Vishu 2026: ചാൽ കീറൽ മുതൽ വിഷുപ്പൊതി വരെ… ഇത് കർഷകന്റെ സ്വന്തം ഉത്സവം…

Historical and Agricultural Significance of Vishu 2026: പണ്ടുകാലത്ത് കുടുംബനാഥന്മാർ എല്ലാവർക്കും കൈനീട്ടം നൽകുന്നതുപോലെ പണിക്കാർക്കും കർഷകർക്കും പാരിതോഷികങ്ങൾ നൽകുന്ന പതിവുണ്ടായിരുന്നു. ഇത് കാർഷിക മേഖലയിലെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. വിഷുക്കാലത്തോടനുബന്ധിച്ച് ലഭിക്കുന്ന വേനൽ മഴയെ അഥവാ വിഷു മഴയെ ആശ്രയിച്ചാണ് പുതിയ വിത്തിടൽ നടക്കുന്നത്. വിഷു കഴിഞ്ഞാൽ വിത്ത് ഇറക്കണം എന്ന ചൊല്ലി തന്നെ ഉദാഹരണം.

Vishu 2026: ചാൽ കീറൽ മുതൽ വിഷുപ്പൊതി വരെ... ഇത് കർഷകന്റെ സ്വന്തം ഉത്സവം...

Vishu 2026

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 08:46 PM

വിഷു (Vishu 2026) എന്നാൽ കേവലം ഒരു ആഘോഷം മാത്രമല്ല. അതിനപ്പുറം കേരളത്തിന്റെ മണ്ണും കൃഷിയും കർഷകനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിളിച്ചോതുന്ന ഒരു ആചാരം കൂടിയാണ്. വിഷു ആചരിക്കുന്നത് പിന്നിൽ ചരിത്രപരവും കാർഷികപരവുമായ പ്രാധാന്യങ്ങൾ ഏറെയുണ്ട്. സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷു. ഈ ദിവസം പകലും രാത്രിയും തുല്യമായിരിക്കും. വിഷു എന്ന പദത്തിന്റെ അർത്ഥം തന്നെ തുല്യമായത് എന്നാണ്.

പണ്ടുകാലത്ത് കേരളത്തിൽ മലയാളം മാസം പ്രകാരം പുതുവർഷം ആരംഭിച്ചിരുന്നത് മേടം ഒന്നിനായിരുന്നു. അതായത് വിഷു എന്നു പറയുന്നത് പുതുവർഷപ്പിറവി ആയിരുന്നു എന്ന് സാരം. ഐതിഹ്യങ്ങൾ പറയുന്നത് രാവണനെ വധിച്ച ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ആഘോഷമാണെന്നും അതല്ല ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മയാണെന്നും ആണ്. രണ്ട് വിശ്വാസങ്ങളാണ് വിഷുവിന് ആസ്പദമാക്കിട്ടുള്ളത്. ശ്രീരാമൻ അയോധ്യയിലേക്കെത്തുന്നത് ദീപാവലിയോട് അനുബന്ധിച്ചുമാണും ഐതിഹ്യങ്ങൾ പറയുന്നുണ്ട്

Also Read – കയ്പ്പ്, മധുരം, എരിവ്, പുളി, ഉപ്പ് എല്ലാം സമാസമം ചേർത്ത് ഒരു പിടി പിടിക്കണ്ടേ…. വിഷു സദ്യയ്ക്കുമുണ്ട് ചില സവിശേഷതകൾ

കാർഷിക പ്രാധാന്യം

കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം വിഷു എന്നത് ഒരു കൃഷി കാലത്തിന്റെ തുടക്കമാണ്. കർഷകർ തങ്ങളുടെ അധ്വാനഫലമായി ഉണ്ടായ ചക്ക, മാങ്ങ, വെള്ളരിക്ക, നാളികേരം, എന്നിവ ഈശ്വരനു മുമ്പിൽ സമർപ്പിക്കുന്നതിന്റെ പ്രതീകമാണ് വിഷുക്കണി. ഇതിന് പ്രകൃതിയുടെ വിഭവങ്ങളെ ആദരിക്കുന്നു എന്ന അർത്ഥവും നൽകാം. വിഷു പൊതി എന്നും ഇതിനെ പറയുന്നു. വിഷു ദിവസം കർഷകർ പാടത്തിറങ്ങി കൃഷിപ്പണികൾ തുടങ്ങുന്ന ചടങ്ങിനെയാണ് ചാല് കീറൽ എന്ന് പറയുന്നത്. നല്ലൊരു വിളവെടുപ്പ് വർഷം ഉണ്ടാകാൻ ഭൂമിദേവിയെ പ്രാർത്ഥിച്ച് ആദ്യമായി നുകം വയ്ക്കുന്ന ചടങ്ങാണിത്.

പണ്ടുകാലത്ത് കുടുംബനാഥന്മാർ എല്ലാവർക്കും കൈനീട്ടം നൽകുന്നത് പോലെ പണിക്കാർക്കും കർഷകർക്കും പാരിതോഷികങ്ങൾ നൽകുന്ന പതിവുണ്ടായിരുന്നു. ഇത് കാർഷിക മേഖലയിലെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. വിഷുക്കാലത്തോടനുബന്ധിച്ച് ലഭിക്കുന്ന വേനൽ മഴയെ അഥവാ വിഷു മഴയെ ആശ്രയിച്ചാണ് കർഷകർ പുതിയ വിത്തിടൽ നടത്തുന്നത്. വിഷു കഴിഞ്ഞാൽ വിത്ത് ഇറക്കണം എന്ന ചൊല്ല് തന്നെ ഇതിന് ഉദാഹരണം.

Follow Us
Related Stories
Lakshadweep Travel: മാലിദ്വീപിലേക്കല്ല ഇനി ലക്ഷദ്വീപിലേക്ക്; യാത്രാസമയം പകുതിയാകും, പറന്നിറങ്ങാൻ സീപ്ലെയിൻ
Kitchen Tips: മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയുണ്ടോ?; വ്യാജനെ കണ്ടെത്താൻ വീട്ടിൽ തന്നെ ചെയ്യാം 2 മിനിറ്റ് ടെസ്റ്റ്
School Reopening Tips: സ്കൂൾ തുറക്കാറായി; കുരുന്നുകളിലെ ‘സെപ്പറേഷൻ ആങ്സൈറ്റി’ മാറ്റാൻ മാതാപിതാക്കൾ അറിയേണ്ടത്
Kerala Monsoon Travel: മഴ പെയ്താൽ കൂടുതൽ സുന്ദരിയാകുന്ന കേരളത്തിലെ കിടിലൻ സ്ഥലങ്ങൾ
Kitchen Tips: ഉരുളക്കിഴങ്ങ് വേവിക്കുന്നത് ഈ രീതിയിലാണോ?; രുചി പൂർണ്ണമായും നഷ്ടപ്പെടും, ഇങ്ങനെ ചെയ്തു നോക്കൂ
Ebola Outbreak: വീണ്ടും എബോള , ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പുതിയ വകഭേദം അതീവ അപകടകരം
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു