Home Remedies: തൈര് വെള്ളം പോലെയാകുന്നോ? കട്ടത്തൈര് ഉണ്ടാക്കാൻ ആരും പറയാത്ത ആ രഹസ്യ വിദ്യ ഇതാ!

How To Make Thick Curd: എത്രയൊക്കെ ശ്രദ്ധിച്ചാലും ബേക്കറികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ലഭിക്കുന്നതുപോലെയുള്ള കട്ടത്തൈര് (Thick Curd) വീട്ടിൽ ഉണ്ടാക്കാൻ കഴിയാത്തത് പലരുടെയും പരാതിയാണ്. എന്നാൽ, അധികമാരും പറയാത്ത ഒരു ചെറിയ 'രഹസ്യ വിദ്യ' അറിഞ്ഞുവച്ചാൽ ഇനി മുതൽ നല്ല കട്ടത്തൈര് നിങ്ങളുടെ അടുക്കളയിലും എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. കട്ടത്തൈര് ഉണ്ടാക്കുന്നതിന് മുൻപ് നാം സാധാരണയായി വരുത്തുന്ന ചില തെറ്റുകൾ കാരണമാണ് പലപ്പോഴും തൈര് വെള്ളം പോലെയാകുന്നത്.

Home Remedies: തൈര് വെള്ളം പോലെയാകുന്നോ? കട്ടത്തൈര് ഉണ്ടാക്കാൻ ആരും പറയാത്ത ആ രഹസ്യ വിദ്യ ഇതാ!

പ്രതീകാത്മക ചിത്രം

Published: 

27 Jun 2026 | 12:22 PM

വീട്ടിൽ തൈര് ഉറയൊഴിക്കുമ്പോൾ പലപ്പോഴും വെള്ളം പോലെ ആയിപ്പോകുന്നത് തുടക്കകാർക്കും ചില വീട്ടമ്മമാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും ബേക്കറികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ലഭിക്കുന്നതുപോലെയുള്ള കട്ടത്തൈര് (Thick Curd) വീട്ടിൽ ഉണ്ടാക്കാൻ കഴിയാത്തത് പലരുടെയും പരാതിയാണ്. എന്നാൽ, അധികമാരും പറയാത്ത ഒരു ചെറിയ ‘രഹസ്യ വിദ്യ’ അറിഞ്ഞുവച്ചാൽ ഇനി മുതൽ നല്ല കട്ടത്തൈര് നിങ്ങളുടെ അടുക്കളയിലും എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

തൈര് വെള്ളം പോലെയാകുന്നത് എന്തുകൊണ്ട്?

കട്ടത്തൈര് ഉണ്ടാക്കുന്നതിന് മുൻപ് നാം സാധാരണയായി വരുത്തുന്ന ചില തെറ്റുകൾ കാരണമാണ് പലപ്പോഴും തൈര് വെള്ളം പോലെയാകുന്നത്. വെള്ളം ഒട്ടും ചേർക്കാത്ത ഫുൾ ഫാറ്റ് പാൽ മാത്രമായിരിക്കണം തൈരിനായി ഉപയോ​ഗിക്കാൻ. വിരൽ ഇട്ടാൽ പൊള്ളാത്ത, ചെറുചൂടുള്ള അവസ്ഥയിൽ മാത്രം പാലിലേക്ക് ഉറ ചേർക്കുക. ഉറയൊഴിച്ച ശേഷം 6-8 മണിക്കൂർ പാത്രം ഒട്ടും അനക്കാതെ പുറത്ത് തന്നെ സൂക്ഷിക്കണം. ഇതെല്ലാം ശ്രദ്ധിച്ചാൽ മാത്രമെ നിങ്ങൾ ആ​ഗ്രഹിക്കുന്നതു പോലെ കട്ടത്തൈര് ലഭിക്കുകയുള്ളൂ.

ALSO READ: വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ അകറ്റാനും സോയ ബീൻ; ആർക്കൊക്കെ കഴിക്കാം, ആരെല്ലാം ഒഴിവാക്കണം?

കട്ടത്തൈര് എങ്ങനെ തയ്യാറാക്കാം

തൈര് വെള്ളം പോലെയാകാതെ കട്ട പോലെ ഇരിക്കാനുള്ള ഏറ്റവും മികച്ച എളുപ്പവഴിയാണ് പാൽപ്പൊടി ചേർക്കുക എന്നത്. പാൽ തിളപ്പിച്ച ശേഷം അതിൽ ഒന്നോ രണ്ടോ ടീസ്പൂൺ പാൽപ്പൊടി അല്പം ചൂടുപാലിൽ കലക്കി ഒഴിക്കുക. ഇത് പാലിലെ അധികമുള്ള ജലാംശം വലിച്ചെടുക്കുകയും തൈരിന് നല്ല ക്രീമി പരുവത്തിലുള്ള കട്ടി നൽകുകയും ചെയ്യും. രുചിയിൽ യാതൊരു മാറ്റവും ഉണ്ടാകുമെന്ന പേടിയും വേണ്ട.

പാൽ കുറുക്കുക: ഒരു ലിറ്റർ ഫുൾ ഫാറ്റ് പാൽ വെള്ളം ചേർക്കാതെ നന്നായി തിളപ്പിച്ചെടുക്കുക. തിളച്ച ശേഷം തീ കുറച്ചുവെച്ച് 5-10 മിനിറ്റ് കൂടി ഇളക്കുക. പാലിലെ ജലാംശം പരമാവധി കുറയാൻ ഈ രീതിയിലൂടെ സഹായിക്കും.

രഹസ്യക്കൂട്ട് ചേർക്കാം: ഈ സമയത്ത് ഒരു ടീസ്പൂൺ പാൽപ്പൊടി കുറച്ചു പാലിൽ കട്ടയില്ലാതെ കലക്കി, തിളക്കുന്ന പാലിലേക്ക് ഒഴിച്ചു നന്നായി മിക്സ് ചെയ്യുക.

പാകത്തിനുള്ള ചൂട്: പാൽ അടുപ്പിൽ നിന്ന് മാറ്റി ചൂടാറാൻ വയ്ക്കുക. അല്പം സമയത്തിന് ശേഷം വിരൽ ഇട്ടു നോക്കിയാൽ പൊള്ളാത്തത്ര ചൂട് മാത്രമുള്ള സമയത്ത് ഉറ ഒഴിക്കുക. ചൂട് കൂടിയാൽ തൈര് പിരിഞ്ഞുപോകും, തണുത്തുപോയാൽ തൈര് ഉറയുകയുമില്ല.

ഉറയൊഴിക്കൽ: ഒരു ടീസ്പൂൺ നല്ല കട്ടിയുള്ള തൈര് എടുത്ത് പാലിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനായി മൺചട്ടി ഉപയോഗിക്കുന്നത് തൈരിന് പ്രത്യേക സ്വാദും പെട്ടെന്ന് കട്ടിയാകാനും സഹായിക്കും. മൺചട്ടി അധികമുള്ള വെള്ളം വലിച്ചെടുക്കും.

അനക്കാതെ സൂക്ഷിക്കുക: അടച്ചുറപ്പുള്ള ഒരു പാത്രത്തിൽ വെച്ച് 6 മുതൽ 8 മണിക്കൂർ വരെ ഒട്ടും അനക്കാത്ത, ഇളം ചൂടുള്ള ഒരു സ്ഥലത്ത് വെക്കുക.

തൈര് നന്നായി സെറ്റായ ശേഷം പുറത്തുവെച്ച് ഉടൻ തന്നെ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്, പാത്രത്തോടെ ഒരു 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുന്നതാണ്. ഇതിനുശേഷം എടുത്താൽ ഐസ്ക്രീം പോലെ കട്ടിയുള്ളതും എന്നാൽ അധികം പുളിയില്ലാത്തതുമായ തൈര് ലഭിക്കുന്നതാണ്.

English Summary:

Discover the step-by-step home remedy to get thick, creamy, bakery-style curd every single time using everyday kitchen tools. Learn the precise temperature sweet spot, the best container, and an underrated home hack.

Follow Us
Related Stories
Fish Farming: ചിലവില്ലാതെ മീൻ വളർത്താം, നല്ലൊരു തുക വരുമാനം നേടാം; മികച്ച ലാഭം തരുന്ന മത്സ്യങ്ങൾ ഇവയാണേ….
Bengaluru Shopping Guide: കട്ട വിലക്കുറവ്! ബെംഗളൂരുവിലേക്ക് പോകുന്നവർ ഈ തെരുവുകൾ അറിയണം; ഏറ്റവും വിലക്കുറവുള്ള സ്ഥലങ്ങൾ
Soya Chunks Benefits: വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ അകറ്റാനും സോയ ബീൻ; ആർക്കൊക്കെ കഴിക്കാം, ആരെല്ലാം ഒഴിവാക്കണം?
Kumbhavurutty Waterfalls Reopened: കുംഭാവുരുട്ടി വെള്ളച്ചാട്ടം വീണ്ടും തുറന്നു; പുതിയ നിയമങ്ങൾ ഇങ്ങനെ
Moringa Pickle: മുരിങ്ങക്ക അച്ചാർ കഴിച്ചിട്ടുണ്ടോ? ഹെൽത്തിയും ടേസ്റ്റിയുമാണേ….
Health Tips: ചിരട്ട പുട്ടും സാധാരണ പുട്ടും തമ്മിലുള്ള വ്യത്യാസം എന്ത്? ഗുണങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാം
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
വണ്ണം കുറയ്ക്കാം! ട്രെൻഡായി റാഗി ബനാന സ്മൂത്തി; തയ്യാറാക്കാം
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ