AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donkey Milk Soap: ദുബായില്‍ തരംഗമായി കഴുതപ്പാല്‍ സോപ്പ്; കാരണം ഇതാണ്‌

Dubai Luxury Skincare: മഡബയിലുള്ള അവരുടെ ഫാമില്‍ നിന്നും ഏകദേശം 100 ശതമാനം പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ സോപ്പ് നിര്‍മ്മിക്കുന്നത്. 12 കഴുതളെ പാല്‍ ഉത്പാദിപ്പിക്കാന്‍ ഫാമില്‍ വളര്‍ത്തുന്നു.

Donkey Milk Soap: ദുബായില്‍ തരംഗമായി കഴുതപ്പാല്‍ സോപ്പ്; കാരണം ഇതാണ്‌
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 09 Nov 2025 09:07 AM

ദുബായ്: കഴുപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സോപ്പാണ് ഇപ്പോള്‍ ദുബായില്‍ തരംഗമായി മാറുന്നത്. കഴുതപ്പാലില്‍ നിര്‍മ്മിച്ച സോപ്പ് അതിവേഗത്തില്‍ വിറ്റഴിയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ, ജോര്‍ദാന്‍, ഈജിപ്ത്, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കഴുതപ്പാല്‍ സോപ്പിന്റെ ജനപ്രീതി വര്‍ധിച്ചു. ജോര്‍ദാന്‍ ആസ്ഥാനമായ ഒരു ബ്രാന്‍ഡാണ് ആതാന്‍ ഡോങ്കി മില്‍ക്ക് സോപ്പ് വിപണിയിലെത്തിക്കുന്നത്.

മഡബയിലുള്ള അവരുടെ ഫാമില്‍ നിന്നും ഏകദേശം 100 ശതമാനം പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ സോപ്പ് നിര്‍മ്മിക്കുന്നത്. 12 കഴുതളെ പാല്‍ ഉത്പാദിപ്പിക്കാന്‍ ഫാമില്‍ വളര്‍ത്തുന്നു. കഴുതപ്പാല്‍ സോപ്പ് ആദ്യമായി വിപണിയിലെത്തിയപ്പോള്‍ പലരും വാങ്ങിക്കാന്‍ കൂട്ടാക്കിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി.

ഈ സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോള്‍ ചര്‍മ്മത്തിന് സംഭവിക്കുന്ന മാറ്റങ്ങളാണ് ആളുകളെ വീണ്ടും അതിലേക്ക് എത്തിച്ചത്. കഴുപ്പാല്‍ പ്രോട്ടീന്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും സൂര്യപ്രകാരം മൂലമുണ്ടാകുന്ന കേടുപാടുകള്‍, അകാല വാര്‍ധക്യം എന്നിവ ചെറുക്കാനും സഹായിക്കുന്നു.

കഴുതപ്പാല്‍ ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും, ചുളിവുകള്‍ കുറയ്ക്കാനും, എക്‌സിമയെ ലഘൂകരിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നതായി പരിസ്ഥിത പ്രവര്‍ത്തന്‍ അല്‍ സുബി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. മുഖക്കുരുവും പാടുകളും കുറയ്ക്കാനും ഇത് നല്ലതാണ്.

Also Read: Saudi Real Estate: സൗദിക്കാര്‍ക്ക് മാത്രമല്ല, ജനുവരി മുതല്‍ വിദേശികള്‍ക്കും റിയല്‍ എസ്‌റ്റേറ്റ് സ്വന്തമാക്കാം

കഴുതപ്പാല്‍ കൊണ്ട് നിര്‍മ്മിച്ച സോപ്പിന്റെ വില അത്ര ചെറുതല്ല. ഒലിവ്, ബദാം, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത ഈ ആഡംബര സോപ്പിന് 25 മുതല്‍ 99 ദിനാര്‍ വരെ (600 രൂപ -2,500 രൂപ) വിലയുണ്ട്.