5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

International Friendship Day: അന്താരാഷ്ട്ര സൗഹൃദ ദിനം; പഴഞ്ചന്‍ രീതിവേണ്ട, ഇത്തവണ സുഹൃത്തുക്കള്‍ക്ക് വ്യത്യസ്തമായ ആശംസകള്‍ അയക്കാം

Friendship Day Wishes in Malayalam: ലോകത്തിലെ ഏറ്റവും മഹത്തരമായ ബന്ധം തന്നെയാണ് സുഹൃദ്ബന്ധം. പ്രായവും മതവും ജാതിയും തുടങ്ങി ഒന്നിനെ കുറിച്ചും ചിന്തിക്കാതെ നാം ഉണ്ടാക്കിയെടുക്കുന്ന ഇത്തരം ബന്ധങ്ങള്‍ക്ക് വലിയ ആഴമുണ്ടാകും. സൗഹൃദ ദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേരാറുണ്ടോ നിങ്ങള്‍

International Friendship Day: അന്താരാഷ്ട്ര സൗഹൃദ ദിനം; പഴഞ്ചന്‍ രീതിവേണ്ട, ഇത്തവണ സുഹൃത്തുക്കള്‍ക്ക് വ്യത്യസ്തമായ ആശംസകള്‍ അയക്കാം
Social Media Image
shiji-mk
Shiji M K | Published: 29 Jul 2024 10:14 AM

ജൂലൈ 30ന് ലോകം അന്താരാഷ്ട്ര സൗഹൃദ ദിനം ആചരിക്കുകയാണ്. സൗഹൃദങ്ങള്‍ പുതുക്കാനും സുഹൃദ്ബന്ധം ആഘോഷിക്കപ്പെടാനും സുഹൃത്തുക്കളെ ഓര്‍ക്കാനും വേണ്ടിയുള്ളതാണ് ഈ ദിനം. എനിക്ക് സുഹൃത്തുക്കളില്ല അല്ലെങ്കില്‍ ഞാന്‍ ആരോടും സംസാരിക്കാറില്ല എന്ന് പറയുന്നവര്‍ക്ക് പോലും അത്യാവശ്യ ഘട്ടങ്ങളില്‍ ഓടിയെത്താന്‍ ഒരാളുണ്ടാകും. സുഹൃത്ത് എന്നത് സമപ്രായക്കാരോ അല്ലെങ്കില്‍ കൂടെ പഠിച്ചവരോ ഒരുമിച്ച് ജോലി ചെയ്യുന്നവരോ മാത്രമല്ല, നമ്മുടെ മാതാപിതാക്കളും പങ്കാളിയും കൂടെപിറപ്പുകളും കുട്ടികളുമുള്‍പ്പെടെ നമ്മുടെ സുഹൃത്താകും. എല്ലാ ബന്ധങ്ങള്‍ക്കും അതിന്റേതായ വില നല്‍കി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് പ്രധാനം.

ലോകത്തിലെ ഏറ്റവും മഹത്തരമായ ബന്ധം തന്നെയാണ് സുഹൃദ്ബന്ധം. പ്രായവും മതവും ജാതിയും തുടങ്ങി ഒന്നിനെ കുറിച്ചും ചിന്തിക്കാതെ നാം ഉണ്ടാക്കിയെടുക്കുന്ന ഇത്തരം ബന്ധങ്ങള്‍ക്ക് വലിയ ആഴമുണ്ടാകും. സൗഹൃദ ദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേരാറുണ്ടോ നിങ്ങള്‍. എങ്കില്‍ ഇത്തവണ അല്‍പം വ്യത്യസ്തമായ ആശംസകള്‍ അയക്കാം.

Also Read: Sai Pallavi: വിവാഹിതനായ നടനുമായി പ്രണയം; ചര്‍ച്ചയായി സായി പല്ലവിയുടെ ജീവിതം

  1. നമ്മള്‍ ശാരീരികമായി എത്രമാത്രം അകലത്തിലാണ് എന്നത് ഒരു പ്രശ്‌നമല്ല. നമ്മുടെ മാനസികമായ അടുപ്പം ആരാലും തകര്‍ക്കാന്‍ സാധിക്കാത്തതാണ്. ഈ സൗഹൃദത്തെ കൂടുതല്‍ ദൃഢമാക്കണം. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സൗഹൃദദിനാശംസകള്‍.
  2. നമ്മുടെ ഇത്രയും പവിത്രമായ ഈ സൗഹൃദം എക്കാലത്തും നിലനില്‍ക്കെട്ട. ദൂരത്താണെങ്കിലും ഒരിക്കലും പിരിഞ്ഞുപോകരുത്, ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ.
  3. നിന്നെപോലൊരു നല്ല സുഹൃത്തിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും എന്നോടൊപ്പം നീയുണ്ട്. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ബലവും ആശ്വാസവും. നിനക്ക് ഒരായിരം സൗഹൃദദിനാശംസകള്‍ നേരുന്നു പ്രിയ സുഹൃത്തെ.
  4. ഞാന്‍ ഏത് വിഷമഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും നീ എനിക്ക് വേണ്ടി പലതും ചെയ്ത് തന്നിട്ടുണ്ട്. ദുഖം നിറഞ്ഞ എന്റെ മുഖം സന്തോഷം കൊണ്ട് നിറച്ചിട്ടുണ്ട്. എന്റെ ഈ ജീവിതത്തില്‍ എനിക്ക് ഏറ്റവും വിലപ്പെട്ട എന്റെ സുഹൃത്തിന് ഒരായിരം സൗഹൃദദിനാശംസകള്‍.
  5. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ സാന്നിധ്യം എന്നില്‍ ധൈര്യവും ഊര്‍ജവും പകരുന്നു. എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ.
  6. നീ എന്റെ ജീവിതത്തിന്റെ നല്ലൊരു വഴികാട്ടിയാണ്, എന്റെ തെറ്റുകള്‍ തിരുത്തി നീ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്. ഇനിയുള്ള കാലവും ഈ സൗഹൃദം ഇതുപോലെ മുന്നോട്ട് കൊണ്ടുപോകണം. എന്റെ പ്രിയ ചങ്ങാതിക്ക് സൗഹൃദദിനാശംസകള്‍.
  7. എല്ലാ പ്രതിസന്ധികളിലും നിങ്ങള്‍ എന്നോടൊപ്പം നിന്നിട്ടുണ്ട്. എന്റെ കുറവുകളെ പരിഗണിക്കാതെ എന്നെ കൂടെ നിര്‍ത്തിയവരാണ് നിങ്ങള്‍. എന്റെ ഉറ്റസുഹൃത്തുക്കള്‍ക്ക് ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ.