Karkidakam Health: പഞ്ഞക്കർക്കിടകത്തെ പ്രതിരോധിക്കാം; ഈ മാസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
Karkidakam Health Care Tips: വെയിലും മഴയും മാറി മാറി നിൽക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ ഇക്കാലത്ത് ആരോഗ്യ കാര്യത്തിൽ കുറച്ച് ശ്രദ്ധയും പരിപാലനവുമൊക്ക വളരെ നല്ലതാണ്. കർക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ശീലങ്ങളിൽ ഒന്നാണ് ഔഷധക്കഞ്ഞി. അത്തരത്തിൽ ഇത്തവണത്തെ കർക്കിടക മാസത്തിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.
കർക്കിടമാസം മാസം ആരംഭിച്ച ഈ സാഹചര്യത്തിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നമുക്ക് ഏറെ ഗുണം ചെയ്യും. മഴക്കാലമായതുകൊണ്ട് കർക്കിടമാസത്തിൽ പൊതുവെ പല അസുഖങ്ങളും എളുപ്പത്തിൽ പിടിപെടാൻ സാധ്യതയേറെയാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയിൽ. വെയിലും മഴയും മാറി മാറി നിൽക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ ഇക്കാലത്ത് ആരോഗ്യ കാര്യത്തിൽ കുറച്ച് ശ്രദ്ധയും പരിപാലനവുമൊക്ക വളരെ നല്ലതാണ്. അത്തരത്തിൽ ഇത്തവണത്തെ കർക്കിടക മാസത്തിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.
കർക്കിടക കഞ്ഞി ശീലമാക്കാം
കർക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ശീലങ്ങളിൽ ഒന്നാണ് ഔഷധക്കഞ്ഞി അഥവാ കർക്കിടക കഞ്ഞി കുടിക്കുന്നത്. നവരയരി, ചെറുപയർ എന്നിവയ്‌ക്കൊപ്പം ആശാളി, ഉലുവ, ജീരകം, കൂടാതെ ദശപുഷ്പങ്ങൾ തുടങ്ങിയ ഔഷധച്ചെടികളുടെ നീരും ചേർത്താണ് ഇത് തയാറാക്കുന്നത്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. രാത്രി ഭക്ഷണത്തിന് പകരമായി ചൂടോടെ കർക്കിടക കഞ്ഞി കുടിക്കുന്നതാണ് ഏറ്റവും ഉചിതം.
ALSO READ: കർക്കിടകത്തിൽ കഴിക്കണം ഈ ചിക്കൻ ഡിഷ്; സ്പെഷ്യൽ കോഴിമരുന്ന് തയ്യാറാക്കിയാലോ
ഭക്ഷണത്തിൽ പത്തിലക്കറി
കർക്കിടകത്തിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും തതുല്യമായ പോഷകങ്ങളും നൽകാൻ പത്തിലക്കറിക്ക് സാധിക്കും. ചേമ്പിൻ താള്, തകര, ചേമ്പ്, മത്തൻ, കുമ്പളം, നെയ്യുണ്ണി, ചീര, ആനക്കൊഴുപ്പ, വള്ളിചീര, കൊഴുപ്പ തുടങ്ങിയ നാടൻ ഇലകളാണ് കർക്കിടകമാസത്തിൽ ഉപയോഗിക്കുന്നത്. മഴക്കാലത്ത് വിഷാംശമില്ലാതെ പറമ്പുകളിൽ വളരുന്ന ഈ ഇലകൾ ശരീരത്തിന് ഏറെ നല്ലതാണ്. എന്നാൽ ഇലകൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം പാകം ചെയ്യാൻ ശ്രദ്ധിക്കുക.
വ്യായാമങ്ങളും യോഗയും
മഴ കാരണം പുറത്തിറങ്ങി നടക്കാനോ വ്യായാമം ചെയ്യാനോ ഈ സമയത്ത് സാധിച്ചെന്നു വരില്ല. എങ്കിലും വീടിനുള്ളിൽ ചെയ്യാവുന്ന ലഘുവായ വ്യായാമങ്ങൾ ഒഴിവാക്കരുത്. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും പേശികളുടെ ജരിതാവസ്ഥ മാറ്റാനും യോഗയും സ്ട്രെച്ചിംഗും സഹായിക്കും. ഇത് മഴക്കാലത്തുണ്ടാകുന്ന സന്ധിവേദനകൾക്ക് വലിയൊരു ആശ്വാസമാണ്.
കൃത്യമായ വിശ്രമവും പഥ്യവും
പഴയകാലത്ത് സുഖചികിത്സയ്ക്കായി മാറ്റിവെച്ചിരുന്ന മാസമാണ് കർക്കിടകം. ശരീരം പുതിയൊരു കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന സമയമാണിത്. അതിനാൽ ഈ കാലത്ത് അമിതമായ എണ്ണപലഹാരങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ദഹിക്കാൻ പ്രയാസമുള്ള മാംസാഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകാനും കൃത്യസമയത്ത് ഉറങ്ങാനും ശ്രദ്ധിക്കുക. പയർ വർഗങ്ങൾ മുളപ്പിച്ച് കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ചെറുപയർ പോലുള്ളവ നല്ലതാണ്. മുതിരയും കർക്കിടക മാസത്തിൽ കഴിയ്‌ക്കുന്നത് നല്ലതാണ്.
കർക്കിടകത്തിൽ ഒഴിവാക്കേണ്ടത്
- ഉണ്ടാക്കി വെച്ച് തണുത്ത ആഹാരങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.
- വീടും പരിസരവും എപ്പോഴും വൃത്തിയായും ഈർപ്പം ഇല്ലാതയും സൂക്ഷിക്കുക. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകും.
- ഇലക്കറികളിൽ കർക്കിടക മാസത്തിൽ ഒഴിവാക്കേണ്ട ചിലതുണ്ട്. മുരിങ്ങയില പോലുള്ളവ.
English Summary:
Karkidakam is historically sought after for seasonal rejuvenation and preventive care. Discover the essential Karkidakam health care tips, dietary rules, and the health benefits of traditional Karkidaka Kanji to keep seasonal illnesses at bay.