Tan Removal: വീട്ടിൽ ഗോതമ്പ് പൊടിയുണ്ടോ? ടാൻ മാറ്റി ചർമ്മം പൂ പോലെ സോഫ്റ്റാകും
Wheat Flour For Tan Removal: സിങ്ക്, സെലിനിയം, മാംഗനീസ് തുടങ്ങിയ ചില അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയവയാണ് ഗോതമ്പ്. കടലമാവ് പോലെ തന്നെ, എണ്ണമയമുള്ള ചർമ്മത്തിന് ഇത് വളരെ നല്ലതാണ്. കൂടാതെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും, ടാൻ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാനും, ചർമ്മത്തിന്റെ ഇലാസ്തികതയും തിളക്കവും മെച്ചപ്പെടുത്താനും നിങ്ങൾക്ക് ഗോതമ്പ് ഉപയോഗിച്ച് ഫേസ് പാക്കുണ്ടാക്കി ഉപയോഗിക്കാം.

ഗോതമ്പ് പൊടിയില്ലാത്ത വീടുണ്ടോ? ഇല്ല… എല്ലാ വീടുകളിലും കാണപ്പെടുന്ന ഒന്നാണ് ഗോതമ്പ് പൊടി. ചപ്പാത്തിയും പൂരിയും ഉണ്ടാക്കാൻ മാത്രമല്ല ടാൻ മാറ്റാനും ഗോതമ്പ് പൊടി മാത്രം മതി. വിലകൂടിയ സൺസ്ക്രീനൊക്കെ വാങ്ങിച്ചിട്ടും ടാൻ മാറാത്തവരാണ് നിങ്ങളെങ്കിൽ നമ്മുടെ കുഞ്ഞടുക്കളയിലെ ഗോതമ്പ് പൊടിയൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. കോവിഡ് കാലത്താണ് ഇതിന് ഏറ്റവും കൂടുതൽ പ്രചാരമുണ്ടായത്. ടാൻ മാറ്റുന്നതിന് മാത്രമല്ല, നമ്മുടെ ചർമ്മം മൃദുലമാക്കുന്നതിനും തിളക്കം നൽകാനും ഇത് ഉപയോഗിക്കാവുന്നതാണ്.
സിങ്ക്, സെലിനിയം, മാംഗനീസ് തുടങ്ങിയ ചില അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയവയാണ് ഗോതമ്പ്. കടലമാവ് പോലെ തന്നെ, എണ്ണമയമുള്ള ചർമ്മത്തിന് ഇത് വളരെ നല്ലതാണ്. കൂടാതെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും, ടാൻ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാനും, ചർമ്മത്തിന്റെ ഇലാസ്തികതയും തിളക്കവും മെച്ചപ്പെടുത്താനും നിങ്ങൾക്ക് ഗോതമ്പ് ഉപയോഗിച്ച് ഫേസ് പാക്കുണ്ടാക്കി ഉപയോഗിക്കാം.
ഗോതമ്പ് പൊടികൊണ്ടുള്ള ഫേസ് പായ്ക്കുകൾ
സ്‌ക്രബുകൾ, മാസ്കുകൾ, പീൽ ഓഫ് പായ്ക്കുകൾ, മോയ്‌സ്ചറൈസറുകൾ തുടങ്ങിയ എല്ലാത്തിനും കൂടി ഒരൊറ്റ പരിഹാരമാണ് ഗോതമ്പ് പൊടി. ചർമ്മത്തിൻ്റെ നിറം നിലനിർത്താൻ ഇരുമ്പ് വളരെ ആവശ്യമുള്ള ഒന്നാണ്. 100 ഗ്രാം ഗോതമ്പ് മാവിൽ 3.71 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുള്ളതായാണ് കണ്ടെത്തൽ.
എണ്ണമയം കുറയ്ക്കാൻ ആട്ടയും പാലും: 2 ടേബിൾസ്പൂൺ ആട്ടയും 2 ടേബിൾസ്പൂൺ പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഒരു സാധാരണ ഫെയ്സ് പായ്ക്കിന്റെ അതേ രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് വയ്ക്കാം. ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകികളയുക.
ടാൻ മാറ്റാൻ ആട്ട റോസ് വാട്ടർ പാൽ: നിങ്ങളുടെ ചർമ്മം വരണ്ട് തീരെ ഉന്മേഷമില്ലാത്തതുപോലെയാണോ? എങ്കിൽ ഇത് പരീക്ഷിച്ച് നോക്കൂ. 2 ടേബിൾസ്പൂൺ ആട്ടയും പാലും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി കുറച്ച് സമയം ഇരിക്കുക. വരണ്ട ചർമ്മം ഇല്ലാതാക്കാനും ടാൻ കുറയ്ക്കാനും ഇത് വളരെ നല്ലതാണ്. റോസ് വാട്ടർ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു.
ജലാംശം നിലനിർത്താൻ ആട്ട തേൻ തൈര്: കണ്ണിലെ കരുവാളിപ്പ് കുറയ്ക്കാനും മുഖത്തെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനുമുള്ള ഒരു ഫെയ്സ് മാസ്കാണ് ഇത്. 2 ടേബിൾസ്പൂൺ ആട്ട, 2 ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് ഒരു ഫെയ്സ് മാസ്ക് ഉണ്ടാക്കുക. നന്നായി ഇളക്കി മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകികളയാം.