Health Tips: പുകവലി ശരീരത്തെ എങ്ങനെ ബാധിക്കുന്നു… ഈ ശീലം ഉപേക്ഷിച്ചാലോ; വിദ​ഗ്ധർ പറയുന്നു

Smoking Side Effects: പുകവലി മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, നിക്കോട്ടിൻ ആസക്തി എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലിയിലൂടെ 7,000-ത്തിലധികം രാസവസ്തുക്കളാണ് നിങ്ങളുടെ ശ്വാസനാളങ്ങളെ ശുദ്ധീകരിക്കുന്ന സിലിയയെ ദുർബലപ്പെടുത്തുന്നത്.

Health Tips: പുകവലി ശരീരത്തെ എങ്ങനെ ബാധിക്കുന്നു... ഈ ശീലം ഉപേക്ഷിച്ചാലോ; വിദ​ഗ്ധർ പറയുന്നു

പ്രതീകാത്മക ചിത്രം

Published: 

09 Nov 2025 20:46 PM

പുകവലി ആരോ​ഗ്യത്തിന് ഹാനികരമാണ്… ഈ വരികൾ കേൾക്കാത്തവരായിട്ട് ആരുമില്ല. എത്ര കേട്ടാലും വലിക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും. പുകവലി അത്ര പെട്ടെന്ന് നിർത്താൻ പറ്റുന്ന ഒരു ശീലമല്ല. അഥവാ ഒരാൾ അത് നിർത്തണമെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടായിരിക്കണം. പലർക്കും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും പാതയായിട്ടാണ് പുകവലിയെ കാണുന്നത്. പുകവലിക്കുന്നത് ആരോ​ഗ്യത്തെ കാര്യമായി തന്നെ ബാധിക്കും, എന്നാൽ അത് നിർത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ ശരീരം വീണ്ടെടുക്കലിന് വിധേയമാകുമെന്ന് എത്രപേർക്ക് അറിയാം.

പുകവലി നിർത്തി ആഴ്ചകൾക്കുള്ളിൽ നിങ്ങളുടെ ശ്വാസകോശവും രക്തചംക്രമണവും പഴയപടിയാകുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. പുകവലി ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, ഒരിക്കൽ അത് ഉപേക്ഷിച്ചാൽ ശരീരം പിന്നീടങ്ങോട്ട് എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത് എന്താണെന്ന് നോക്കാം. പുകവലി മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, നിക്കോട്ടിൻ ആസക്തി എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ALSO READ: നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടോ? വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളും പരിഹാരവും

കാലക്രമേണ ശ്വാസകോശത്തിന് വികസിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനുമുള്ള കഴിവിനെയാണ് പ്രധാനമായും പുകവലിയിലൂടെ നഷ്ടമാകുന്നത്. പുകവലി ശ്വാസകോശങ്ങളെ മാത്രമല്ല നശിപ്പിക്കുന്നത് എന്നത് ഓർമ്മയുണ്ടാകണം. പുകവലിയിലൂടെ 7,000-ത്തിലധികം രാസവസ്തുക്കളാണ് നിങ്ങളുടെ ശ്വാസനാളങ്ങളെ ശുദ്ധീകരിക്കുന്ന സിലിയയെ ദുർബലപ്പെടുത്തുന്നത്. ഇത് വിട്ടുമാറാത്ത ചുമ, മ്യൂക്കസ് പ്ലഗ്, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ അല്ലെങ്കിൽ സി‌ഒ‌പി‌ഡി എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ ശ്വാസകോശ അർബുദ സാധ്യതയും വർദ്ധിപ്പിക്കുന്നു.

പുകവലി നിർത്തിയാൽ സംഭവിക്കുന്നത്

പുകവലി ഉപേക്ഷിക്കുന്ന നിമിഷം മുതൽ, നിങ്ങളുടെ ശരീരം വീണ്ടെടുക്കലിന് തയ്യാറെടുത്തു തുടങ്ങുന്നു. രണ്ട് മുതൽ 12 ആഴ്ചകൾക്കുള്ളിൽ, രക്തചംക്രമണവും ശ്വാസകോശത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുന്നു. ഒരു വർഷത്തിനുശേഷം, ഹൃദ്രോഗ സാധ്യത ഏകദേശം 50 ശതമാനത്തോളം കുറയുന്നു, 10 വർഷമാകുമ്പോൾ, തുടർച്ചയായി പുകവലിക്കുന്ന ഒരു വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്കുള്ള ശ്വാസകോശ അർബുദ സാധ്യത പകുതിയിലേക്ക് എത്തുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും നിങ്ങൾക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാർ​ഗം പുകവലി ഉപേക്ഷിക്കുക എന്നതാണ്.

 

 

പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം