Pomegranate Disadvantages: മാതളനാരങ്ങ ഇവർക്ക് കഴിക്കാൻ കൊടുക്കരുത്, അപകടമാണ്
മാതളനാരങ്ങ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു പഴമാണ്, എന്നാൽ ചിലരിൽ ഇത് ദോഷകരമായേക്കാം. രക്തസമ്മർദ്ദം കുറഞ്ഞവർ, പ്രമേഹരോഗികൾ, ദഹനക്കേടുള്ളവർ, ചർമ്മരോഗമുള്ളവർ, വൃക്കരോഗമുള്ളവർ എന്നിവർ മാതളനാരങ്ങ കഴിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത് രക്തസമ്മർദ്ദം കൂട്ടുകയോ, ദഹനപ്രശ്നങ്ങൾ വഷളാക്കുകയോ ചെയ്യാം. മാതളനാരങ്ങ കഴിക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

വൈറ്റമിൻ സി, കെ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ, പ്രോട്ടീൻ തുടങ്ങിയ നിരവധി ആന്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ള പഴങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. ഇതിലെ പോഷകങ്ങൾ ശരീരത്തിന് പ്രതിരോധശേഷിയും ആരോഗ്യവും പ്രധാനം ചെയ്യുന്നു. അസ്ഥികളെ ശക്തിപ്പെടുത്തുന്നതിലും, കോശവിഭജനത്തിലും, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു. ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിനും മാതളനാരങ്ങ വളരെയധികം സഹായിക്കുന്നു. മാതളനാരങ്ങ… പഴം, തൊലി, വിത്തുകൾ, പൂക്കൾ എന്നിവയെല്ലാം പോഷകങ്ങൾ നൽകുന്ന ഒന്നാണ്. പക്ഷേ, ചില ആളുകളിൽ മാതളനാരങ്ങയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും. മാതളനാരങ്ങ ആർക്കാണ് ദോഷകരമെന്ന് നമുക്ക് നോക്കാം
ത്വക്ക് അലർജി
ചർമ്മ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ മാതളനാരങ്ങ കഴിക്കരുത്. ഇത് പ്രശ്നം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കും. ചർമ്മപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് മാതളനാരങ്ങ കഴിച്ചതിനുശേഷം ചർമ്മത്തിലെ പാടുകൾ, അലർജികൾ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം




രക്തസമ്മർദ്ദം കുറഞ്ഞവർ
കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾ മാതളനാരങ്ങ കഴിക്കരുത്. ഇത് ശരീരത്തിലെ രക്ത ചംക്രമണം മന്ദഗതിയിലാക്കും. രക്തസമ്മർദ്ദ കുറവിന്
മരുന്ന് കഴിക്കുന്ന ആളുകൾക്ക് മാതളനാരങ്ങ ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം ഇതിലെ ഘടകങ്ങൾ മരുന്നുമായി പ്രതിപ്രവർത്തിക്കുന്നു. ഇത് ശരീരത്തിന് ദോഷം ചെയ്യും.
രക്തസമ്മർദ്ദം വർദ്ധിക്കാം
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ മാതളനാരങ്ങ കഴിച്ചാൽ രക്തസമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ മാതളനാരങ്ങ കഴിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവർ മാതളനാരങ്ങ കഴിച്ചാൽ ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെടാം. മാതളനാരങ്ങ ഒരിക്കലും വെറും വയറ്റിൽ കഴിക്കരുത്. ഇത് വെറും വയറ്റിൽ കഴിക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
പ്രമേഹരോഗികൾ
പ്രമേഹരോഗികളും മാതളനാരങ്ങ കഴിക്കരുത്. ശരീരത്തിൽ ഉയർന്ന പഞ്ചസാരയുള്ള ആളുകൾ ഇത് ഒഴിവാക്കണം. പ്രമേഹമുള്ളവർ മാതളനാരങ്ങ അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. മാതളനാരങ്ങയിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർ മാതളനാരങ്ങ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയർന്നേക്കാം.
ദഹനക്കേട്
ദഹനക്കേട് കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് മാതളനാരങ്ങ കഴിച്ചാൽ വയറു വീർക്കുന്നതും അസ്വസ്ഥതയും അനുഭവപ്പെടാം. മാതളനാരങ്ങയുടെ തണുത്ത സ്വഭാവം ദഹനപ്രക്രിയ ശരിയായി നടത്തില്ല. കരൾ പ്രശ്‌നങ്ങളുള്ള ആളുകൾ മാതളനാരങ്ങ കഴിക്കുമ്പോൾ ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഗ്യാസ് പ്രശ്‌നങ്ങളുള്ള ആളുകൾ മാതളനാരങ്ങ കഴിച്ചാൽ കൂടുതൽ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.