Saudi Real Estate: സൗദിക്കാര്‍ക്ക് മാത്രമല്ല, ജനുവരി മുതല്‍ വിദേശികള്‍ക്കും റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാം
Non-Saudis Property Ownership Rules: സൗദികളാല്ലത്തവര്‍ക്ക് റിയാദ്, ജിദ്ദ, മക്ക, മദീന, സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളും ഗവര്‍ണറേറ്റുകളും തുടങ്ങിയ ഇടങ്ങളില്‍ സ്വത്ത് സ്വന്തമാക്കാമെന്നാണ് ലഭ്യമായ വിവരം.
റിയാദ്: 2026 ജനുവരി മുതല്‍ സൗദി അറേബ്യയില്‍ വിദേശികള്‍ക്കും റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാം. എന്നാല്‍ സൗദികളല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത സ്വത്തുവകകള്‍ മാത്രമേ സ്വന്തമാക്കാന്‍ അനുവാദമുള്ളൂ. ഉടമസ്ഥാവകാശ പ്രക്രിയയുടെ ഭാഗമായി എല്ലാ വിവരങ്ങളും വെളിപ്പെടുത്തുകയും വേണം. സൗദിയുടെ സാമ്പത്തിക-സാമൂഹിക ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവെപ്പായാണ് പുതിയ നീക്കത്തെ പരിഗണിക്കുന്നത്.
സൗദികളല്ലാത്തവരുടെ സ്വത്ത് ഉടമസ്ഥാവകാശത്തിന് റിയല്‍ എസ്റ്റേറ്റ് നികുതിയും അഡ്മിനിസ്‌ട്രേറീറ്റ് ഫീസും ഉള്‍പ്പെടെ 10 ശതമാനം തുക ഈടാക്കും. എന്തെങ്കിലും നിയമലംഘനങ്ങള്‍ വരുത്തുകയാണെങ്കില്‍ 10 ദശലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുന്നതാണ്. തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കള്‍ ലേലത്തില്‍ വില്‍ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സൗദികളാല്ലത്തവര്‍ക്ക് റിയാദ്, ജിദ്ദ, മക്ക, മദീന, സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളും ഗവര്‍ണറേറ്റുകളും തുടങ്ങിയ ഇടങ്ങളില്‍ സ്വത്ത് സ്വന്തമാക്കാമെന്നാണ് ലഭ്യമായ വിവരം.




120 ലധികം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കല്‍, ഭവന ലഭ്യതയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, ന്യായവും സുരക്ഷിതവുമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, പൗരന്മാര്‍ക്ക് സ്വത്തില്‍ പ്രവേശനം ഉറപ്പാക്കുകയും വിപണി സ്ഥിരത ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് റിയല്‍ എസ്റ്റേറ്റ് നയത്തില്‍ മാറ്റം വരുത്തുന്നതിന് സൗദിയെ പ്രേരിപ്പിച്ചത്.