Aloe Vera Shampoo: കറ്റാർവാഴ ഷാംമ്പൂ തയ്യാറാക്കാം; മുടി കൊഴിച്ചിൽ നിൽക്കാൻ മറ്റെന്ത് വേണം
Homemade Aloe Vera Shampoo: ഇത് മുടിയെയും തലയോട്ടിയെയും വളരെയധികം പോഷിപ്പിക്കുന്നു. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും നിങ്ങളുടെ മുടി തിളക്കമുള്ളതാക്കുകയും മൃദുവും കട്ടിയുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. കറ്റാർവാഴ ഷാംമ്പൂ തയ്യാറാക്കാൻ വേണ്ടി ആവശ്യമായ ചേരുവകളും എന്തെല്ലാമാണെന്ന് എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

Aloe Vera Shampoo
നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന ഷാംമ്പുവിൽ ധാരാളം കെമിക്കലുകളും മറ്റ മുടിയെ കേടുവരുത്തുന്ന വസ്തുക്കളും അടങ്ങിയിട്ടുണ്ടാകും. അതിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന കറ്റാർവാഴ കൊണ്ടുള്ള ഷാംമ്പൂവിൻ്റെ ഗുണങ്ങളെ പറ്റിയറിയാം. മുടിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരേയൊരു ഉല്പന്നമാണ് കറ്റാർവാഴ. എൻസൈമുകൾ, അമിനോ ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ.
ഇത് മുടിയെയും തലയോട്ടിയെയും വളരെയധികം പോഷിപ്പിക്കുന്നു. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും നിങ്ങളുടെ മുടി തിളക്കമുള്ളതാക്കുകയും മൃദുവും കട്ടിയുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. കറ്റാർവാഴ ഷാംമ്പൂ തയ്യാറാക്കാൻ വേണ്ടി ആവശ്യമായ ചേരുവകളും എന്തെല്ലാമാണെന്ന് എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
കറ്റാർവാഴയുടെ ഗുണങ്ങൾ
കറ്റാർവാഴ തലയോട്ടിക്ക് ജലാംശം നൽകുകയും ശമിപ്പിക്കുകയും ചെയ്യുന്നു.
താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാനും കറ്റാർവാഴ വളരെ നല്ലതാണ്.
ഇത് പതിവായി ഉപയോഗിക്കുന്നത് മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുകയും മുടി പൊട്ടിപോകുന്നത് തടയുകയും ചെയ്യും
വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് കറ്റാർവാഴ തിളക്കവും മൃദുത്വവും നൽകുന്നു
കറ്റാർവാഴയിലെ പോഷകങ്ങൾ ആരോഗ്യകരവും കട്ടിയുള്ളതുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
Also Read: മഞ്ഞൾ അമിതമായാൽ ബാധിക്കുന്നത് ഈ അവയവങ്ങളെ; മറ്റ് പ്രശ്നങ്ങൾ എന്തെല്ലാം?
തയ്യാറാക്കുന്നത് എങ്ങനെ?
½ കപ്പ് പുതിയ കറ്റാർ വാഴ ജെൽ
2 ടേബിൾസ്പൂൺ മൈൽഡ് ലിക്വിഡ് കാസ്റ്റൈൽ സോപ്പ് (അല്ലെങ്കിൽ ഏതെങ്കിലും ഹെർബൽ സോപ്പ് ബേസ്)
1 ടേബിൾസ്പൂൺ തേങ്ങാപ്പാൽ (മൃദുത്വത്തിന്)
1 ടീസ്പൂൺ ഒലിവ് ഓയിൽ അല്ലെങ്കിൽ ബദാം ഓയിൽ
5–6 തുള്ളി അവശ്യ എണ്ണ (ഓപ്ഷണൽ – ലാവെൻഡർ, ടീ ട്രീ, റോസ്മേരി)
കറ്റാർ വാഴ ജെൽ എടുത്ത് മിക്സിയിലിട്ട് നന്നായി ഇളക്കുക. ശേഷം കറ്റാർ വാഴ ജെൽ ലിക്വിഡ് കാസ്റ്റൈൽ സോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ക്ലിയർ സോപ്പ് ബേസുമായി കലർത്തുക. തുടങ്ങി തേങ്ങാപ്പാൽ, എണ്ണ, റോസ്മേരി അവശ്യ എണ്ണ എന്നിവ ചേർക്കുക. എല്ലാം ഒരു ക്രീം ഘടനയിലേക്ക് മാറുന്നതുവരെ നന്നായി ഇളക്കുക. ഷാംപൂ ഒരു പമ്പ് ചെയ്യുന്ന ബോട്ടിലിലോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കാം. ഇത് ഒരു ആഴ്ച വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാനാകും.