Magnesium Deficiency: ഈ ലക്ഷണങ്ങളെ അവഗണിക്കാറുണ്ടോ?; മഗ്നീഷ്യം കുറഞ്ഞാലുള്ള ആദ്യ ലക്ഷണങ്ങളാണ് ഇവയാണ്
Early Signs Of magnesium Deficiency: നമ്മുടെ ഭക്ഷണക്രമം അനുയോജ്യമല്ലെങ്കിൽ ഈ ധാതുവിന്റെ കുറവ് വലിയ രീതിയിൽ പ്രത്യക്ഷപ്പെട്ടേക്കാം. മഗ്നീഷ്യം കുറഞ്ഞാലും നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചുതരും. പരിപ്പ്, വിത്തുകൾ, ഇലക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ 300-ലധികം രാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം വളരെ വലിയ പങ്കു വഹിക്കുന്നു.
നമ്മുടെ ശരീരം ആരോഗ്യത്തോടെയിരിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. പേശികളുടെ പ്രവർത്തനം, പ്രതിരോധശേഷി, നാഡികളുടെ വളർച്ച, അസ്ഥികളുടെ ശക്തി, ഹൃദയാരോഗ്യം എന്നിങ്ങനെ എല്ലാത്തിനും വേണ്ട ഒന്നാണ് മഗ്നീഷ്യം. എന്നാൽ നമ്മുടെ ഭക്ഷണക്രമം അനുയോജ്യമല്ലെങ്കിൽ ഈ ധാതുവിന്റെ കുറവ് വലിയ രീതിയിൽ പ്രത്യക്ഷപ്പെട്ടേക്കാം. മഗ്നീഷ്യം കുറഞ്ഞാലും നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചുതരും. അത്ര പ്രാധാന്യം നൽകാതെ നമ്മൾ അവഗണിക്കുന്ന പലതും ഇതിൻ്റെ ലക്ഷണങ്ങളാവാം.
പരിപ്പ്, വിത്തുകൾ, ഇലക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ 300-ലധികം രാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം വളരെ വലിയ പങ്കു വഹിക്കുന്നു. പ്രമേഹം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ, ദഹനവ്യവസ്ഥ ദുർബലമാകൽ ഡൈയൂററ്റിക് അല്ലെങ്കിൽ ആൻറിബയോട്ടിക്കുകളുടെ ഉപയോഗം, മദ്യ, സമ്മർദ്ദവും വാർദ്ധക്യവും തുടങ്ങി നിരവധി കാരണങ്ങളാൽ മഗ്നീഷ്യത്തിൻ്റെ അളവ് കുറഞ്ഞേക്കാം.
മഗ്നീഷ്യം കുറയുന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ
മർദ്ദം
തുടർച്ചയായി പേശികൾ കോച്ചി വലിക്കുക, പേശി വലിവ് എന്നിവ കടുത്ത മഗ്നീഷ്യം കുറയുന്നതിൻ്റെ ലക്ഷണങ്ങളാണ്. ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കിൽ ഞരമ്പുകൾ വലിയുക, കോച്ചുക തുടങ്ങിയവയിലേക്കു നയിച്ചേക്കാം. നാഡീകോശങ്ങളിലേക്ക് കാൽസ്യം അധികമായി എത്തുന്നത് മൂലം കൈകാൽ കഴപ്പ്, കോച്ചിപ്പിടുത്തം, ഞരമ്പുവേദന എന്നിവയ്ക്കു കാരണമാകുകയും ചെയ്യുന്നു.
ബലഹീനത
ബലഹീനത ക്ഷീണം
ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അസാധാരണമായി ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നത് മഗ്നീഷ്യം കുറവിന്റെ ലക്ഷണമാകാം. ശരീരത്തിന് ഊർജ്ജ ഉൽപാദിപ്പിക്കുന്നതിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
മരവിപ്പ്
ചിലർക്ക്, കൈകളിലും കാലുകളിലും, മരവിപ്പ് അനുഭവപ്പെടുന്നു. മഗ്നീഷ്യത്തിന്റെ അഭാവം നാഡികൾക്ക് അസ്വസ്ഥതയോ കേടുപാടുകളോ ഉണ്ടാക്കുകയും ചെയ്യും, ഇത് അസ്വസ്ഥതയുണ്ടാക്കും.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
മഗ്നീഷ്യം കുറഞ്ഞാൽ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളെ ഇത് കാര്യമായി ബാധിക്കുന്നു. കുറഞ്ഞ മഗ്നീഷ്യത്തിന്റെ അളവ് ഉത്കണ്ഠ, ക്ഷോഭം, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. വ്യക്തമായ കാരണമില്ലാതെ മാനസികാവസ്ഥയിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അല്ലെങ്കിൽ ഉത്കണ്ഠ അനുഭവപ്പെടുകയാണെങ്കിൽ, ശ്രദ്ധിക്കുക.
ക്രമരഹിതമായ ഹൃദയമിടിപ്പ്
മഗ്നീഷ്യം നിങ്ങളുടെ ഹൃദയമിടിപ്പ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു ഒന്നാണ്. മഗ്നീഷ്യം കുറഞ്ഞാൽ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ഈ ലക്ഷണം കൂടുതൽ ഗുരുതരവും ഉടനടി പരിശോധിക്കേണ്ടതുമാണ്.