Karkidaka Vavu 2026: കർക്കടക വാവ് വ്രതകാലത്ത് കഴിക്കാവുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
Karkidaka Vavu 2026 Fasting Tips: പൂർവ്വികരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായി ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസം ബലിതർപ്പണം നടത്തുന്നത്. ഗ്രഹണ സമയത്ത് പോലെ അലെങ്കിലും, ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയിൽ വരുന്ന സമയം ആണ് വാവ്. എന്നാൽ ബലിതർപ്പണത്തോളം തന്നെ പ്രാധാന്യമുള്ള ഒന്നാണ് വാവുബലിക്ക് മുന്നോടിയായി നോൽക്കുന്ന വ്രതാനുഷ്ഠാനം. വ്രതത്തിലൂടെ ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കപ്പെടണം എന്നാണ് കരുതുന്നത്.
പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീർത്ഥങ്ങളിൽ ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കിടക വാവ് (Karkidaka Vavu 2026). കർക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടൽ പിതൃക്കൾക്ക് ഒരു വർഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് ഹിന്ദുമത വിശ്വാസം. ഇക്കൊല്ലം ഓഗസ്റ്റ് മാസം 12ാം തീയ്യതി ബുധനാഴ്ച്ചയാണ് കർക്കിടക വാവ് വരുന്നത്. പൂർവ്വികരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായി ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസം ബലിതർപ്പണം നടത്തുന്നത്. ഗ്രഹണ സമയത്ത് പോലെ അലെങ്കിലും, ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയിൽ വരുന്ന സമയം ആണ് വാവ്. എന്നാൽ ബലിതർപ്പണത്തോളം തന്നെ പ്രാധാന്യമുള്ള ഒന്നാണ് വാവുബലിക്ക് മുന്നോടിയായി നോൽക്കുന്ന വ്രതാനുഷ്ഠാനം.
വ്രതത്തിലൂടെ ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കപ്പെടണം എന്നാണ് കരുതുന്നത്. അതിനാൽ കർക്കടക വാവ് വ്രതകാലത്ത് കഴിക്കാവുന്നതും നിർബന്ധമായും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്തെല്ലാം കഴിക്കാമെന്നും ഒഴിവാക്കാമെന്നും വിശദമായി അറിയാം.
ALSO READ: കർക്കടകത്തിൽ എപ്പോൾ കഴിക്കണം? സമയം തെറ്റിയാൽ അമൃതും വിഷം; കൃത്യമായ സമയക്രമം ഇതാ
കഴിക്കാവുന്ന ഭക്ഷണങ്ങൾ
കർക്കടക വാവ് വ്രതമെടുക്കുമ്പോൾ പൂർണ്ണമായും സാത്വികമായ ആഹാരരീതിയാണ് പണ്ടുമുതൽക്കെ മലയാളികൾ പിന്തുടരുന്നത്. വാവിന്റെ തലേന്ന് ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിഭക്ഷണം കഴിച്ച് നോൽക്കുന്നതാണ് പരമ്പരാഗത രീതി. ചോറിനൊപ്പം കറികളായിട്ട് ചേമ്പ്, ചേന, വഴുതനങ്ങ, വെള്ളരി, പപ്പായ തുടങ്ങിയ പരമ്പരാഗത നാടൻ പച്ചക്കറികൾ ഉപയോഗിക്കുന്നതാണ് ഉത്തമം. പാചകത്തിന് വെളിച്ചെണ്ണയും കല്ലുപ്പും ഉപയോഗിക്കാം.
വൈകുന്നേരങ്ങളിലും വിശപ്പടക്കാൻ നേന്ത്രപ്പഴം, ആപ്പിൾ, ഓറഞ്ച്, ചെറുപഴം തുടങ്ങിയ ഫലവർഗ്ഗങ്ങൾ കഴിക്കാം. വ്രതശുദ്ധിയുള്ള പശുവിൻ പാൽ, തൈര്, മോര് എന്നിവ ഉപയോഗിക്കാം. കൂടാതെ ഗോതമ്പ്, ചെറുപയർ, പുഴുങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ലഘുഭക്ഷണമായി ഉൾപ്പെടുത്തുന്നതും തെറ്റില്ല. വ്രതകാലത്ത് ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം, കരിക്കിൻ വെള്ളം, തുളസിയിട്ട തിളപ്പിച്ച വെള്ളം എന്നിവ കുടിക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വ്രതശുദ്ധി തടസ്സപ്പെടുത്തുന്നതും ശരീരത്തിൽ ക്ഷീണം, അലസത എന്നിവ ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. മീൻ, ഇറച്ചി, മുട്ട തുടങ്ങിയ യാതൊരുവിധ മാംസാഹാരങ്ങളും വ്രതദിവസങ്ങളിൽ കഴിക്കാൻ പാടില്ല. അതുപോലെ ഉള്ളി ചുവന്നുള്ളി, സവാള, വെളുത്തുള്ളി, കായം എന്നിവ വികാരങ്ങളെയും മനസ്സിന്റെ ഏകാഗ്രതയെയും സ്വാധീനിക്കുന്നതിനാൽ വ്രതാനുഷ്ഠാനത്തിൽ ഇവ ഒഴിവാക്കണമെന്നാണ് പൂർവീകർ പറയുന്നത്. പുറത്തുനിന്ന് വാങ്ങുന്ന പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും മൈദ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും ഒഴിവാക്കുക.
മദ്യം, പുകയില, ലഹരിവസ്തുക്കൾ എന്നിവ പൂർണ്ണമായും ഉപേക്ഷിക്കണം. അമിതമായ ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വ്രതത്തിന് നല്ലതാണ്. കാരണം ഇവ നിർജ്ജലീകരണം ഉണ്ടാക്കുന്നവയാണ്. എണ്ണയിൽ പൊരിച്ചതും എരിവും പുളിയും അമിതമായി അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. കർക്കടക വാവ് ദിവസം അതിരാവിലെ നദിയിലോ കടലിലോ തർപ്പണം പൂർത്തിയാക്കി, ക്ഷേത്രദർശനം നടത്തി പ്രസാദം സ്വീകരിച്ച ശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്. തർപ്പണത്തിന് ശേഷം തുളസീതീർത്ഥവും പ്രസാദവും സേവിച്ച് ലളിതമായ ഭക്ഷണം കഴിക്കാം.
English Summary:
Karkidaka Vavu 2026 fasting diet tips for person performing the Bali Tharpanam . Know What to eat And avoid during These time. In 2026, Karkidaka Vavu celebrated on August 12 Wednesday.