Rosemary Face Packs: മുഖക്കുരുവില്ലാത്ത തിളങ്ങുന്ന ചർമ്മം, നിങ്ങൾക്കായാണ് റോസ്മേരി ഫേസ് പാക്ക്!

രോഗപ്രതിരോധ ശേഷി, ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും ഉറവിടം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും പ്രയോജനങ്ങളാണ് ഇതിലുള്ളത്.

Rosemary Face Packs: മുഖക്കുരുവില്ലാത്ത തിളങ്ങുന്ന ചർമ്മം, നിങ്ങൾക്കായാണ് റോസ്മേരി ഫേസ് പാക്ക്!

rosemary-facepacks

Published: 

30 Apr 2024 | 07:13 PM

മുടി, ചർമ്മ സംരക്ഷണം എന്നിവക്കുള്ള ഏറ്റവും ബെസ്റ്റ് ഓപ്ഷനുകളില്‍ ഒന്നാണ്‌ റോസ്മേരി ഫേസ് പാക്ക്. നിരവധി ആരോഗ്യ ഗുണങ്ങളും റോസ്മേരി ചെടിക്കും അതിൻറെ പൂവിനുമുണ്ട്. രോഗപ്രതിരോധ ശേഷി, ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും ഉറവിടം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും പ്രയോജനങ്ങളാണ് ഇതിലുള്ളത്.

ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തിൽ റോസ്മേരി മികച്ച മരുന്ന് കൂടിയാണ്. ഇത് ഫേസ് പാക്കായി മുഖത്ത് പുരട്ടുന്നത് വഴി മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാനും, മുഖക്കുരു മാറ്റാനും സാധിക്കും, ആൻറി ബാക്ടീരിയൽ, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ എണ്ണമയമുള്ള ചർമ്മം തടയാനും ചർമ്മത്തിന് പുതിയ ഊര്‍ജം നല്‍കുകയും ചെയ്യും നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇത്തരത്തിൽ ചില മികച്ച ഫേസ് പാക്കുകൾ ഉപയോഗിക്കാം ഏതൊക്കെയാണ് അവയെന്ന് നോക്കാം.

1. റോസ്മേരി തൈര് പാക്ക്

ഈ ഫേസ് പാക്കിനായി അൽപ്പം റോസ്മേരി ഓയിൽ, രണ്ട് ടേബിൾസ്പൂൺ തൈര്, അര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ എടുത്ത് ചേരുവകൾ ചേർത്ത് കട്ടിയായ
പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റ് വെയ്ക്കുക. ശേഷം, സാധാരണ വെള്ളത്തിൽ കഴുകുക.

2. റോസ്മേരി തേൻ പാക്ക്

ഒരു പാത്രത്തിൽ രണ്ട് സ്പൂൺ റോസ്മേരി പൗഡർ എടുത്ത് ഒരു സ്പൂൺ തേനിൽ കലർത്തുക. ഇത് യോജിപ്പിച്ച ശേഷം, മിശ്രിതം മുഖത്ത് പുരട്ടുക. ഏകദേശം 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

3. റോസ്മേരി, ഓട്‌സ് പാക്ക്

ചർമ്മത്തിന് തിളക്കം നൽകുന്നതിന് ഉപയോഗിക്കാൻ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ ഫേസ് പായ്ക്കുകളിൽ ഒന്നാണ് റോസ്മേരി-ഓട്‌സ് ഫേസ് പാക്ക്. പൊടിച്ച
ഓട്‌സ് ഒരു സ്പൂൺ റോസ്മേരി പൗഡറുമായി കലർത്തുക. രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടർ കലർത്തി ചേരുവകൾ നന്നായി ഇളക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക, ഏകദേശം 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

4. റോസ്മേരി-കറ്റാർ വാഴ പാക്ക്

കറ്റാർ വാഴയിലെ ജെല്ലും റോസ്മേരി പൊടിയും തുല്യ അളവിൽ എടുത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക, ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
ഇതുവഴി ചർമ്മത്തിൻറെ സ്വാഭാവിക എണ്ണമയം വീണ്ടെടുക്കാൻ സാധിക്കും. ഇത് ചർമ്മത്തെ ആരോഗ്യകരവും ഈർപ്പവുമുള്ളതാക്കുകയും ചെയ്യുന്നു.

5. റോസ്മേരി-മുൾട്ടാണി മിട്ടി

തുല്യ അളവിൽ റോസ്മേരി പൊടിയും മുൾട്ടാണി മിട്ടിയും എടുത്ത് ഒരു സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പായ്ക്ക് പുരട്ടി ഏകദേശം 15 മിനിറ്റ് വെക്കുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്