Heath tips: ചില്ലു ​ഗ്ലാസ് നല്ലതല്ലേ…. വെള്ളം കുടിക്കാൻ ഏറ്റവും നല്ലത് ഏത് തരം ​ഗ്ലാസ്?

Best metal glass for health: ദൈനംദിന ഉപയോഗത്തിന് നല്ലത് സ്റ്റീൽ പാത്രങ്ങളും. ആരോഗ്യപരമായ ​ഗുണങ്ങൾക്കായി ചെമ്പ് അല്ലെങ്കിൽ പിച്ചള പാത്രങ്ങളുമാണ് നല്ലത്.

Heath tips: ചില്ലു ​ഗ്ലാസ് നല്ലതല്ലേ.... വെള്ളം കുടിക്കാൻ ഏറ്റവും നല്ലത് ഏത് തരം ​ഗ്ലാസ്?

Best Metal Glass For Health

Published: 

09 Nov 2025 09:24 AM

നൂറ്റാണ്ടുകളായി ഇന്ത്യയിലെ വീടുകളിൽ പലതരത്തിലുള്ള ലോഹപാത്രങ്ങൾ ഉപയോ​ഗിക്കാറുണ്ട്. വെള്ളം കുടിക്കാനായി നമ്മുടെ എല്ലാം വീടുകളിൽ ഇപ്പോൾ ചില്ലു ​ഗ്ലാസുകളും സ്റ്റീൽ ​ഗ്ലാസുകളുമാണ് ഉപയോ​ഗിക്കുക പതിവ്. എന്നാൽ പണ്ട് ഉപയോ​ഗിച്ചിരുന്ന ലോഹപാത്രങ്ങളുടെ ​ഗുണങ്ങൾ അറിയാമോ? ചെമ്പ്, വെള്ളി, പിച്ചള തുടങ്ങിയ ലോഹങ്ങൾ വെള്ളത്തിന്റെ പിഎച്ച് നില മാറ്റാനും ധാതുസമ്പുഷ്ടമാകാനും സൂക്ഷ്മാണുക്കളെ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് കണ്ടെത്തൽ. ഏതാണ് വെള്ളം കുടിക്കുന്നതിനു മെച്ചപ്പെട്ടത് എന്നു നോക്കാം.

 

1. ചെമ്പ്

 

ചെമ്പുപാത്രത്തിൽ വെള്ളം സൂക്ഷിക്കുമ്പോൾ, ‘ഒളിഗോഡൈനാമിക് ഇഫക്ട്’ വഴി ചെറിയ അളവിൽ ചെമ്പ് അയോണുകൾ വെള്ളത്തിൽ കലരുകയും ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ വെള്ളം ദഹനത്തെ പിന്തുണയ്ക്കാനും തൈറോയ്ഡ് പ്രവർത്തനം സന്തുലിതമാക്കാനും കരളിനെ വിഷമുക്തമാക്കാനും സഹായിക്കും. എന്നാൽ ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. അമിത ഉപയോഗം ഓക്കാനം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം.

Also Read: Saudi Real Estate: സൗദിക്കാര്‍ക്ക് മാത്രമല്ല, ജനുവരി മുതല്‍ വിദേശികള്‍ക്കും റിയല്‍ എസ്‌റ്റേറ്റ് സ്വന്തമാക്കാം

2. വെള്ളി

 

വെള്ളം തണുപ്പിക്കാനും സൂക്ഷ്മാണുക്കളെ തടയാനുമുള്ള ഗുണങ്ങൾക്കും പേരുകേട്ടതാണ് വെള്ളി. വെള്ളി അയോണുകൾ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നതിനാൽ ചൂടുള്ള കാലാവസ്ഥയ്ക്ക് ഉചിതമാണ്.

 

3. പിച്ചള

 

ചെമ്പിന്റെയും സിങ്കിന്റെയും സങ്കരമായ പിച്ചള, ഈ രണ്ട് ലോഹങ്ങളുടെയും ഗുണങ്ങൾ വെള്ളത്തിനു നൽകാൻ ഈ ലോഹപാത്രത്തിനു കഴിയും.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഇതിനു കഴിയും. എന്നാൽ പിച്ചളപ്പാത്രങ്ങളിൽ പുളിരസമുള്ള പാനീയങ്ങളോ നാരങ്ങാവെള്ളമോ സൂക്ഷിക്കരുത്.

 

4. മൺപാത്രങ്ങൾ

 

ലോഹമല്ലെങ്കിലും, മൺപാത്രങ്ങൾ ഏറെ വ്യാപകമായി ഉപയോ​ഗിക്കുന്നതാണ്. തണുത്തതും അൽപ്പം ക്ഷാരഗുണവുമുള്ള വെള്ളം ഇതിലൂടെ നമുക്ക് ലഭിക്കും. ഇത് ശരീരത്തിലെ അസിഡിറ്റി സന്തുലിതമാക്കാൻ സഹായിക്കും. മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ വെള്ളത്തിൽ കലർത്താനും മണ്ണിന്റെ സ്വാഭാവിക ഗന്ധം നൽകാനും മൺപാത്രങ്ങൾക്ക് കഴിയും.

 

5. സ്റ്റീൽ

 

ദൈനംദിന ഉപയോഗത്തിന് സ്റ്റീൽ ആണ് ഏറ്റവും സുരക്ഷിതമാണ്. ഈട് നിൽക്കുന്നതും തുരുമ്പെടുക്കാത്തതും വെള്ളവുമായി പ്രതിപ്രവർത്തിക്കാത്തതുമാണ് ഇത്. വെള്ളത്തിന്റെ ഗുണങ്ങൾ മാറ്റാത്തതിനാൽ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമാണ്.

 

ഏത് ഉപ​യോ​ഗിക്കണം

 

ദൈനംദിന ഉപയോഗത്തിന് നല്ലത് സ്റ്റീൽ പാത്രങ്ങളും. ആരോഗ്യപരമായ ​ഗുണങ്ങൾക്കായി ചെമ്പ് അല്ലെങ്കിൽ പിച്ചള പാത്രങ്ങളുമാണ് നല്ലത്. വേനൽക്കാലത്തെ ഉപയോ​ഗത്തിനു മെച്ചം വെള്ളി അല്ലെങ്കിൽ മൺപാത്രങ്ങൾ ആണെന്നാണ് വിലയിരുത്തൽ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും