിക്കുന്നതെല്ലാം കഴിക്കാൻ പാടില്ലാത്തവ; എയിംസ് പഠനം

Indians Food Style Are Dangerous: വറത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2024 ൽ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാർ രാജ്യത്തെ ആളുകളുടെ ഭക്ഷണരീതിയിൽ ആശങ്കയറിയിച്ചിരുന്നു.

Indian Food Style: നമ്മൾ കഴിക്കുന്നതെല്ലാം കഴിക്കാൻ പാടില്ലാത്തവ; എയിംസ് പഠനം
Representational ImageImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 09 Feb 2025 11:03 AM

നമ്മുടെ സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, പൊണ്ണത്തടിയില്ലാത്തവരും കുടവയർ ഇല്ലാത്തവരുമായിട്ടുള്ള ആളുകൾ വളരെ ചുരുക്കമാണ്. കാരണം എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇന്ത്യക്കാരുടെ ഭക്ഷണരീതി തന്നെയാണ്. വറത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2024 ൽ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാർ രാജ്യത്തെ ആളുകളുടെ ഭക്ഷണരീതിയിൽ ആശങ്കയറിയിച്ചിരുന്നു.

അനാരോഗ്യകരമായ ഭക്ഷണക്രമങ്ങളുടെ വർദ്ധിച്ചുവരുന്ന നിരക്കുകളും അവയുടെ അനന്തരഫലങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയും, പൊണ്ണത്തടിയെ ചെറുക്കുന്നതിന് ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ നിർണായക ആവശ്യകതയെക്കുറിച്ചും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) 2024 ൽ ഒരു നിർദ്ദേശം പുറത്തിറക്കിയിരുന്നു. നല്ല ആരോഗ്യത്തിന് അത്യാവശ്യമായ പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നമ്മളാരും തന്നെ ആവശ്യത്തിന് കഴിക്കുന്നില്ലെന്നും അവർ ചൂണ്ടികാട്ടി.

അനാരോഗ്യകരമായ ഭക്ഷണക്രമം

എയിംസിലെ ചീഫ് ഡയറ്റീഷ്യൻ ഡോ. പർമീത് കൗർ (ഫിനാൻഷ്യൽ എക്സ്പ്രസ് വഴി) പറയുന്നതനുസരിച്ച്, “ഇന്ത്യക്കാർ കഴിക്കുന്നതെല്ലാം കഴിക്കാൻ പാടില്ലാത്തവയാണ്. ഇത് പല രോഗങ്ങളുടെ വർദ്ധനവിനും കാരണമാകുന്നു. ഇന്ത്യയിലെ 56 ശതമാനം രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അമിതവണ്ണം ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും വർദ്ധിച്ചുവരുന്ന ഒരു അവസ്ഥായാണ്” അദ്ദേഹം വ്യക്തമാക്കി.

പ്രധാന ഭക്ഷണ കുറവുകൾ

രാജ്യത്ത് പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം വളരെ കുറവാണെന്ന് ഡോക്ടർമാർ എടുത്തുപറയുന്നു. നല്ല ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ പ്രധാന പോഷകങ്ങളുടെ അഭാവത്തിന് ഈ കുറവ് കാരണമാകുന്നു. പയർവർഗ്ഗങ്ങളുടെയും പഴവർഗ്ഗങ്ങളുടെയും ദൈനംദിന ഉപഭോഗം 50 ശതമാനത്തിൽൽ താഴെയാണെന്ന് നാഷണൽ ന്യൂട്രീഷൻ മോണിറ്ററിംഗ് ബ്യൂറോ (NNMB) സർവേകൾ സൂചിപ്പിക്കുന്നു.

പ്രോട്ടീന്റെ പ്രാധാന്യം

പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഡോക്ടർമാർ ചൂണ്ടികാട്ടി. വൈറ്റമിൻ സി, ബി കോംപ്ലക്സ്, സിങ്ക്, സെലിനിയം എന്നിവയാൽ സമ്പന്നമായ മുളപ്പിച്ച ഭക്ഷണങ്ങളാണ് ഇവർ കൂടുതലായും ശുപാർശ ചെയ്യുന്നത്. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഉപഭോഗം വർദ്ധിപ്പിക്കാനും ഡോക്ടർമാർ പറയുന്നു. സസ്യാധിഷ്ഠിത ഭക്ഷണക്രമം ആരോഗ്യകരമാകുമെങ്കിലും, അവയിൽ പലപ്പോഴും ആവശ്യത്തിന് വൈറ്റമിൻ ബി 12 ഉണ്ടാവണമെന്നില്. അവ കൂടുതലായും കാണപ്പെടുന്നത് മൃഗങ്ങളുടെ ഉൽപ്പന്നങ്ങളിലാണ്.

കൊഴുപ്പ്, പഴങ്ങൾ, പച്ചക്കറികൾ

മൊത്തം കലോറി ഉപഭോഗത്തിന്റെ 30 ശതമാനം കൊഴുപ്പ് കഴിക്കുന്നത് നല്ലതാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് പ്രതിദിനം 400 ഗ്രാമായി ഉയർത്തണം. കുറഞ്ഞ കലോറിയുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നത് ഭക്ഷണത്തിലെ കലോറി കുറയ്ക്കുന്നതിനും പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും കാരണമാകും.

എണ്ണയുടെ അമിത ഉപയോഗത്തിന് നിയന്ത്രണം ആവശ്യമാണ്. തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ഭക്ഷണ ലേബലുകൾ വായിച്ചതിന് ശേഷം മാത്രം വാങ്ങുകയും വേണം. സമീകൃതാഹാരവും പതിവ് വ്യായാമവുമാണ് ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രധാന ഘടകം.