Happy Christmas 2025: കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രൻ്റെ സ്നേഹസന്ദേശം…; പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേരാം

Merry Christmas Wishes In Malayalam: ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകൾകൂടി ചേർന്നാൽ മാത്രമെ ക്രിസ്മസ് എന്ന പുണ്യദിനം പൂർണമാകു. ആഘോഷത്തിൽ മതിമറക്കുമ്പോൾ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരാനും നാം ഓർക്കണം.

Happy Christmas 2025: കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രൻ്റെ സ്നേഹസന്ദേശം...; പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേരാം

Christmas 2025

Published: 

24 Dec 2025 | 05:26 PM

വിശുദ്ധിയുടെയും നന്മയുടെ പിറവിയെടുത്തുകൊണ്ട് വീണ്ടുമൊരു ക്രിസ്മസ് (Christmas 2025) കൂടി വന്നെത്തിയിരിക്കുന്നു. ലോകം മുഴുവൻ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങൾക്കായി തയ്യാറെടുക്കുകയാണ്. പൂൽക്കൂട് ഒരുക്കിയും, ക്രിസ്മസ് ട്രീ ഒരുക്കിയും, കരോൾ ആഘോഷങ്ങളും എല്ലാമായി മലയാളികളും ക്രിസ്മസ് ആഘോഷത്തിലാണ്. ജാതി-മതഭേദമന്യേ ഏവരും ക്രിസ്മസ് രാവിനെ വരവേൽക്കാൻ കാത്തിരിക്കുന്നു.

തണുപ്പുള്ള ഡിസംബർ രാത്രിയിൽ നാടും ന​ഗരവും ഒന്നിച്ച് ആ പുണ്യദിനത്തെ വരവേൽക്കും. ഏത് കോണിലും നക്ഷത്രങ്ങളും, പുൽക്കൂടുകളും, കരോൾ ​ഗാനങ്ങളും, മധുരം വിളമ്പലും എല്ലാമായി ആഘോഷിക്കുകയാണ്. ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകൾകൂടി ചേർന്നാൽ മാത്രമെ ക്രിസ്മസ് എന്ന പുണ്യദിനം പൂർണമാകു. ആഘോഷത്തിൽ മതിമറക്കുമ്പോൾ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരാനും നാം ഓർക്കണം.

ക്രിസ്മസിൻറെ മാനവിക സ്നേഹ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നന്മയുടെ പിറവിയായ ക്രിസ്തുവിനെ ഓർത്തുകൊണ്ട് നിങ്ങളുടെ വാട്സ്ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രിയപ്പെട്ടവരുമായും പങ്കുവയ്ക്കാൻ നിങ്ങൾക്കിതാ ഒരുപിടി ക്രിസ്മസ് സന്ദേശങ്ങൾ.

ALSO READ: ഹൃദയങ്ങളിൽ ക്രിസ്തുമൊഴികൾ; ഈ ക്രിസ്മസിന് നമ്മെ നയിക്കാൻ ഈ വചനങ്ങൾ മതി

ക്രിസ്മസ് ആശംസകൾ

ഉന്നതികളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം… ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!

എല്ലാവർക്കും ത്യാഗത്തിൻറെയും സ്നേഹത്തിൻറെയും സഹിഷ്ണുതയുടെയും സമാധാനത്തിൻറെയും അനുഗ്രഹം ചൊരിയുന്ന നല്ലൊരു ക്രിസ്മസ് ആശംസകൾ

വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളിൽ നിറയട്ടെ… ക്രിസ്തുമസ് ആശംസകൾ!

കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രന്റെ സ്നേഹസന്ദേശം നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. ക്രിസ്മസ് ആശംസകൾ

എല്ലാവരേയും സ്‌നേഹിക്കാൻ പഠിപ്പിച്ച യേശുനാഥന്റെ ഓർമയിൽ ക്രിസ്തുമസ് ആശംസകൾ!

വാനിലുദിച്ച നക്ഷത്രം പോൽ നിൻ്റെയും കുടുംബത്തിൻ്റെയും ജീവിതം തിളങ്ങട്ടെ ക്രിസ്മസ് ആശംസകൾ

കാലിത്തൊഴുത്തിൽ പിറന്ന പുണ്യാത്മാവിൻ്റെ നാമത്തിൽ നിങ്ങൾക്ക് ക്രിസ്മസ് ആശംസകൾ

സ്നേഹത്തിന്റെയും ശാന്തിയുടെയും ‌ ‌‌നക്ഷത്രങ്ങൾ വിണ്ണിൽ വിരിയുന്ന ഈ രാവിൽ നിനക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!

 

 

 

ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ