Kolahpuri Chappals: ലോകോത്തര ഫാഷന്‍ കീഴടക്കി ഇന്ത്യയുടെ കോലാപ്പൂരി ചെരുപ്പുകൾ; പിന്നാലെ വിമർശനവും
Kolhapuri chappals at Prada SS26: മിലാനിൽ വെച്ച് നടന്ന ആഗോള ഫാഷൻ ബ്രാൻഡ് പ്രാഡയുടെ സമ്മർ ഷോ 2026ലാണ് ഇന്ത്യൻ ചെരുപ്പ് മോഡലായ കോലാപൂരി ചെരുപ്പുകൾ താരമായത്. പ്രാഡയുടെ ഷോയിൽ ഏകദേശം 1.16 ലക്ഷം രൂപയാണ് കോലാപൂരി മോഡലിന് വില വരുന്നത്.

Kolhapuri Chappal
നെഹ്റു ജാക്കറ്റുകൾ മുതൽ തലപ്പാവ്, ദുപ്പട്ട വരെ, ആഗോള ഫാഷൻ ലോകത്ത് പലപ്പോഴും ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ ഇടംനേടിയിട്ടുണ്ട്. പക്ഷേ, അവയ്ക്കൊന്നും പലപ്പോഴും അർഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇന്ത്യൻ മണ്ണിൽ നിന്നും വീണ്ടുമൊരു ചെരുപ്പുകൂടി ഫാഷൻ ലോകം കീഴടക്കാൻ എത്തുകയാണ്. മിലാനിൽ വെച്ച് നടന്ന ആഗോള ഫാഷൻ ബ്രാൻഡ് പ്രാഡയുടെ സമ്മർ ഷോ 2026ലാണ് ഇന്ത്യൻ ചെരുപ്പ് മോഡലായ കോലാപൂരി ചെരുപ്പുകൾ താരമായത്. പ്രാഡയുടെ ഷോയിൽ ഏകദേശം 1.16 ലക്ഷം രൂപയാണ് കോലാപൂരി മോഡലിന് വില വരുന്നത്.
വ്യത്യസ്തമായ ഒരുപാട് ലക്ഷ്വറി മോഡലുകൾക്കിടയിൽ ഇന്ത്യയുടെ പരമ്പരാഗത മോഡലും സ്ഥാനം നേടിയതിൽ ഒരുപാട് പേർ അഭിമാനം പങ്കുവെക്കുന്നുണ്ട്. അതേസമയം സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. കോലാപൂരി ചെരുപ്പുകൾക്ക് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ചെരുപ്പിന്റെ യഥാർത്ഥ ഒറിജിന് ക്രെഡിറ്റ് നൽകാത്തതിൽ ഒരുപാട് പേർ നിരാശയും പങ്കുവെച്ചു. കോലാപൂരി ചെരുപ്പുകളുടെ അതേ സ്‌റ്റൈലിലും അതേ ലെതറും ടോയ് റിങ്ങുമെല്ലാം ഉൾപ്പെടുത്തി നിർമ്മിച്ച ഈ മോഡലിന് ഒരു ക്രെഡിറ്റും പ്രാഡ നൽകുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
കോലാപൂരി ചെരുപ്പുകൾ
മഹാരാഷ്ട്രയിലെ കോലാപൂർ നഗരത്തിൽ നിന്നുള്ള പ്രശസ്തമായ പരമ്പരാഗത ചെരുപ്പുകളാണിവ. പരമ്പരാഗതയായി കൈകൊണ്ടാണ് ഈ ചെരുപ്പുകൾ നിർമ്മിക്കുന്നത്. വ്യത്യസ്ത ഡീസൈനുകളും നല്ല ഗുണമേന്മയും ഇവയെ വേറിട്ട് നിർത്തുന്നു.